കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തനിക്ക് നാക്ക് പിഴ സംഭവിച്ചു' അവസാനം പിസി ജോർജ്ജ് മാപ്പ് പറഞ്ഞു, വിവാദത്തിന് പിന്നിൽ സിപിഎം!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തനിക്ക് നാക്ക് പിഴ സംഭവിച്ചെന്നും ദളിതരെ അധിക്ഷേപിച്ച് സംസാരിച്ചതിൽ മാപ്പ് പറയുന്നെന്നും പിസി ജോർജ് എംഎൽഎ. കത്തോലിക്കാ സഭയില്‍ എന്താ വിഘടനം....ചുമ്മാ... പുലയ സ്ത്രീയില്‍ ജനിച്ചവനാണ് വൈദികന്‍. അവരൊക്കെ പറഞ്ഞാല്‍ ഇവിടെ കത്തോലിക്കാകാര്‍ കേള്‍ക്കുമോ? ഇവരൊക്കെ കത്തോലിക്കരെന്ന് പറയാനാകുമോ.. എറണാകുളം-അങ്കമാലി രൂപതയില്‍ ഇതേ പോലെ ചന്തകളായ ഒരുപാട് വൈദികര്‍ ഉണ്ട്. അവരുടെ കുര്‍ബാന പോലും സ്വീകരിക്കാന്‍ ക്രിസ്ത്യാനികളെ കിട്ടാതാകും. വലിയ താമസമില്ലാതെ. എങ്ങനെ ഈ വൈദികന്‍ ചന്തകള്‍ക്കൊപ്പം കൂടിയെന്ന്.

അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. അവിടെ വേലയ്ക്ക് നിന്ന പുലയ സ്ത്രീക്ക് ജനിച്ചതാണ്. പോരെ. അവന്‍ വൈദികനായി. എങ്ങനെ സഭ നന്നാകും. പണ്ടൊക്കെ വൈദികനെ തെരഞ്ഞെടുത്തത് വളരെ മാന്യമായിട്ടാണ്. ഇപ്പോള്‍ ഏത് ചന്തയ്ക്കും വൈദികനാകാമെന്ന നില വന്നിരിക്കുകയാണെന്നും നേരത്തെ പിസി ജോര്‍ജ് പറഞ്ഞത്. ഇത് നാക്ക് പിഴയാണെന്നാണ് പിസി ജോർജ് പറഞ്ഞത്. അതിരൂപതയുടെ ഭൂമി മറിച്ചു വിറ്റ സംഭവത്തില്‍ സഭയ്ക്കകത്തു നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു പിന്നാലെയാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പി സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നത്.

PC George

ഇത് തനിക്ക് സംഭവിച്ച ഒരു നാക്കുപിഴയാണ്. വിവാദത്തിന് പിന്നില്‍ സിപിഎം ആണെന്നും പിസി ജോര്‍ജ് പറഞ്ഞു. എന്നാല്‍ വൈദികര്‍ക്കെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദേഹം പറയുന്നു. ഭൂമി വിവാദത്തില്‍ കര്‍ദിനാളിനെതിരെ നില്‍ക്കുന്ന വൈദികരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പിസി ജോര്‍ജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാദത്തിന്റെ പേരില്‍ വിവാദമുണ്ടാകില്ലെന്ന് പറയുന്ന പിസി ജോര്‍ജ് ഒരു വൈദികനെ പുലയ സ്ത്രീയിലുണ്ടായവന്‍ എന്ന് അധിക്ഷേപിച്ചതാണ് വിവാദമായത്.

അടുത്ത ജന്മത്തിൽ അധ:കൃതനായി ജനിക്കണമെന്നാണ് ആഗ്രഹമെന്നു പിസി ജോർജ് എംഎൽഎ അടുത്ത കാലത്ത് കണ്ണൂരിൽ പ്രസംഗിച്ചിരുന്നു. അങ്ങനെ ജനിച്ചാൽ, ഒരു സംശയവും വേണ്ട, ദലിത് വിഭാഗക്കാരെയും പാവങ്ങളെയും ദ്രോഹിക്കുന്നവരുടെ ചെവിക്കല്ല് അടിച്ച് പൊട്ടടിക്കുന്നത് എങ്ങിനെയെന്ന് പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കേരള ജനപക്ഷം ജില്ലാ സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭഗവത് സേവയ്ക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കഴിഞ്ഞ ദിവസം സുരേശ് ഗോപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിസി ജോർജ് അധ:കൃതനായി ജനിക്കണമെന്ന് പറഞ്ഞത്. എന്നാൽ ഇതേ പിസി ജോർജ് തന്നെയാണ് ദളിതനെ അപമാനിച്ചത്.

English summary
PC George about dalit controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X