അശ്ലീല സംഭാഷണം:ശശീന്ദ്രന്‍ ചെയ്തത് തെളിയിക്കാന്‍ തയ്യാര്‍..!!മംഗളത്തെ ന്യായീകരിച്ച് പിസി ജോര്‍ജ്..!!
കോഴിക്കോട്: അശ്ലീല ഫോണ്‍സംഭാഷണ വിവാദത്തില്‍ മംഗളം ടെലിവിഷനെ ന്യായീകരിച്ച് പിസി ജോര്‍ജ് എംഎല്‍എ രംഗത്ത്. എകെ ശശീന്ദ്രന്‍ ചെയ്തത് സത്യപ്രതിജ്ഞാ ലംഘനം ആണെന്ന് പിസി ജോര്‍ജ് ആരോപിച്ചു. അക്കാര്യം തെളിയിക്കാന്‍ താന്‍ തയ്യാറാണ്. എകെ ശശീന്ദ്രനെതിരെ ആരെങ്കിലും നിയമനടപടിക്ക് ഒരുങ്ങുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ താന്‍ തയ്യാറാണ് എന്നും പിസി ജോര്‍ജ് കോഴിക്കോട്ട് പറഞ്ഞു.

മംഗളത്തെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇല്ലാത്ത കമ്പനിയുടെ പേരില്‍ കേന്ദ്രമന്ത്രിക്ക് നോട്ടുകെട്ടുകള്‍ നല്‍കി രാജിവെപ്പിച്ച തെഹല്‍ക്കയെ ന്യായീകരിച്ചവരാണ് ഇപ്പോള്‍ മംഗളത്തെ കുറ്റം പറയുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു. തെഹല്‍ക്ക അന്ന് ചെയ്തത് തെറ്റാണെന്ന് ആദ്യം മാധ്യമങ്ങള്‍ പറയട്ടെയെന്നും പിസി ജോര്‍ജ് പറഞ്ഞു.

സംഭവത്തില്‍ മംഗളം ചാനല്‍ ക്ഷമാപണം നടത്തിയതോടെ എകെ ശശീന്ദ്രനെ മാന്യനാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഖേദപ്രകടനം നടത്തിയത് മംഗളത്തിന്റെ മാന്യതയാണെന്നും പിസി ജോര്‍ജ് പറഞ്ഞു. മംഗളം പുറത്ത് വിട്ട അശ്ലീല ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് എകെ ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. ആദ്യം പരാതിക്കാരിയായ വീട്ടമ്മയെ മന്ത്രി ചൂഷണം ചെയ്തുവെന്ന് അവകാശപ്പെട്ട ചാനല്‍ പിന്നീട് സ്റ്റിംഗ് ഓപ്പറേഷനാണ് നടന്നതെന്ന് സമ്മതിക്കുകയായിരുന്നു.












Click it and Unblock the Notifications