5 ലക്ഷം പേരെ അണി നിരത്തി ഏജീസ് ഓഫീസ് പത്ത് ദിവസത്തോളം വളയണം; പിസി ജോര്‍ജ്ജ്
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് ജനപക്ഷം എംഎല്‍എ പിസി ജോര്‍ജ്ജ്. നിയമത്തിനെതിരെ നടത്തുന്ന ഭരണ-പ്രതിപക്ഷ സമരത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും നിയമസഭയില്‍ പിസി ജോര്‍ജ്ജ് പറഞ്ഞു.
കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയ പോലെയാണ് ബിജെപിയുടെ കേന്ദ്ര ഭരണം. പ്രതീക്ഷിക്കാതെ കിട്ടിയ ഭരണം എന്ത് ചെയ്യണമെന്ന് അറിയാതെ പ്രധാനമന്ത്രിയും മറ്റ് ഭരണകക്ഷി മന്ത്രിമാരും വിമ്മിഷ്ടപെടുകയാണ്. മോദി സര്‍ക്കാര്‍ അറിയത്ത വിധത്തല് ഭരണ പ്രതിപക്ഷ കക്ഷികള്‍ സമരം നടത്തിയിട്ടുണ്ടോയെന്ന് സംശയം ഉണ്ട്. അഞ്ച് ലക്ഷം പേരെ അണി നിരത്തി ഏജീസ് ഓഫീസ് പത്ത് ദിവസത്തോശളം വളയണം. സമരം അത്തരത്തിലേക്ക് മാറ്റേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിനെ വിറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ സമരം ഏറ്റെടുക്കണമെന്നാണ് തനിക്ക് ആവശ്യപ്പെടാനുള്ളത്, പിസി ജോര്‍ജ്ജ് പറഞ്ഞു.

ബഹുസ്വരതയുടെ നാടാണ് നമ്മുടേത്. സംഗീതം പോലെ സാന്ദ്രമായ രാജ്യമാണ് നമ്മുടേത്. അതിനകത്തേക്ക് അപസ്വരം കടത്തിവിടുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ മുസ്ലീം സമുദായം അങ്ങനെ ഒഴിവാക്കപ്പെടേണ്ടതാണോ?സ്വാതന്ത്ര്യ സമരത്തിന് സംഭാവന ചെയ്തവരില്‍ കൂടുതല്‍ ശതമാനവും മുസ്ലീം സമുദായ അംഗങ്ങളാണ്. അവരെ ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇന്ത്യ മോദിയുടേതോ അവരുടെ കൂട്ടാളികളുടേതോ അല്ല. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്തികൊണ്ടു നടത്തുന്ന നീക്കം അപലപനീയമാണ്. ജനാധിപത്യ വിശ്വാസികളുടെ ശവത്തില്‍ ചവിട്ടി മാത്രമേ മോദിക്കും കൂട്ടര്‍ക്കും ഈ നിയമം നടപ്പാക്കാനാകൂവെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications