കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണിയാടന് തലയ്ക്കു സുഖമില്ലെന്ന് പി.സി ജോര്‍ജ്

  • By Aiswarya
Google Oneindia Malayalam News

തിരുവനന്തപുരം : ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് തലയ്ക്കു വല്ല കുഴപ്പവുമുണ്ടാകുമെന്ന് പി.സി ജോര്‍ജ്. തെറ്റു തിരുത്താന്‍ തയ്യാറായാല്‍ പി.സി ജോര്‍ജിന്റെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് പാര്‍ട്ടിയും മുന്നണിയും ആലോചിക്കുമെന്ന് തോമസ് ഉണ്ണിയാടന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു

പി.സി ജോര്‍ജ് താനിപ്പോഴും യു.ഡി.എഫുകാരനും മാണി ഗ്രൂപ്പുകാരനുമാണ്. തന്നെ വെറുതെയങ്ങ് അയോഗ്യനാക്കാന്‍ സാധിക്കില്ലെന്നും പി. സി പറഞ്ഞു.

pc-george.j

അതേസമയം പി.സി ജോര്‍ജ്ജിനെ എം.എല്‍.എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്ന വിഷയം യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്യും. ജോര്‍ജ്ജിനെ അയോഗ്യനാക്കുന്ന നടപടികള്‍ക്ക് യുഡിഎഫിന്റെ അംഗീകാരം തേടാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനിച്ചിട്ടുണ്ട്.

പി.സി ജോര്‍ജ്‌ എം.എല്‍.എ പശ്‌ചാത്തപിക്കാന്‍ തയ്യാറായാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്തുവേണമെന്ന്‌ പാര്‍ട്ടിയും മുന്നണിയുംആലോചിക്കുമെന്നും തെറ്റു തിരുത്താന്‍ ജോര്‍ജ്‌ തയ്യാറാകണം. പശ്‌ചാത്താപം വാക്കാന്‍ മാത്രം പോര പ്രവര്‍ത്തിയില്‍ പ്രതിഫലിക്കണമെന്നും ഉണ്ണിയാടന്‍ പറഞ്ഞിരുന്നു

English summary
pc george against chief whip thomas unniyadan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X