ശബരിമല: മുഖ്യമന്ത്രി അഴിഞ്ഞാട്ടക്കാരികളായ സ്ത്രീകളെ പിന്തുണയ്ക്കുന്നു; പിസി ജോര്‍ജ്ജ്
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീപ്രവേശ വിധിയില്‍ വീണ്ടും നിലപാട് കടുപ്പിച്ചി പിസി ജോര്‍ജ്ജ് എംഎല്‍എ രംഗത്ത്. ശബരിമലയിലേക്ക് പോകണമെന്ന് പറയുന്ന സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്നാണ് പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിഞ്ഞാട്ടക്കാരികളായവരെ പിന്തുണയ്ക്കുകകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ശബരിമല നട ഇന്ന് തുറക്കുന്ന സാഹചര്യത്തില്‍ ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടാന്‍ തുടങ്ങിയിട്ടുണ്ട്. നിലയ്ക്കല്‍ ഉള്‍പ്പടേയുള്ള സ്ഥലങ്ങളില്‍ വന്‍ പോലീസ് സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ശബരിമലയില്‍ യുവതികളടക്കം ആര്‍ക്കുവേണമെങ്കിലും ദര്‍ശനം നടത്താമെന്ന് ഐജി മനോജ് എബ്രഹാം വ്യക്തമാക്കി.

ഇന്നലേയും ഇന്നുമായി റോഡില്‍ തടസ്സമുണ്ടാക്കി ഭക്തരെ തടഞ്ഞ സംഭവത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 11 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശബരിമലയുടെ പ്രദേശത്ത് ഒരു തരത്തിലുള്ള സമരവും അനുവധിക്കില്ലെന്ന് ഐജി വ്യക്തമാക്കി.
Recommended Video



Click it and Unblock the Notifications