Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഷപ്പ് യേശുവിന്റെ പ്രതിപുരുഷൻ, വൃത്തികെട്ട നാലഞ്ച് കന്യാസ്ത്രീകളുണ്ട്, പിസി ജോർജിന്റെ അസഭ്യവർഷം

Recommended Video

cmsvideo
    നാക്കിന് ലൈസൻസില്ലാതെ വീണ്ടും പിസി ജോർജ്

    കോട്ടയം: നാക്കിന് ലൈസൻസില്ലാതെ പൂഞ്ഞാർ എംഎൽഎ പിസി ജോർജ് വീണ്ടും രംഗത്ത്. നേരത്തെ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി നടിക്കെതിരെ ഉറഞ്ഞ് തുളളിയ അതേ തരത്തിലാണ് ബിഷപ്പിന്റെ കേസിൽ കന്യാസ്ത്രീയ്ക്ക് എതിരെയും പിസി ജോർജ് രംഗത്ത് വന്നിരിക്കുന്നു. തുടർച്ചയായി കന്യാസ്ത്രീയെ വ്യക്തിയധിക്ഷേപം നടത്തി അപമാനിക്കുകയാണ് എംഎൽഎ.

    വനിതാ കമ്മീഷൻ കേസെടുത്തിട്ടും പോലീസ് കേസെടുത്തിട്ടും പിസി ജോർജിന്റെ ഭാഷയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല. വീണ്ടും കന്യാസ്ത്രീകളെ അപമാനിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് പിസി ജോർജ്. വൃത്തികെട്ട കള്ളക്കൂട്ടങ്ങളാണ് നാലഞ്ച് കന്യാസ്ത്രീകളെന്നും ബിഷപ്പ് യേശുവിന്റെ പ്രതിപുരുഷനാണ് എന്നും വരെ പറഞ്ഞു കളഞ്ഞു പൂഞ്ഞാർ എംഎൽഎ.

    കന്യാസ്ത്രീകൾ കള്ളക്കൂട്ടങ്ങൾ

    കന്യാസ്ത്രീകൾ കള്ളക്കൂട്ടങ്ങൾ

    അതിരൂക്ഷമായാണ് കന്യാസ്ത്രീയ്ക്ക് എതിരെ വീണ്ടും പിസി ജോർജ് രംഗത്ത് വന്നിരിക്കുന്നത്. സഭാവസ്ത്രം ഉപേക്ഷിച്ച് നടക്കേണ്ട സ്ത്രീ, സാമ്പത്തിക ലാഭത്തിന് വേണ്ടിയും സഭയേയും മാന്യമായി ജീവിക്കുന്ന കന്യാസ്ത്രീകളേയും പുരോഹിതന്മാരെയും അപമാനിക്കാന്‍ ആരുടെയോ പ്രേരണയ്ക്ക് വശംവദരായി ഓടി നടക്കുന്ന കള്ളക്കൂട്ടങ്ങളാണ് എന്നാണ് പിസി ജോര്‍ജിന്റെ അധിക്ഷേപം.

    യേശുവിന്റെ പ്രതിപുരുഷൻ

    യേശുവിന്റെ പ്രതിപുരുഷൻ

    ഈ സ്ത്രീ മാത്രമല്ല, നാലഞ്ചെണ്ണം വേറെയുമുണ്ടെന്നും കന്യാസ്ത്രീയെ പിന്തുണയ്ക്കുന്നവരെ ഉന്നമിട്ട് പിസി ജോര്‍ജ് പറഞ്ഞു. യേശുവിന്റെ പ്രതിപുരുഷനാണ് ബിഷപ്പെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇത്രയും ബിഷപ്പുമാര്‍ ഇവിടെ ഉണ്ടായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞില്ലെന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

    മുഖ്യമന്ത്രിയെ അറിയിക്കും

    മുഖ്യമന്ത്രിയെ അറിയിക്കും

    എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിക്കും. താന്‍ വെറുതേ ഇരിക്കില്ലെന്നും പിസി ജോർജ് പറഞ്ഞു. കന്യാസ്ത്രീ മഠത്തില്‍ രാത്രി മൂന്ന് മണിക്ക് വരെ പോലീസ് ഉദ്യോഗസ്ഥര്‍ കയറി ഇറങ്ങുന്നു. ഇവന്റെയൊക്കെ അമ്മയെ കെട്ടിക്കാനാണോ മൂന്ന് മണിക്ക് കന്യാസ്ത്രീ മഠ്ത്തില്‍ പോയിരിക്കുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു.

    കേസെടുക്കാൻ വരട്ടെ

    കേസെടുക്കാൻ വരട്ടെ

    വൃത്തികെട്ട നാലോ അഞ്ചോ എണ്ണമുണ്ട് മഠത്തില്‍. മാന്യരായ രണ്ട് കന്യാസ്ത്രീകളുണ്ട്. അവര്‍ പേടിച്ച് വാതില്‍ കുറ്റിയിട്ട് ഇരിക്കുകയാണ്. തനിക്കെതിരെ കേസെടുക്കാന്‍ വെല്ലുവിളിക്കുന്നു. കേസെടുക്കാന്‍ വരട്ടെ. ഏതവനാണ് കേസെടുക്കാന്‍ വരുന്നതെന്ന് താനൊന്ന് കാണട്ടെ.

