ദിലീപിനെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ കള്ളം!! ഗൂഡാലോചന നടന്നത് താരത്തെ കുടുക്കാന്‍!!

  • By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലിലുള്ള ദിലീപിന് പിന്തുണയുമായി വീണ്ടും പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. ദിലീപ് ജയിലിലായ ശേഷം നിരന്തരം താരത്തിനു പിന്തുണ നല്‍കിയ വ്യക്തിയാണ് അദ്ദേഹം. അതിനിടെ ജോര്‍ജിന്റെ പ്രസ്താവനകള്‍ അതിരു കടന്നതിനെ തുടര്‍ന്ന് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിനു പിറകെ വനിതാ കമ്മീഷനെയും കഴിഞ്ഞ ദിവസം ജോര്‍ജ് അധിക്ഷേപിച്ചിരുന്നു.

ദിലീപ് നിരപരാധിയെന്ന് തെളിയുന്നു

ദിലീപ് നിരപരാധിയെന്ന് തെളിയുന്നു

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്നു തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. പോലീസ് ഉന്നയിച്ച 19 ആരോപണങ്ങളും കളവാണെന്ന് തെളിഞ്ഞതായും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി.

പോലീസ് ഗതികേടില്‍

പോലീസ് ഗതികേടില്‍

കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതടക്കമുള്ള സംഭവങ്ങള്‍ക്കു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് പിസി ജോര്‍ജി ആരോപിക്കുന്നത്. ഇതിനെക്കുറിച്ച് തെളിയിക്കേണ്ട ഗതികേടിലാണ് പോലീസെന്നും അദ്ദേഹം പറഞ്ഞു.

ഹര്‍ജിയിലുള്ളത് സത്യം

ഹര്‍ജിയിലുള്ളത് സത്യം

ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലുള്ള കാര്യങ്ങളെല്ലാം തന്നെ സത്യമാണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പിസി ജോര്‍ജ് പൂത്തൂരില്‍ വച്ചു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നടിയെ വഴിയില്‍ ഇറക്കിവിട്ടില്ല

നടിയെ വഴിയില്‍ ഇറക്കിവിട്ടില്ല

നടി പീഡനത്തിന് ഇരയായെങ്കിലും ഒരു കാര്യം സത്യമാണ്. അവരെ വഴിയില്‍ ഇറക്കിവിടാതെ സംരക്ഷണം ലഭിക്കുന്നയാളുടെ വീടിനു മുന്നില്‍ ഇറക്കി വിടാന്‍ പ്രതി മനസ്സുകാണിച്ചെന്നും പിസി ജോര്‍ജ് ചൂണ്ടിക്കാട്ടി.

പുരുഷന്‍മാരെ അടിമകളാക്കുന്നു

പുരുഷന്‍മാരെ അടിമകളാക്കുന്നു

സ്ത്രീസംരക്ഷണ നിയമം തെറ്റായി വ്യാഖാനിച്ച് സ്ത്രീകളെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് പിസി ജോര്‍ജ് പറഞ്ഞു.

പുരുഷനെ പിടിച്ച് അകത്തിടുന്നു

പുരുഷനെ പിടിച്ച് അകത്തിടുന്നു

ഒരു സ്ത്രീ പരാതി നല്‍കിയാല്‍ ഉടനെ പുരുഷനെ പിടിച്ച് അകത്തിടുന്നത് ശരിയല്ല, ഈ അവസ്ഥ മാറിയേ മതിയാവൂയെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

Dileep Against Liberty Basheer
പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കണം

പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കണം

സ്ത്രീ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടോയെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. അതിനു ശേഷം മാത്രമേ നടപടിയെടുക്കാന്‍ പാടൂള്ളൂ. അല്ലെങ്കില്‍ പുരുഷ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരേണ്ടി വരുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

English summary
PC george supports Dileep again.
Please Wait while comments are loading...