ജോര്‍ജ്ജ് പേപിടിച്ച നായ: ആന്റോ ആന്റണി
തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് എം നേതാവും ആയ പിസി ജോര്‍ജ്ജ് പേ പിടിച്ച നായയെപ്പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കെപിസിസി നിര്‍വ്വാഹകസമിതി യോഗത്തിലാണ് ആന്റോ ആന്റണിയുടെ വിമര്‍ശനം.
'വീട്ടിലേക്ക് ഓടിക്കയറിവന്ന പേ പിടിച്ച നായയെപ്പോലെ' എന്നാണ് പിസി ജോര്‍ജ്ജിനെപ്പറ്റി ആന്റോ ആന്റണി പറഞ്ഞത്. തന്നെ ക്വട്ടേഷന്‍ സംഘത്തെ വിട്ട് ജോര്‍ജ്ജ് വധിക്കാന്‍ ശ്രമിച്ചു എന്നും ആന്റോ ആന്റണി ആരോപിച്ചു.

പത്തനംതിട്ട ലോക്സഭ സീറ്റില്‍ പിസി ജോര്‍ജ്ജിന് കണ്ണുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകന് വേണ്ടിയായിരുന്നു ആ സീറ്റ് കണ്ട് വച്ചിരുന്നത്. ഇടുക്കിയല്ല കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന രണ്ടാമത്തെ സീറ്റ് എന്ന് ജോര്‍ജ്ജ് മുമ്പ് പറഞ്ഞിരുന്നത് ഇതുകൊണ്ടാണെന്നും ആന്റോ ആന്റണി ആരോപിച്ചു.
ലക്ഷ്യം ജയിക്കാതെ വന്നപ്പോള്‍ ഏത് വിധേനയും തന്നെ തോല്പിക്കാനായി ജോര്‍ജ്ജിന്റെ ശ്രമം .എന്നാല്‍ തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചു. ഇതോടെ തന്നെ ഇല്ലതാക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുകയാണ് ജോര്‍ജ്ജ് ചെയ്തതെന്നും ആന്റോ ആന്റണി ആരോപിച്ചു.
പിസി ജോര്‍ജ്ജിനെ ഇത്തരത്തില്‍ മുന്നോട്ട് പോകാന്‍ അനുവദിക്കരുതെന്ന് ആന്റോ ആന്റണി കെപിസിസി നിര്‍വ്വാഹക സമിതിയോഗത്തില്‍ ആവശ്യപ്പെട്ടു.
-
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ












Click it and Unblock the Notifications