Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസ് എല്‍ഡിഎഫിലേക്ക് പോവുമ്പോള്‍ അണികള്‍ യുഡിഎഫിലേക്ക് എത്തും; സിപിഎം സ്വപ്നം വെറുതെ; പിസി ജോര്‍ജ്ജ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുമായി ബന്ധപ്പെട്ട ധാരണ പാലിക്കാത്തതിനെ തുടര്‍ന്ന് യുഡിഎഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗം ഒരു മുന്നണിയിലും ചേരാതെ സ്വതന്ത്രമായി നില്‍ക്കുകയാണ് ഇപ്പോള്‍. ജോസ് കെ മാണിയെ ഇടതുമുന്നിയിലേക്ക് എത്തിക്കാനുള്ള ചര്‍ച്ചകള്‍ സിപിഎം നേതൃത്വത്തില്‍ തുടങ്ങിയിരുന്നെങ്കിലും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ ചര്‍ച്ചകള്‍ക്ക് താല്‍ക്കാലികമായി വിരാമമിട്ടിരിക്കുകയാണ് ജോസ് കെ മാണി. ഇപ്പോഴത്തെ ഈ കോലാഹലങ്ങള്‍ കഴിയുമ്പോള്‍ ജോസ് കെ മാണിയും കൂട്ടരും ഇടതുമുന്നണിയിലേക്ക് പോവാന്‍ തന്നെയാണ് സാധ്യത.

ജോസിന്‍റെ പ്രതികരണം

ജോസിന്‍റെ പ്രതികരണം

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാന്‍ യുഡിഎഫില്‍ വലിയൊരു വിഭാഗത്തിനും താല്‍പര്യം ഉണ്ടായിരുന്നെങ്കിലും ഇനിയൊരു ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നായിരുന്നു ജോസിന്‍റെ പ്രതികരണം. ഈ സാഹചര്യത്തില്‍ യുഡിഎഫില്‍ ഇനി ജോസ് കെ മാണി വിഭാഗത്തിന് നിലനില്‍പ്പില്ലെന്നാണ് പിസി ജോര്‍ജ്ജ് അടക്കമുള്ള കോട്ടയം രാഷ്ട്രീയത്തിലെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്

കടുത്ത അതൃപ്തി

കടുത്ത അതൃപ്തി

കോണ്‍ഗ്രസിന്‍റെ താഴെക്കിടയിലെ പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ക്ക് വരെയുള്ളവര്‍ക്ക് ജോസ് കെ മാണിയോട് കടുത്ത അതൃപ്തിയാണ് ഉള്ളത്. പുതിയ വിവാദങ്ങളില്‍ ജോസ് കെ മാണിക്ക് വേണ്ടി ആദ്യം രംഗത്തു വന്നത് ജോസ് കെ മാണിയാണ് എന്നതും ശ്രദ്ധേയമാണ്. ഇതും കോണ്‍ഗ്രസിന്‍റെ അതൃപ്തിക്ക് ഇടയാക്കിയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പിസി ജോര്‍ജ്ജ് അഭിപ്രായപ്പെടുന്നു.

പിടിച്ച് നിര്‍ത്തുക

പിടിച്ച് നിര്‍ത്തുക

കേരള കോണ്‍ഗ്രസ് ബി, സ്‌കറിയാ തോമസ് വിഭാഗം, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നിങ്ങനെ മൂന്ന് വിഭാഗം കേരള കോണ്‍ഗ്രസ് നിലവില്‍ എല്‍ഡിഎഫിന് അകത്തുണ്ട്. ഇവരുടെ ചെല്ലുമ്പോള്‍ നാലാകും. എന്നാല്‍ ജോസ് കെ മാണിയുടെ വരവോടെ ഏറ്റവും അസ്വസ്ഥരാവുക കേരള കോണ്‍ഗ്രസ് ബി ആയിരിക്കും. ഗണേഷിനെ അവിടെ പിടിച്ച് നിര്‍ത്തുക വലിയ പാടായിരിക്കും.

തെറ്റായ കണക്ക് കൂട്ടല്‍

തെറ്റായ കണക്ക് കൂട്ടല്‍

ജോസ് കെ മാണി ഇടതുമുന്നണിക്ക് കരുത്ത് പകരും എന്നത് സിപിഎമ്മിന്‍റെ തെറ്റായ കണക്ക് കൂട്ടലാണ്. മാണി സാറിന്‍റെ അനുയായികളില്‍ ബഹുഭൂരിപക്ഷവും ഇടതു വിരുദ്ധരാണ്. പ്രത്യേകിച്ച് അവര്‍ക്ക് സിപിഎമ്മിനോട് ഒരു കുടുംബ ശത്രുത പോലുണ്ട്, എല്ലാം പള്ളിക്കാരും സഭാഅംഗമായ നേതാക്കളുമല്ല, അവര്‍ക്ക് കാലങ്ങളായുള്ള അകല്‍ച്ചയാണെന്നും പിസി ജോര്‍ജ്ജ് അഭിപ്രായപ്പെടുന്നു.

അണികളില്‍ 60 ശതമാനവും

അണികളില്‍ 60 ശതമാനവും

ജോസ് കെ മാണി യുഡിഎഫ് വിട്ട് ഇടതുമുന്നണിയിലെത്തിയാലും മാണി ഗ്രൂപ്പ് അണികള്‍ അങ്ങോട്ട് പോകില്ല. അവര്‍ യുഡിഎഫിന് ഒപ്പം തന്നെ നില്‍ക്കും. 100 ശതമാനം ഇഷ്ടത്തോടെ റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും ഇടതുമുന്നണിയിലേക്ക് പോവുമെന്ന് കരുതുന്നില്ല. അണികളില്‍ 60 ശതമാനവും മുന്നണി മാറ്റത്തെ എതിര്‍ക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ അത് വ്യക്തമാവും.

