യുഡിഎഫ്-കോണ്‍ഗ്രസ് പ്രതിസന്ധി തിരുവഞ്ചൂര്‍ കാരണം?
കോട്ടയം: ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിനെതിരെ വീണ്ടും പിസി ജോര്‍ജ്. ആഭ്യന്തരമന്ത്രി മുന്നണിക്ക് അപമാമാണെന്നാണ് പിസി ജോര്‍ജിന്റെ പുതിയ വിമര്‍ശനം. യുഡിഎഫിലും കോണ്‍ഗ്രസിലും ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണം ആഭ്യന്തമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്ന്നാണ് ജോര്‍ജിന്റെ കണ്ടെത്തല്‍.
തിരുവഞ്ചൂരിനെ നിലയ്ക്ക് നിര്‍ത്താനോ എന്തോ, കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണി ഭരണത്തിന്റെയും പാര്‍ട്ടിയുടെയും നേതൃത്വം ഏറ്റെടുക്കണമെന്നാണ് ചീഫ് വിപ്പിന്റെ ആവശ്യം. ആന്റിയുടെ അടുത്ത് കളികളൊന്നും ശരിയാകില്ലെന്നും ആന്റണി ഭരണത്തലപ്പത്ത് വന്നാല്‍ യുഡിഎഫും കോണ്‍ഗ്രസും ശക്തിപ്പെടുമെന്നും പിസി ജോര്‍ജ് പറയുന്നു.

വിവാദ ദല്ലാല്‍ ടിജി നന്ദകുമാറിനൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബകാര്യം നിയമസഭയില്‍ എത്തിച്ചതും സോളാര്‍ അടക്കമുള്ള യുഡിഎഫിലെ ഇപ്പോഴത്തെ പ്രതിസന്ധിക്കും കാരണം തിരുവഞ്ചൂര്‍ മാത്രമാണെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23ന് തിരവഞ്ചൂര്‍ ടിജി നന്ദകുമാറിനെ കണ്ട് ചര്‍ച്ച നടത്തുകയും പിറ്റേദിവസം രാവിലെ 6.15 ന് നന്ദകുമാര്‍ വിഎസിനെ സന്ദര്‍ശിച്ച ഒരു കുറിപ്പ് നല്‍കുകയും ചെയ്തത്ര.
ആ കുറിപ്പാണ് വിഎസ് നിയമസഭയില്‍ വായിച്ച് കേള്‍പ്പിച്ചതെന്നാണ് ജോര്‍ജ് പറയുന്നത്. ഇതിനുള്ള എല്ലാ തെളിവും തന്റെ പക്കലുണ്ടെന്നും ജോര്‍ജ് അവകാശപ്പെടുന്നു. തൊടുപുഴയില്‍ തന്നെ ക്വട്ടേഷന്‍ സംഘത്തെ വച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിന് പിന്നിലും തിരുവഞ്ചൂരാണെന്ന് ജോര്‍ജ് ആരോപിച്ചു. റവന്യ വകുപ്പ് കിട്ടാന്‍ എന്‍എസ്എസിന്റെ കാല്പിടിച്ചു കരഞ്ഞ തിരുവഞ്ചൂര്‍ ആഭ്യന്തരം കിട്ടിയപ്പോള്‍ മതിമറന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications