കോണ്‍ഗ്രസ്സുകാര്‍ ഭസ്മാസുരന്‍മാരെന്ന് ജോര്‍ജ്ജ്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി വീണ്ടും പിസി ജോര്‍ജ്ജ്. ഇത്തവണ ദേശീയ നേതൃത്വമാണ് പിസി ജോര്‍ജ്ജിന്റെ പരിഹാസത്തിന് വിധേയമായത്.
തന്റെ ബ്ലോഗ് ആയ എമര്‍ജിങ് ഫൈറ്റിലാണ് ജോര്‍ജ്ജിന്റെ കുറിപ്പ്. മനുഷ്യകുലത്തിനുള്ള മഹാ സന്ദേശം എന്നാണ് തലക്കെട്ട്. മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന് കാരണക്കാരായി എന്ന് ആക്ഷേപം ഉയര്‍ന്നവരുടെ കൈകകളില്‍ രാജ്യത്തിന്റെ അധികാരം ഏല്‍പിച്ച് കൊടുക്കുകയായിരുന്നു എന്നാണ് ജോര്‍ജ്ജ് പറയുന്നത്.

നൂറ്റാണ്ടിനപ്പുറം പ്രവര്‍ത്തന പാരമ്പര്യമുള്ള പ്രസ്ഥാനം എന്നാണ് കോണ്‍ഗ്രസിനെ പേരെടുത്ത് പറയാതെ വിശേഷിപ്പിക്കുന്നത്. ആ പ്രസ്ഥാനത്തില്‍ 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് പറയാന്‍ ധൈര്യംകാട്ടിയ ഒരേഒരാളേയുള്ളു... അതാണ് ആ മഹാത്മാവ്.
ആ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരുടെ അധികാര ദുര്‍വിനയോഗമാണ് മഹാത്മജിയുടെ രക്തസാക്ഷിത്വത്തിന് കാരണക്കാരെന്ന് ആക്ഷേപം ഉയര്‍ന്നവരുടെ കൈകളിലേക്ക് ഭരണം എത്തിച്ചതെനനാണ് ജോര്‍ജ്ജ് പറയുന്നത്. ജനങ്ങള്‍ ചാര്‍ത്തിക്കൊടുത്ത രാജ്യാധികാരങ്ങളും ഭരണ സംവിധാന വിനിയോഗവും മഹാപ്രസ്ഥാനത്തിലെ ദാസന്‍മാര്‍ കയ്യാളിയത് ഭസ്മാസുരന് വരം കിട്ടിയ പ്രതീതിയിലാണെന്നും ജോര്‍ജ്ജ് വിമര്‍ശിക്കുന്നുണ്ട്.
സ്രഷ്ടാവിന്റെ മുന്നില്‍ പാപം ചെയ്യുന്നവന് വൈദ്യ സഹായം വേണ്ടിവരും. ജനാധിപത്യത്തില്‍ ജനങ്ങളാണ് സ്രഷ്ടാവ്. പൊതുപ്രവര്‍ത്തകര്‍ ദാസന്‍മാരും.
വൈദ്യനേയും പരിഹസിക്കുന്നവര്‍ക്ക് ചരിത്രവിദ്യാര്‍ത്ഥികളുടെ ഗവേഷണ വിഷയമാകാനായിരിക്കും വിധിയെന്നും ജോര്‍ജ്ജ് ഓര്‍മപ്പെടുത്തുന്നു. പിസി ജോര്‍ജ്ജിന്റെ ബ്ലോഗ് വായിക്കാം.












Click it and Unblock the Notifications