ജോര്‍ജ്ജിന് സംശയം;ലാവലിന്‍ പണം ആവിയായിപ്പോയോ
കൊല്ലം: ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനേയും മറ്റ് ആറ് പ്രതികളേയും കുറ്റ വിമുക്തരാക്കിയ ജഡ്ജിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് രംഗത്ത്. തെളിവുകളില്ലാത്തതിന്റെ പേരില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയതില്‍ ജോര്‍ജ്ജിന് തെല്ലും വിഷമമില്ല. കേസില്‍ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയതില്‍ ആണ് പ്രതിഷേധം.
ലാവലിന്‍ ഇടപാടില്‍ 374 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ഉള്ളതാണ്. അപ്പോള്‍ ഈ പണം എവിടേക്കാണ് പോയത്. ആവിയായി പോയോ...? ജോര്‍ജ്ജിന്റെ സംശയം ഇങ്ങനെയാണ്.

കെഎസ്ഇബി ചെയര്‍മാനും അംഗങ്ങളും അറിയാതെ ഈ തുക നഷ്ടമാകില്ലെന്നും ജോര്‍ജ്ജ് ഉറപ്പിച്ച് പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ നമ്മുടെ കോടതികള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് അടുത്ത ചോദ്യം. വിസ്താരമോ മറ്റ് കാര്യങ്ങളോ ഒന്നും ഇല്ലാതെയാണ് ഇപ്പോള്‍ തിരുവനന്തപുരത്തെ സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞിരിക്കുന്നതെന്നും ജോര്‍ജ്ജ് ആരോപിച്ചു.
ആഗോള കുത്തകകളെ മുമ്പും പിമ്പം നോക്കാതെ കേരളത്തിലേക്ക് ക്ഷണിക്കാന്‍ മന്ത്രിമാര്‍ക്ക് ധൈര്യം കൊടുക്കുന്ന വിധിയാണ് കോടതിയുടേതെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു. ഇതിന് ജഡ്ജിക്ക് എന്ത് അധികാരമാണുള്ളത്... ആരാണ് ഇങ്ങനെ ഒരു അധികാരം നല്‍കിയത്... പിസി ജോര്‍ജ്ജ് ആഞ്ഞടിച്ചു.
സിബിഐ പ്രത്യേക കോടതി ജഡ്ജി ആര് രഘുവാണ് ലാവലിന്‍ കേസില്‍ പിണറായി വിജയനേയും മറ്റ് ആറ് പ്രതികളേയും കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications