പിള്ളയുടെ അച്ഛന് വിളിയ്ക്കില്ല:പിസി ജോര്‍ജ്ജ്
തിരുവനന്തപുരം: സരിതയുടെ കത്തിനെ ഉദ്ധരിച്ച് ബാലകൃഷ്ണപിള്ള നടത്തുന്ന പ്രസ്താവനകള്‍ക്ക് പിസി ജോര്‍ജ്ജിന്റെ മറുപടി. ബാലകൃഷ്ണപിള്ളയുടെ പ്രായം മാനിച്ച് താനൊന്നും പറയുന്നില്ലെന്നും പിള്ള അല്ലായിരുന്നെങ്കില്‍ അച്ഛന് വിളിയ്ക്കുമായിരുന്നെന്നും പിസി ജോര്‍ജ്ജ്. കൈരളി പീപ്പിളാണ് പിസി ജോര്‍ജ്ജിന്റെ പ്രതികരണം പുറത്ത് വിട്ടത്.
മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട് കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് പിള്ള നടത്തുന്ന ഭീഷണിയോടാണ് പിസി ജോര്‍ജ്ജ് പ്രതികരിച്ചത്. സോളാര്‍ കേസിലെ മുഖ്യ പ്രസി സരിത എസ് നായരുടെ കത്തില്‍ ഗണേഷിന്റെ പേരില്ലെന്നും എന്നാല്‍ മറ്റു പലരുടേയും പേരുണ്ടെന്ന സൂചനയുമാണ് ബാലകൃഷ്ണപിള്ള നല്‍കുന്നത്. ഇതിനെതിരെയാണ് പിസി ജോര്‍ജ്ജ് പ്രതികരിച്ചത്.

പാര്‍ലമെന്റില്‍ പോയവരും മന്ത്രിസഭയില്‍ ഉള്ളവരുമൊക്കെ സരിതയുടെ കത്തില്‍ പരമാര്‍ശിയ്ക്കുന്നുണ്ടെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. പരോക്ഷമായി പല നേതാക്കള്‍ക്കെതിരെയും പിള്ള പരാമര്‍ശം നടത്തിക്കഴിഞ്ഞു. ഗണേഷിന് മന്ത്രിസ്ഥാനം നല്‍കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ വഞ്ചിച്ചെന്നും പിള്ള ആരോപിച്ചിരുന്നു.












Click it and Unblock the Notifications