സഭയുടെ പിന്തുണ

സഭയുടെ പിന്തുണ


സഭയുടെ പിന്തുണ ഇടതുപക്ഷത്തിന് ഉറപ്പിക്കാമെന്ന് പറയാന്‍ കഴിയില്ല. ജോസ് കെ മാണിക്ക് സഭയുമായി അത്ര നല്ല മാനസിക ബന്ധമില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കെഎം മാണി സാര്‍ സൃഷ്ടിച്ചെടുത്ത ആ സൗഹൃദങ്ങള്‍ തുടര്‍ന്നു കൊണ്ടുപോവാന്‍ സാധിക്കുന്നില്ലെന്നാണ് എനിക്ക് മനസ്സിലാക്കാന‍് കഴിയുന്നത്.

ജോസ് കെ മാണി പങ്കെടുത്തില്ല

ജോസ് കെ മാണി പങ്കെടുത്തില്ല

പല കാര്യങ്ങള്‍ക്കായ് സഭാ അധ്യക്ഷന്‍മാര്‍ വിളിക്കുന്ന യോഗങ്ങളില്‍ ഒരിക്കല്‍ പോലും ജോസ് കെ മാണി പങ്കെടുത്ത് കണ്ടിട്ടില്ല. ഈ മാസം പാലാ രൂപത അവരുടെ പാസ്റ്ററല്‍ കൗണ്‍സില്‍ വിളിച്ചിട്ടുണ്ട്. ഇതില്‍ ജനപ്രതിനിധികളെ ക്ഷണിക്കാറുമുണ്ട്. എന്നാല്‍ ജോസ് കെ മാണി ഇല്ലെന്നാണ് അറിവ്. പിന്നെങ്ങനെയാണ് സഭയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുക. അതൊക്കെ അവരുടെ സ്വപ്നമല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

പേര് ജോസ് കെ മാണിക്ക്

പേര് ജോസ് കെ മാണിക്ക്

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എന്ന പേര് ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചേക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിയമങ്ങള്‍ അനുസരിച്ച് പാര്‍ട്ടിയുടെ പേരും, ചിഹ്‌നവും ലഭിക്കണമെങ്കില്‍ ഒരു എംപി യുടെയോ അല്ലങ്കില്‍ നാല് എംഎല്‍എ യുടെയോ പിന്‍ബലം വേണം. പിജെ ജോസഫ് വിഭാഗത്തിന് നിലവില്‍ ഇതു രണ്ടുമില്ല.

രണ്ടില ചിഹ്നം

രണ്ടില ചിഹ്നം


ജോസ് കെ മാണി വിഭാഗത്തിന് രണ്ട് പാര്‍ലമെന്‍റ് അംഗങ്ങളും രണ്ട് എംഎല്‍എയുമുണ്ട്. അതു കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി അവര്‍ക്ക് അനുകൂലമാവാനാണ് 99 ശതമാനം സാധ്യതയും. എതിര്‍ വാദങ്ങളുമായി ജോസഫ് വിഭാഗം എത്തിയതോടെ രണ്ടില ചിഹ്നം ഒരു പക്ഷെ മരവിപ്പിക്കപ്പെട്ടേക്കും. അത് ആര്‍ക്കും കൊടുക്കാന്‍ സാധ്യതയില്ല.

അനുകൂലം

അനുകൂലം

പിന്നീട് മറ്റൊരു സാധ്യതയുള്ളത് പാര്‍ട്ടിയുടെ പേരോടൊപ്പം തന്നെ രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് ലഭിക്കും. പാര്‍ട്ടിയുടെ ഭരണഘടനാപരമായ അധികാരം തങ്ങള്‍ക്കാണെന്നൊക്കെ പിജെ ജോസഫിന് വാദിക്കാമെങ്കിലും നിലവില്‍ ഈ കേസിലെ സഹചര്യം ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമാണെന്നും പിസി ജോര്‍ജ്ജ് അവകാശപ്പെടുന്നു.

ജനപക്ഷത്തിന്‍റെ നിലനില്‍പ്പ്

ജനപക്ഷത്തിന്‍റെ നിലനില്‍പ്പ്

ജനപക്ഷം യുഡിഎഫിലേക്കെന്നല്ല, ഒരു മുന്നണിയിലേക്കും ഇല്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഒരു പുതിയ കൂട്ടായ്മ രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങള്‍. കേരളത്തിലെ മൂന്ന് മുന്നണികളും തേടി ചെല്ലുന്ന 63 സംഘടനകള്‍ കേരളത്തിലുണ്ട്. അവരെ ഒന്നിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. 15000 ത്തോളം വോട്ടുകള്‍ ഞങ്ങള്‍ക്ക് സ്വന്തമായിട്ടുണ്ട്.

യോഗം ആലപ്പുഴയില്‍

യോഗം ആലപ്പുഴയില്‍

എസ്സി, എസ്എസ്ടി വിഭാഗത്തിലും മറ്റ് പിന്നോക്ക ന്യൂനപക്ഷങ്ങളിലും ആദിവാസി മേഖലകളിലും സജീവമായിട്ടുള്ള പ്രസ്ഥാനങ്ങള്‍, കര്‍ഷക സംഘടനകള്‍ എന്നിവരെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. ജുലൈ 11 ന് ആലപ്പുഴയില്‍ ഈ കൂട്ടായ്മയുടെ ആദ്യ യോഗം ചേരും. ആദ്യഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞു 25 സംഘടനകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്നം അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+