    പേടിപ്പിക്കാൻ നോക്കല്ലേ

    പേടിപ്പിക്കാൻ നോക്കല്ലേ

    കേസെടുത്താല്‍ താനങ്ങ് പേടിക്കുമെന്ന് കരുതേണ്ട. കേസെടുത്താല്‍ പേടിക്കുന്ന ആളല്ല പിസി ജോര്‍ജ്. ഇതിന് മുന്‍പും എത്രയോ കേസ് വന്നിരിക്കുന്നു. എല്ലാ കോടതി എടുത്ത് കളഞ്ഞല്ലോ. കേസിന്റെ കാര്യം താന്‍ നോക്കിക്കൊള്ളാം എന്നും പിസി ജോര്‍ജ് വെല്ലുവിളി ഉയര്‍ത്തി. കഴിഞ്ഞ ദിവസം പിസി ജോർജ് ബിഷപ്പിനെ ജയിലിൽ സന്ദർശിച്ചിരുന്നു.

    കൈ മുത്തി വണങ്ങി

    കൈ മുത്തി വണങ്ങി

    തുടർന്ന് നടത്തിയ പ്രതികരണവും നാക്കിന് ലൈസൻസില്ലാതെ തന്നെ ആയിരുന്നു.ബിഷപ്പിനെ ഒളിച്ച് കാണേണ്ട കാര്യമില്ലെന്ന് എംഎൽഎ പറഞ്ഞു. ഒരു നിരപരാധിയെ പിടിച്ച് ജയിലില്‍ ഇട്ടിരിക്കുകയാണ്. അതുകൊണ്ടാണ് കാണാന്‍ വന്നത്. അദ്ദേഹത്തെ വണങ്ങി കൈ മുത്തി. ബിഷപ്പ് പൂര്‍ണമായും നിരപരാധിയാണ് എന്ന് ബോധ്യമുണ്ട്. അദ്ദേഹത്തോട് ഈ കടുംകൈ കാണിച്ചവരുടെ മേല്‍ ദൈവ ശിക്ഷ ഇടിത്തീ പോലെ വന്ന് വീഴും.

    തന്നോട് കളിക്കരുത്

    തന്നോട് കളിക്കരുത്

    വട്ട് പിടിച്ച് ഓരൊന്ന് കാണിക്കുന്നതിന്റെ പിറകേ നടക്കലല്ല തന്റെ പണിയെന്നാണ് കന്യാസ്ത്രീ നല്‍കിയ പരാതിയെക്കുറിച്ച് പിസി ജോര്‍ജ് പ്രതികരിച്ചത്. ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണ്. ഫ്രാങ്കോയോട് കളിച്ചത് പോലെ തന്നോട് കളിക്കരുതെന്നും താന്‍ പിസി ജോര്‍ജ് ആണെന്നും എംഎല്‍എ പൊട്ടിത്തെറിച്ചു.

    ഇനിയും കാണാൻ വരും

    ഇനിയും കാണാൻ വരും

    ബിഷപ്പിന് ജാമ്യം കിട്ടിയില്ലെങ്കില്‍ ഇനിയും കാണാന്‍ ജയിലില്‍ വരും. തുടക്കം മുതല്‍ ബിഷപ്പിനെ പിന്തുണയ്ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ബിഷപ്പ് തന്റെ അപ്പനാണ് എന്നായിരുന്നു പിസി ജോര്‍ജിന്റെ മറുപടി. പത്രക്കാര്‍ക്ക് തലയ്ക്ക് സ്ഥിരതയില്ലെന്നും പത്രക്കാരാണ് ബിഷപ്പിനെ ജയിലിലാക്കിയതെന്നും പിസി ജോര്‍ജ് ആരോപിച്ചു.

    തുടർച്ചയായ അധിക്ഷേപം

    തുടർച്ചയായ അധിക്ഷേപം

    തനിക്ക് വൈവാഹിക ജീവിതം വേണമെന്ന് പറഞ്ഞ് കത്ത് കൊടുത്ത കന്യാസ്ത്രീയാണ് ഇപ്പോ ബലാത്സംഗം ചെയ്തു എന്ന് പറയുന്നത് എന്നും പിസി ജോര്‍ജ് പറഞ്ഞു. നേരത്തെ കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ വേശ്യ എന്നുൾപ്പെടെ വിളിച്ച് പിസി ജോർജ് കന്യാസ്ത്രീയെ അപമാനിച്ചിരുന്നു. പിസി ജോർജിന് എതിരെ ദേശീയ വനിതാ കമ്മീഷനും പോലീസും കേസെടുത്തിട്ടുണ്ട്.

    വീഡിയോ

    പിസി ജോർജിന്റെ പ്രതികരണം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+