കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീയല്ല അപഥസഞ്ചാരിണി.. ബിഷപ്പും ദിലീപും പികെ ശശിയുമാണ് ഇരകളെന്ന് പിസി ജോര്‍ജ്ജ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കന്യാസ്ത്രീയല്ല അപഥസഞ്ചാരിണി | Oneindia Malayalam

ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ വീണ്ടും അപമാനിച്ച് പിസി ജോര്‍ജ്ജ്. നേരത്തേ സമരം നടത്തുന്ന കന്യാസത്രീകളുടെ കന്യകാത്വ പരിശോധന നടത്തണമെന്ന് ആക്ഷേപിച്ച പിന്നാലെയാണ് പുതിയ വിവാദം. ഇപ്പോള്‍ നടക്കുന്ന പീഡന വിവാദത്തില്‍ കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോ ഇരയെന്ന് സംശയമുണ്ടെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു.

പിസിയെ തേച്ചൊട്ടിച്ച് നടി രവീണ ഠണ്ഡന്‍! ഈ മനുഷ്യനെതിരെ കേസെടുത്തൂടേപിസിയെ തേച്ചൊട്ടിച്ച് നടി രവീണ ഠണ്ഡന്‍! ഈ മനുഷ്യനെതിരെ കേസെടുത്തൂടേ

കോടതിയിലേക്ക് കന്യാസ്ത്രീക്ക് പരാതി ഉണ്ടെങ്കില്‍ സമരം നടത്താതെ കോടതിയെ ആണ് സമീപിക്കേണ്ടിയിരുന്നത്. സഭയം അവഹേളിക്കാന്‍ നടക്കുന്നവരുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ ധര്‍ണ നടത്തുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

അപഥസഞ്ചാരിണി

അപഥസഞ്ചാരിണി

ചില അപപഥ സഞ്ചാരിണികളായ സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങളെ വളച്ചൊടിക്കാനാണ് ചിലര്‍ ഇവരുടെ ശ്രമം നടത്തുന്നത്. ഒരു ഉത്തരവാദപ്പെട്ട പൊകുപ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് അതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

മൂന്ന് വര്‍ഷം

മൂന്ന് വര്‍ഷം

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വന്‍ സാമ്പത്തിക വളര്‍ച്ചയാണ് പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ കുടുംബത്തിന് ഉണ്ടായിരിക്കുന്നത്. കന്യാസ്ത്രീയുടെ കുടുംബം സ്വന്തം നാട്ടില്‍ വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിന് എവിടെ നിന്ന് പണം ലഭിച്ചുവെന്ന് അവര്‍ വ്യക്തമാക്കണം.

അപമാനിക്കാന്‍

അപമാനിക്കാന്‍

കന്യാസ്ത്രീ നിയമ പരിരക്ഷ തേടുകയാണെങ്കില്‍ താന്‍ പിന്തുണയ്ക്കും അതേ സമയം വൈദിക സമൂഹത്തെ അപമാനിക്കാനാണ് ശ്രമമെങ്കില്‍ അത് അംഗീകരിക്കില്ല. ബിഷപ്പിനെ തനിക്ക് നേരിട്ട് പരിചയമില്ല. അദ്ദേഹം തെറ്റ് ചെയ്തിട്ടോയെന്ന് തനിക്ക് അറിയില്ല.

മൂക്ക് ചെത്തുമോ

മൂക്ക് ചെത്തുമോ

അതേസമയം തന്നെയാരും മര്യാദ പഠിപ്പിക്കാന്‍ വരേണ്ട. ദേശീയ വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്നും അദ്ദേഹം ചോദിച്ചുകൃത്യമായി തെളിവില്ലാതെ പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പരാതി വേണം

പരാതി വേണം

അപമാനിക്കപ്പെട്ടയാള്‍ പരാതി നല്‍കിയാല്‍ മാത്രമേ ഇത്തരം കേസുകള്‍ നിലനില്‍ക്കൂവെന്നും പോലീസ് അറിയിച്ചു. ജോര്‍ജ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ നേരത്തേ അറിയിച്ചിരുന്നു.

പരാമര്‍ശം

പരാമര്‍ശം

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് പറയുന്ന കന്യാസ്ത്രീയുടെ കന്യാകാത്വ പരിശോധന നടത്തണമെന്നായിരുന്നു കഴിഞ്ഞ ദിവസം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പിസി ജോര്‍ജ്ജ് പറഞ്ഞത്.കന്യാസ്ത്രീക്ക് പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു, കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്.

12 പ്രാവശ്യവും

12 പ്രാവശ്യവും

ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഖവും ഇല്ല. പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നും പിസി ജോര്‍ജ് ചോദിച്ചു. പീഡിപ്പിച്ചത് ബിഷപ്പ് തന്നെ ആവണമെന്നില്ലെന്നും ആരുമാവാം എന്നും പിസി ജോർജ് പറഞ്ഞിരുന്നു. കന്യാസ്ത്രീ എന്നാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ് എന്നും പിസി പറയുന്നു.

വൈദ്യ പരിശോധന

വൈദ്യ പരിശോധന

കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നെ കന്യാസ്ത്രീ അല്ലെന്നും പീഡനത്തിന് ഇരയായി എന്ന് പറയുന്ന കന്യാസ്ത്രീക്ക് ഇനി തിരുവസ്ത്രം അണിയാന്‍ യോഗ്യത ഇല്ലെന്നും പിസി ജോര്‍ജ് അവഹേളിച്ചു. പീഡനം നടന്ന ദിവസം തന്നെ അവര്‍ കന്യക അല്ലാതെ ആയെന്നും പിസി പറഞ്ഞിരുന്നു.

പരിശുദ്ധകള്‍

പരിശുദ്ധകള്‍

മറ്റ് കന്യാസ്ത്രീകളേയും പിസി ജോര്‍ജ് വെറുതേ വിട്ടില്ല. ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അപ്പോള്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാം എന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്. തന്‍റെ വാക്കില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഏത് നിയമ നടപടിയും നേരിടാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ജാങ്കോ നീയറിഞ്ഞാ പിസി ജോര്‍ജ്ജ് പെട്ടു.. പിസിയെ പൊളിച്ചടുക്കി അര്‍ണബിന്‍റെ റിപബ്ലിക് ടിവിജാങ്കോ നീയറിഞ്ഞാ പിസി ജോര്‍ജ്ജ് പെട്ടു.. പിസിയെ പൊളിച്ചടുക്കി അര്‍ണബിന്‍റെ റിപബ്ലിക് ടിവി

ഇന്ധന വില വര്‍ധനയ്ക്ക് വോട്ടിലൂടെ മറുപടി കൊടുക്കണം! ബിജെപിയുടെ പോസ്റ്റ് കുത്തി പൊക്കി ട്രോള്‍ഇന്ധന വില വര്‍ധനയ്ക്ക് വോട്ടിലൂടെ മറുപടി കൊടുക്കണം! ബിജെപിയുടെ പോസ്റ്റ് കുത്തി പൊക്കി ട്രോള്‍

English summary
pc george again insults nun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X