കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ രാഷ്ട്രീയ മുന്നണിയുമായി പിസി ജോര്‍ജ്, 140 സീറ്റിലും മത്സരിക്കും; പിണറായി ക്ഷമ പറയേണ്ടി വരും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ചതിന്‍റെ സാഹചര്യങ്ങളും സാധ്യതകളും വ്യക്തമാക്കി ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ്ജ്. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫും യുഡിഎഫും ജനങ്ങള്‍ക്ക് യാതൊരു നന്മയും ചെയ്യാത്ത സാഹചര്യത്തിലാണ് പുതിയൊരു രാഷ്ട്രീയ മുന്നണി എന്ന ആശയത്തിലേക്ക് കടന്നതെന്ന് പിസി ജോര്‍ജ്ജ് വ്യക്തമാക്കുന്നു. അധികാരത്തിന്റെ പങ്കുപറ്റാത്ത വലിയൊരു വിഭാഗം ജനങ്ങൾ പാർശ്വവ‌ത്കരിക്കപ്പെട്ട് കേരളത്തിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പങ്കാളിത്തമില്ല

പങ്കാളിത്തമില്ല

സംസ്ഥാനത്ത് ഭരണത്തില്‍ ദളിത് വിഭാഗങ്ങള്‍ക്ക് പങ്കാളിത്തമില്ല. സംവരണത്തിന്‍റെ പേരില്‍ കുറച്ച് എംഎല്‍എമാരും എംപിമാരും ഉണ്ടാവുന്നതല്ലാതെ മറ്റൊന്നുമില്ല. അവര്‍ക്കും കൂടി ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുന്ന ഒരു സാഹചര്യം ഉണ്ടായി വരണം. ആ ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു മുന്നണിക്കാണ് രൂപം കൊടുത്തതെന്നും അദ്ദഹം പറയുന്നു.

 140 സീറ്റുകളിലും

140 സീറ്റുകളിലും

ശക്തമായ ഒരു മുന്നണി രൂപീകരണത്തിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുക. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളറിലും മുന്നണിയുടെ സ്ഥാനാര്‍ത്ഥികളും മത്സരിക്കും. ഇതേ മാതൃകയില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും 140 സീറ്റുകളിലും മുന്നണിക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

25 ന് ശേഷം

25 ന് ശേഷം

സംസ്ഥാനത്തെ നിലവിലെ മുന്നണി സംവിധാനങ്ങള്‍ക്ക് അതീതമായി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ജനതയുണ്ട് ഇവിടെ. അവര്‍ക്ക് വോട്ട് ചെയ്യാന്‍ ഒരിടം ഞങ്ങള്‍ ഒരുക്കി നല്‍കും. ഡിഎച്ച്ആര്‍എം, ബിഎസ്പി ഉള്‍പ്പടെ ഒട്ടനവധി സംഘടനകള്‍ ഈ കൂട്ടായ്മയിലുണ്ട്. കൂടുതല്‍ കക്ഷികള്‍ വരും ദിവസങ്ങളില്‍ ചേരും. എല്ലാ കക്ഷികളുടേയും കൊടികള്‍ കൂട്ടിക്കെട്ടിയുള്ള, ഈ മുന്നണിയെപ്പറ്റി കൂടുതല്‍ വിശദാംശങ്ങള്‍ 25 ന് ശേഷം പ്രഖ്യാപിക്കും.

ഇടത് ഭരണത്തിലും

ഇടത് ഭരണത്തിലും

കേരളഥ്തില്‍ ഇപ്പോള്‍ ഭരണമുണ്ടെന്ന് പറയാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അഴിമതി ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഉമ്മൻചാണ്ടി സർക്കാരിനെ തകർത്തത് ഒരു സ്ത്രീയാണ്. ഇപ്പോള്‍ ഇടത് സര്‍ക്കാറിന്‍റെ നാലാം കൊല്ലത്തിലും ഒരു സ്ത്രീ കടന്ന് വന്നിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടോ എന്നതിനപ്പുറം അദ്ദേഹവുമായി അടുപ്പമുള്ള സ്വപ്‌നയുമായി ബന്ധമുണ്ടായിരുന്നുവെന്നത് വ്യക്തമാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

