Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ രഹസ്യകത്ത് വായിച്ച് തളര്‍ന്നുപോയെന്ന് പിസി ജോര്‍ജ്ജ്!

തിരുവനന്തപുരം: എന്തുകൊണ്ടാണ് പിസി ജോര്‍ജ്ജിനെ മുഖ്യമനമ്ത്രി ഉമ്മന്‍ ചാണ്ടി ഇങ്ങനെ പേടിക്കുന്നത്. ജോര്‍ജ്ജിന്റെ കൈയ്യില്‍ പേടിപ്പിക്കാന്‍ മാത്രമുള്ള വല്ല ബോംബും ഉണ്ടോ. യുഡിഎഫ് വിട്ട് ജോര്‍ജ്ജ് എല്‍ഡിഎഫിലേക്ക് വരുമോ... ഈ ചോദ്യങ്ങള്‍ കുറച്ച് ദിവസമായി കേരളം ചോദിച്ചുകൊണ്ടിരിക്കുകയാണ്.

Saritha S Nair

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ നടത്തിയ മുഖാമുഖം പരിപാടിയില്‍ പിസി ജോര്‍ജ്ജിന് നേരിടേണ്ടി വന്നത് ഇതേ ചോദ്യങ്ങളെയൊക്കെ തന്നെയാണ്.

PC George

സരിത എസ് നായരുടെ ആ വിവാദ കത്ത് വായിച്ചിട്ടുള്ള അപൂര്‍വ്വം ചിലരില്‍ ഒരാള്‍ താനാണെന്ന് പിസി ജോര്‍ജ്ജ് സമ്മതിച്ചു. 25 പേജ് വായിച്ചപ്പോഴേക്കും താന്‍ മാനസികവും ശാരീരികവും ആയി തളര്‍ന്നുപോയി എന്നാണ് ജോര്‍ജ്ജ് അര്‍ത്ഥം വച്ച് പറഞ്ഞത്. സരിത ജയിലില്‍ നിന്ന് തയ്യാറാക്കി അയച്ച കത്തല്ല മജിസ്‌ട്രേറ്റിന് ലഭിച്ചതെന്ന് അന്ന് തന്നെ ആക്ഷേപം ഉണ്ടായിരുന്നു. അങ്ങനെ ഒരു കത്തുണ്ടെന്ന് സ്ഥിരീകരിക്കുകയാണ് ജോര്‍ജ്ജ് ഇപ്പോള്‍ ചെയ്തത്.

താനിപ്പോഴും കേരള കോണ്‍ഗ്രസ് എമ്മിന്റെ വൈസ് ചെയര്‍മാനാണ്. ഇനിയിപ്പോള്‍ ചെയര്‍മാന്‍ കോഴ വാങ്ങിച്ചിട്ടുണ്ടെങ്കില്‍ തന്നെ താന്‍ അത് സമ്മതിക്കുമോ എന്നാണ് ജോര്‍ജ്ജിന്റെ ഒരു മറു ചോദ്യം. കുരിശ് ജീവിതത്തിന്റെ ഭാഗമാണ് എന്ന് കെഎം മാണി പറഞ്ഞത് ജോര്‍ജ്ജിനെ ഉദ്ദേശിച്ചാണോ എന്നും ചോദ്യം വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+