കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജ് പറഞ്ഞ ചത്തപട്ടി ആരാണ്?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ചത്ത പട്ടികളുടെ ജാതകം നോക്കിയിട്ട് കാര്യമില്ലെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് . ഇടുക്കിയിലെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ചാണ് ജോര്‍ജ്ജിന്റെ പരാമര്‍ശം. യുഡിഎഫില്‍ അടുത്ത വിവാദത്തിനുള്ള വെടിമരുന്നാണ് ഈ പരാമര്‍ശം.

ഇടുക്കി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തോല്‍വിക്ക് കാരണം പിസി ജോര്‍ജ്ജും കേരള കോണ്‍ഗ്രസ് എമ്മും പാലം വലിച്ചതാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. പിടി തോമസാണ് ഡീനിന്റെ തോല്‍വിക്ക് കാരണമെന്നും ആരോപണം ഉണ്ട്. ഈ വിഷയത്തിലാണ് ജോര്‍ജിന്റെ പട്ടി പരാമര്‍ശം. പരാജയത്തിന് എല്ലാവരും ഉത്തരവാദികളാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

PC George

മന്ത്രിസഭ പുന:സംഘടനയുടെ കാര്യത്തിലും പിസി ജോര്‍ജ്ജ് തന്റെ അഭിപ്രായം വ്യക്തമാക്കുന്നുണ്ട്. മന്ത്രിസഭ ഇപ്പോള്‍ പുന:സംഘടിപ്പിക്കുന്നത് ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ജോര്‍ജ്ജിന്റെ അഭിപ്രായം.

സരിത എസ് നായര്‍ മംഗളം വാരികയില്‍ എഴുതിയ യുഡിഎഫിലെ ഘടകകക്ഷി നേതാവ് പിസി ജോര്‍ജ്ജ് ആണെന്ന് ആരോപണം ഉണ്ട്. അതുകൊണ്ടാണോ എന്നറിയില്ല ഗണേഷ് കുമാറിന് അനുകൂലമായിട്ടായിരുന്നു ഇന്ന് ജോര്‍ജ്ജിന്റെ പ്രതികരണം. ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ട്. ഗണേഷിനെ മന്ത്രിയാക്കണോ എന്ന കാര്ം പിള്ളയുടെ പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

English summary
PC George against cabinet re organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X