കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയത് ബി സന്ധ്യയെന്ന്...!! പിസി ജോര്‍ജിന്റെ ആരോപണം!!

  • By Anamika
Google Oneindia Malayalam News

ഇടുക്കി: നടിയെ ആക്രമിച്ച കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. അതിനിടെ ചൊവ്വാഴ്ച ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിക്കുമോ എന്ന ആശങ്കയും അടുപ്പക്കാര്‍ക്കിടയില്‍ സജീവം. തന്നെ കുടുക്കിയതാണ് എന്നാണ് ദിലീപ് തുടക്കം മുതലേ പറയുന്നത്. ഈ കേസില്‍ ദിലീപിനെ കുടുക്കിയത് ആരെന്ന് വെളിപ്പെടുത്തുകയാണ് പിസി ജോര്‍ജ് എംഎല്‍എ.

ദിലീപിനോട് ക്രൂരത... നടൻ പുറത്തിറങ്ങുന്നതിനെ ആരാണ് ഭയക്കുന്നത്...? തടയിടുന്നതിന് പിന്നിൽ...ദിലീപിനോട് ക്രൂരത... നടൻ പുറത്തിറങ്ങുന്നതിനെ ആരാണ് ഭയക്കുന്നത്...? തടയിടുന്നതിന് പിന്നിൽ...

ജാമ്യമില്ലെങ്കിൽ തീർന്നു...! ദിലീപിന് മുന്നിൽ എല്ലാ വാതിലും അടയും... പോലീസ് നീക്കം ഇങ്ങനെ...!!ജാമ്യമില്ലെങ്കിൽ തീർന്നു...! ദിലീപിന് മുന്നിൽ എല്ലാ വാതിലും അടയും... പോലീസ് നീക്കം ഇങ്ങനെ...!!

ദിലീപിനെ കുടുക്കിയത്

ദിലീപിനെ കുടുക്കിയത്

ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയത് ആരെന്ന് പിസി ജോര്‍ജ് വെളിപ്പെടുത്തിയത്. എഡിജിപി ബി സന്ധ്യയാണ് ദിലീപിനെ കുടുക്കിയതെന്ന് പിസി ജോര്‍ജ് പറയുന്നു.

ബി സന്ധ്യയ്ക്കെതിരെ

ബി സന്ധ്യയ്ക്കെതിരെ

തിരുവനന്തപുരത്ത് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിന് പിന്നിലും ദിലീപിന്റെ അറസ്റ്റിന് പിന്നിലും എഡിജിപി ബി സന്ധ്യയ്ക്ക് പങ്കുണ്ടെന്നാണ് പിസി ജോര്‍ജിന്റെ ആരോപണം. നേരത്തെയും പിസി ജോര്‍ജ് സന്ധ്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

നടിയുടെ അമ്മ ഓർക്കണം

നടിയുടെ അമ്മ ഓർക്കണം

ഗൂഢാലോചനക്കേസില്‍ ദിലീപ് അറസ്റ്റിലായത് മുതല്‍ പിസി ജോര്‍ജ് ദിലീപിനെ പിന്തുണച്ച് മാത്രമേ സംസാരിച്ചിട്ടുള്ളൂ. ദിലീപിനും അമ്മയും ഭാര്യയും മകളും ഉണ്ടെന്ന് ഇരയായ നടിയുടെ അമ്മ ഓര്‍ക്കണമെന്നും പിസി ജോര്‍ജ് പറയുകയുണ്ടായി.

വനിതാ കമ്മീഷനെതിരെയും

വനിതാ കമ്മീഷനെതിരെയും

വനിതാ കമ്മീഷന് എതിരേയും പിസി ജോര്‍ജ് രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. തന്നെ ചോദ്യം ചെയ്യാന്‍ ഒരു കമ്മീഷനും അധികാരമില്ലെന്നും ചോദ്യം ചെയ്യാന്‍ വന്നാല്‍ തടയ്ക്ക് തട്ട് കിട്ടുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

മൊഴിയെടുക്കാൻ നീക്കം

മൊഴിയെടുക്കാൻ നീക്കം

ആക്രമണത്തിന് ഇരയായ നടിയെ പലതവണ അപമാനിച്ച് സംസാരിച്ചതിന് പിസി ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മൊഴിയെടുക്കാന്‍ സ്പീക്കറുടെ അനുമതി തേടുകയുമുണ്ടായി.

നടിയുടെ പരാതി

നടിയുടെ പരാതി

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം നടന് കട്ട സപ്പോര്‍ട്ടുമായി പിസി ജോര്‍ജ് എംഎല്‍എ രംഗത്തുണ്ട്. ദിലീപിന് പിന്തുണ നല്‍കുന്നതിന് വേണ്ടി ഇരയായ നടിയെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തില്‍ സംസാരിക്കാന്‍ പോലും എംഎല്‍എ മടി കാണിച്ചില്ല. പിസിക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.

മര്യാദ പഠിക്കുന്നില്ല

മര്യാദ പഠിക്കുന്നില്ല

വനിതാ കമ്മീഷന്‍ നടിക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തു കഴിഞ്ഞു. എന്നാലിത് കൊണ്ടൊന്നും പിസി ജോര്‍ജ് മര്യാദ പഠിക്കുന്ന ലക്ഷണമില്ല. നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നാണ് പിസി ജോര്‍ജിന്റെ നിലപാട്

പരാതിയെ താന്‍ ഭയപ്പെടുന്നില്ല

പരാതിയെ താന്‍ ഭയപ്പെടുന്നില്ല

നടി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ താന്‍ ഭയപ്പെടുന്നില്ല എന്നാണ് പിസി ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. നടി പരാതി നല്‍കിയതോടെ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും പിസി ജോര്‍ജ് പറഞ്ഞു.കേസന്വേഷണം ശരിയായ ദിശയിലല്ലെന്നും പിസി ജോര്‍ജ് ആവര്‍ത്തിക്കുന്നു.

നടിയെ അറിയില്ലെന്ന്

നടിയെ അറിയില്ലെന്ന്

പള്‍സര്‍ സുനി പറയുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കേണ്ട കാര്യമില്ല. പിണറായി വിജയന്റെ പേരാണ് പള്‍സര്‍ സുനി പറയുന്നതെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമോ എന്നും പിസി ജോര്‍ജ് ചോദിക്കുന്നു.ആക്രമണത്തിന് ഇരയായ നടി ആരെന്ന് തനിക്ക് അറിയില്ല. തനിക്ക് അറിയുന്നത് പോലീസ് പറഞ്ഞ ഇരയെ മാത്രമാണ്. ആക്രമിക്കപ്പെട്ട നടി ആരെന്ന് അറിയാതെ അവരെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്നത് എങ്ങനെയാണെന്നും പിസി ജോര്‍ജ് ചോദിക്കുന്നു.

കുറ്റവാളിയെങ്കിൽ ശിക്ഷ

കുറ്റവാളിയെങ്കിൽ ശിക്ഷ

ഇര ആരെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ നടിയെക്കുറിച്ച് പറയാമെന്നും പിസി ജോര്‍ജ് പറഞ്ഞു. സിനിമാ രംഗത്തുള്ള ആരെങ്കിലും നടിയെ ആക്രമിച്ചതിലുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരാമവധി ശിക്ഷ നല്‍കണം എന്നാണ് തന്റെ ആഗ്രഹമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

നാട് കടത്താനാവില്ല

നാട് കടത്താനാവില്ല

ഒരു നിരപരാധിയെ കുറ്റവാളിയാക്കിയതിന് എതിരെ പറഞ്ഞതിന്റെ പേരില്‍ തന്നെ ആക്രമിച്ച് നാട് കടത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതിയെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പിസി ജോര്‍ജ് വെല്ലുവിളിച്ചു. പലകുറി തോറ്റവരെ അല്ല വനിതാ കമ്മീഷന്‍ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും പിസി ജോര്‍ജ് ആക്ഷേപിച്ചു.

നിരന്തരം അപമാനം

നിരന്തരം അപമാനം

പിസി ജോര്‍ജ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താ സമ്മേളനങ്ങളിലും അഭിമുഖങ്ങളിലുമെല്ലാം നടിയെ അപമാനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ടുവെങ്കില്‍ പിന്നെങ്ങനെ പിറ്റേന്ന് പോയി സിനിമയില്‍ അഭിനയിക്കാന്‍ പറ്റി എന്നായിരുന്നു പിസി ജോര്‍ജ് ആവര്‍ത്തിച്ച് ചോദിച്ചത്.

പൊതുബോധവും സമ്മതിയും

പൊതുബോധവും സമ്മതിയും

പിസി ജോര്‍ജ് അടക്കമുള്ളവര്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം നടി മുഖ്യമന്ത്രിക്ക് വിശദമായ കത്ത് അയച്ചത്. പിസി ജോര്‍ജിനെ പോലുള്ളവര്‍ ഉണ്ടാക്കുന്ന പൊതുബോധം എങ്ങനെ പൊതുസമ്മിതിയായി മാറുന്നുവെന്നും സ്ത്രീത്വത്തിന് നേരെ അതെങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്നും പരാതിയില്‍ നടി ചൂണ്ടിക്കാട്ടുന്നു

ആത്മഹത്യ ചെയ്യണോ

ആത്മഹത്യ ചെയ്യണോ

താന്‍ ആത്മഹത്യ ചെയ്യണം എന്നാണോ പിസി ജോര്‍ജിനെ പോലുള്ളവര്‍ കരുതുന്നത് എന്നും നടി ചോദിക്കുന്നു. പിസി ജോര്‍ജ് പറഞ്ഞത് പോലെ പിറ്റേന്നല്ല, പത്ത് ദിവസത്തോളം വീട്ടില്‍ അടച്ചിരുന്ന ശേഷം സുഹൃത്തുക്കളുടെ പിന്തുണകൊണ്ടാണ് താന്‍ ജോലി ചെയ്യാന്‍ ചെല്ലുന്നതെന്നും നടി പറയുന്നു.

English summary
PC George MLA against ADGP B Sandhya in Dileep case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X