Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തുകൊണ്ട് ഉണ്ണിമായ, അയിഷ ബീവിയോട് ഒപ്പന പാടാന്‍ പറയാമായിരുന്നില്ലേ; ഗൂഡാലോചനയെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഒരു വിഭാഗം ക്രൈസ്തവ സംഘടനകള്‍ നടത്തുന്നത്. ഈശോ എന്നപേര് ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്നതാണെന്നും അതിനാല്‍ തന്നെ ചിത്രത്തിന്‍റെ പേര് മാറ്റണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ചില സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ ആവശ്യം ഉന്നയിച്ച് പരസ്യമായി രംഗത്ത് എത്തുകയും നാദിര്‍ഷയ്ക്കെതിരെ വര്‍ഗ്ഗീയ പ്രചരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ പേരിന്‍റെ ടാഗ് ലൈനായ 'നോട്ട് ഫ്രം ദി ബൈബിള്‍' എന്ന ഭാഗം നീക്കം ചെയ്തെങ്കിലും ഈശോ എന്ന പേരില്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന നിലപാടിലാണ് അണിയത്ര പ്രവര്‍ത്തകര്‍. ഇതിനിടയിലാണ് മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജും രംഗത്ത് എത്തിയിരിക്കുന്നത്.

സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍

ഈശോ

ഈശോയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജിന്‍റെ തീവ്രവര്‍ഗീയ പരാമര്‍ശങ്ങള്‍. കഴിഞ്ഞ പത്തുകൊല്ലമായി മലയാള സിനിമയില്‍ ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കാനായിട്ട് സംഘടതമായ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും സംവിധായകന്‍ നാദിര്‍ഷയ്ക്ക് നല്‍കിയ മറുപടിയില്‍ പിസി ജോര്‍ജ് അവകാശപ്പെടുന്നു.

പിസി

തുടര്‍ന്നാണ് അങ്ങേയറ്റം വര്‍ഗീയപരമായ, ഇതുവരെ ആരും ഉന്നയിച്ച് കേട്ടിട്ടില്ലാത്ത തികച്ചും അസംബദ്ധം എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്നതുമായ പരാമര്‍ശങ്ങളായിരുന്നു പിസി ജോര്‍ജിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ ഒരു പാട്ട് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ചാനല്‍ ചര്‍ച്ചയിലെ പി സി ജോര്‍ജിന്‍റെ വിദ്വേഷ പരാമര്‍ശങ്ങള്‍.

മണിയറയിലെ അശോകന്‍


'മണിയറയിലെ നായകന്‍ അശോകന്‍ ഹിന്ദുവാണ്. എന്നാല്‍ അതിലൊരു പാട്ട് ഉണ്ട്. 'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ തഞ്ചത്തില്‍ ഒപ്പന പാടിവായോ' അതായത് ഉണ്ണിമായ ഹിന്ദു സ്ത്രീയാണ്. അവരോട് തഞ്ചത്തില്‍ ഒപ്പന പാടിവരാന്‍ പറഞ്ഞാല്‍ എന്താണ് മനസ്സിലാക്കേണ്ടത്. ഇതില്‍ ചര്‍ച്ച നടക്കുകയാണ്. ഇതൊക്കെ ചര്‍ച്ച നടക്കുകയാണ് ഇപ്പോള്‍.'-പിസി ജോര്‍ജ് പറയുന്നു.

മൊഞ്ചത്തിപ്പെണ്ണേ

അത് എഴുതിയത് ഷിഹാബ് ആണ്. പാട്ടിന്റെ ഭംഗിക്ക് വേണ്ടി എഴുതിയതാണ് എന്നൊക്കെ പറയുമായിരിക്കും. 'മൊഞ്ചത്തിപ്പെണ്ണേ അയിഷാ ബീവി. തഞ്ചത്തില്‍ ഒപ്പന പാടി വായോ' എന്നെഴുതാമായിരുന്നല്ലോ. എന്തിനാ ഉണ്ണിമായയെ കേറ്റിയതവിടെ? അതൊക്കെയാ കുഴപ്പം. ഞാന്‍ മുസ്ലിം വിരുദ്ധനോ ക്രിസ്ത്യാനി വിരുദ്ധനോ അല്ലെന്നും പിസി ജോര്‍ജ് പറയുന്നു.

പൈസവരുന്നു

കേരളത്തില്‍ ഇപ്പോള്‍ വ്യാപകമായി ക്രിസ്ത്യന്‍ സമൂഹത്തിനെതിരെ പ്രചരണം നടക്കുകയാണ്. അത് അവസാനിപ്പിക്കേണ്ട സമയമായി. ഇതിനകത്ത് ഒക്കെ ഒരു ഹിഡന്‍ അജണ്ടയുണ്ട്. കോടാനുകോടി രൂപ അറബ് രാജ്യങ്ങളില്‍ നിന്നും വന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്താനിയെ തകര്‍ക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നൊക്കെ പണം വരുന്നു. അതൊന്നും ചാനലില്‍ പറയാന്‍ പറ്റില്ല.

