കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആനന്ദബോസ് അല്‍പനെന്ന് പിസി ജോര്‍ജ്ജ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ മുന്‍ ചെയര്‍മാന്‍ സിവി ആനന്ദ ബോസ് അല്‍പനാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ് പിസി ജോര്‍ജ്ജ്. രാജകുടുംബത്തിനെതിരെ ആനന്ദബോസ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങളാണ് പിസി ജോര്‍ജ്ജിനെ ചൊടിപ്പിച്ചത്.

വിദഗ്ധ സമിതിയുടെ അധ്യക്ഷനായ സമയത്ത് സമിതിയില്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ആനന്ദ ബോസ് പറയുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ഇത് രാജകുടുംബത്തെ അപമാനിക്കാനുള്ള മനപ്പൂര്‍വ്വമുള്ള ശ്രമമാണെന്നാണ് ജോര്‍ജ്ജിന്റ ആരോപണം.

PC George

രാജകുടുംബത്തിനും സംസ്ഥാന സര്‍ക്കാരിനും എതിരെ രൂക്ഷമായ ആരോപണങ്ങളാണ് സിവി ആനന്ദ ബോസ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ക്ഷേത്രത്തില്‍ നിന്ന് അമൂല്യങ്ങളായ പല വസ്തുക്കളും വിദേശത്തേക്ക് കടത്തിയിട്ടുണ്ടാകാമെന്നും അതിന് പകരം ഡമ്മി ആഭരണങ്ങള്‍ തിരികെ വച്ചിട്ടുണ്ടാകാമെന്നും ആനന്ദബോസ് പറഞ്ഞിരുന്നു.

അന്തരിച്ച ഉത്രാടം തിരുനാല്‍ മാര്‍ത്താണ്ഡ വര്‍മയുടെ കാലത്താണ് ഏറ്റവും അധികം ക്രമക്കേടുകള്‍ നടന്നതെന്നും ബോസ് പറഞ്ഞിരുന്നു. 100 വര്‍ഷം മുമ്പ് നടത്തിയ കണക്കെടുപ്പിന്റെ രേഖകള്‍ രാജകുടുംബം മുക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള പത്മ തീര്‍ത്ഥക്കുളത്തിലും അമൂല്യ നിധി ശേഖരം ഉണ്ടെന്നും ആനന്ദ ബോസ് പറഞ്ഞിരുന്നു.

English summary
PC George against CV Anandabose.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X