സ്വപ്ന സുരേഷ് മിടുക്കിയാണ്

സ്വപ്ന സുരേഷ് മിടുക്കിയാണ്

സ്വപ്ന സുരേഷ് മിടുക്കിയാണ്. മുഖ്യമന്ത്രിയുടെ പിന്‍സിപ്പല്‍ സെക്രട്ടറി പോലും അവരുടെ അടിമയായിപ്പോയി. വരും ദിവസങ്ങളില്‍ മന്ത്രി കെടി ജലീലിനെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്തു വിടും. നിയമവിരുദ്ധമായി നയതന്ത്ര ബന്ധങ്ങൾ പോലും തകർത്ത് കേന്ദ്രസർക്കാരിന്റെ അനുമതി പോലുമില്ലാതെയാണ് മത ഗ്രന്ഥം എന്ന പേരിൽ എത്തിച്ചത്. ഇനിയും കെടി ജലീലിനെ കാബിനറ്റില്‍ വച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി സമൂഹത്തോട് ക്ഷപറയേണ്ടി വരും.

കേരള കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ്


കേരള കോണ്‍ഗ്രസിനെ കുറിച്ച് ഒന്നും പറയാനില്ല. അതെല്ലാം തീര്‍ന്നു പോയ കേസുകെട്ടുകളാണ്. മനുഷ്യരെ ചിരിപ്പിക്കാനായി സംസ്ഥാനത്ത് ആകെ മൊത്തം 9 കേരള കോണ്‍ഗ്രസുകളാണ് ഉള്ളത്. നേതാക്കൾക്കല്ലാതെ സാധാരണക്കാർക്ക് കേരള കോൺഗ്രസുകളെ കൊണ്ട് യാതൊരു പ്രയോജനവുമില്ല. കേരള കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ജീവിക്കുന്നത് തന്നെ കര്‍ഷകരെ കൊള്ളയടിച്ചാണ്. ഇനിയൊരു കേരള കോണ്‍ഗ്രസിലേക്കും ഞാനുണ്ടികില്ല.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍

രാജ്യസഭാ തിരഞ്ഞെടുപ്പില്‍

ആഗസ്ത് 27 ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിഷ്പക്ഷ നിലപാടായിരിക്കും സ്വീകരിക്കുക. ഒരു സ്ഥാനാര്‍ത്ഥിക്കും ഞാന്‍ വോട്ട് നല്‍കില്ല. എന്നാൽ വോട്ട് ചെയ്യാൻ അവകാശമുള്ളതു കൊണ്ട് തന്നെ വോട്ട് രേഖപ്പെടുത്തും. കർഷകന്റെ സ്ഥാനാർത്ഥിയായത് കൊണ്ട് കൽപ്പകവാടിക്ക് ഞാൻ വോട്ട് ചെയ്യുമെന്നൊക്കെ അദ്ദേഹം വെറുതെ പറയുന്നതാണ്. അദ്ദേഹത്തിന് വോട്ട് ചെയ്ത് വെറുതെ എന്തിനാണ് എന്‍റെ വോട്ട് പാഴാക്കുന്നത്. ശ്രേയാംസ് കുമാര്‍ തന്‍റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

 ബിഹാറില്‍ കോണ്‍ഗ്രസിന് 91 സീറ്റുകള്‍; സിപിഐക്കും ആര്‍എല്‍സ്പിക്കും നല്‍കണം, ധാരണകള്‍ ഇങ്ങനെ ബിഹാറില്‍ കോണ്‍ഗ്രസിന് 91 സീറ്റുകള്‍; സിപിഐക്കും ആര്‍എല്‍സ്പിക്കും നല്‍കണം, ധാരണകള്‍ ഇങ്ങനെ

English summary
pc george about new political front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X