ഈമൗയ

ഈമൗയ എന്ന സിനിമ വന്നപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നതാണ്. കഴിഞ്ഞ പത്ത് കൊല്ലമായി കടിച്ച് പിടിച്ച് ഇരിക്കുകയാണ്. ഇത് ഇനി അനുവദിക്കാന്‍ കഴിയില്ല. ഒരു മര്യാദ വേണ്ടേ. സിനിമ പിടിച്ചോണ്ടെ. എന്നാല്‍ അതിനകത്ത് ക്രിസ്ത്യന്‍, ഹിന്ദു, ഇസ്ലാം തുടങ്ങിയ വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപെടാന‍് പാടില്ല. മുസ്ലിമിന്‍റെ വെക്കുകയില്ല അവര്‍ കാല് വെട്ടിക്കളയില്ലെന്നും പിസി ജോര്‍ജ് പറയുന്നു.

വിമര്‍ശനം

അതേസമയം പിസി ജോര്‍ജിനെതിരെ വ്യാപക വിമര്‍ശനമാണ് ഇതിന് പിന്നാലെ സമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഉയരുന്നത്. എം.എല്‍.എ സ്ഥാനം പോയതിന് പിന്നാലെ വര്‍ഗ്ഗീയത പറഞ്ഞിട്ടാണെങ്കിലും എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാനുള്ള കളികളാണിതൊക്കെ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതുവരെ ആ പാട്ട് കണ്ടവനോ എഴുതിയവനോ പാടിയവനോ അഭിനയിച്ചവനോ പോലുമറിയാത്ത അര്‍ത്ഥതലങ്ങള്‍ കണ്ട് പിടിച്ചിരിക്കുന്നത് അതിന് വേണ്ടിയാണെന്നും സോഷ്യല്‍ മീഡിയയില്‍ പലരും കുറിക്കുന്നു.

ഈശോ മാറില്ല

അതേസമയം ചിത്രത്തിന്‍റെ പേര് മാറ്റില്ലെന്ന് വ്യക്തമാക്കി നാദിര്‍ഷ നേരത്തെ രംഗത്ത് എത്തിയിരുന്നു. സിനിമയ്ക്ക് താനല്ല പേര് നൽകിയതെന്നും, അതിനാൽ പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് നാദിർഷ പറഞ്ഞത്. ഈശോ എന്ന പേര് സിനിമക്ക് ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം ഇട്ടതല്ല. നിര്‍മ്മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ് അത്. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ഈ വിവാദങ്ങളില്‍ അടിസ്ഥാനമില്ല. സിനിമയുടെ പേര് മാറ്റേണ്ട സാഹചര്യവുമില്ല. സിനിമയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കടന്നു കയറുന്നത് അംഗീകരിക്കാനാവില്ല. മുന്‍പ് സമാന പേരുകളുമായി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിവാദം ഇപ്പോള്‍ നടക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നുമായിരുന്നു നാദിര്‍ഷയുടെ മറുപടി.

ഈശോ നോട്ട് ഫ്രം ബൈബിള്‍

ഈശോ എന്നത് സിനിമയിടെയും അതിലെ തന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്ന് വ്യക്തമാക്കി നടന്‍ ജയസൂര്യയും രംഗത്ത് എത്തിയിരുന്നു. പേരില്‍ ആശയക്കുഴപ്പം ഉണ്ടാകരുതെന്ന് ഉദ്ദേശിച്ചുകൊണ്ടാണ് 'ഈശോ നോട്ട് ഫ്രം ബൈബിള്‍' എന്ന് കൊടുത്തതു പോലും. എന്നാല്‍ അതിനേയും തെറ്റായി ചിലര്‍ പ്രചരിപ്പിച്ചു. സിനിമയുടെ പേരും മറ്റും സംബന്ധിച്ച വിഷയങ്ങളില്‍ പുറത്തുനിന്നും നിയന്ത്രണങ്ങള്‍ വരുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണെന്നും ജയസൂര്യ പറഞ്ഞു.

ജയസൂര്യ

ഇതിന് മുമ്പ് പുണ്യാളന്‍ എന്ന പേരില്‍ ഒരു സിനിമ ഞാന്‍ ചെയ്തിട്ടുണ്ട്. അതിന് രണ്ട് ഭാഗങ്ങളും ഉണ്ടായിരുന്നു. അന്ന് ആരും ഒരു പ്രശ്നവും ഉണ്ടാക്കിയിരുന്നില്ല. നമ്മള്‍ സിനിമ ചെയ്യുന്നത് ആരേയും വേദനിപ്പിക്കുന്നത് വേണ്ടിയല്ല. ഇശോ എന്ന സിനിമ ഒരു സന്ദേശം മുന്നോട്ട് വെയ്ക്കുന്നുണ്ട്. സിനിമ കണ്ട് കഴിയുമ്പോള്‍ തെറ്റിദ്ധരിക്കപ്പെട്ടവര്‍ പോലും ഇതിലെ സന്ദേശത്തെക്കുറിച്ച് ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി ബിഗ് ബോസ് താരം റഷാമി: പുതിയ ഫോട്ടോ ഷൂട്ട് കാണാം

Recommended Video

cmsvideo
    പി സി ജോർജിന്റെ പേജിൽ നഗ്നചിത്രങ്ങൾ. ഹാക്കർമാരുടെ വേലയെന്ന് പി സി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+