Get Updates
Get notified of breaking news, exclusive insights, and must-see stories!

നിഷയുടെ കെട്ടിയോന്‍ എന്ത് മക്കുണനാണെന്ന് പിസി ജോര്‍ജ്ജ്... ആഞ്ഞടിച്ച് പിസി ജോര്‍ജ്ജ് !!

Recommended Video

cmsvideo
    മകനെതിരെ ആരോപണം, ആഞ്ഞടിച്ച് പി സി ജോർജ് | Oneindia Malayalam

    ''ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന തന്‍റെ വരാനിരിക്കുന്ന പുസ്തകത്തില്‍ ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു നിഷ പറഞ്ഞത്. തന്‍റെ ഭര്‍ത്താവിന്‍റേയും അച്ഛന്‍റേയും രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന നേതാവാണ് അയാള്‍ എന്ന് പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അയാളുടെ പേര് നിഷ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടില്ല.

    അതേസമയം ആ രാഷ്ട്രീയക്കാരന്‍ അയാളുടെ ഭാര്യാ പിതാവിന് അപകടം സംഭവിച്ച വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തെ കാണാന്‍ പോകവേയായിരുന്നു തനിക്കെതിരെ ആക്രമം അഴിച്ചുവിട്ടതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ഇതോടെ പിസി ജോര്‍ജ്ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ്ജാണ് സംഭവത്തിന് പിന്നിലെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പിസി ജോര്‍ജ്ജ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

    നാണമില്ലേയെന്ന്

    നാണമില്ലേയെന്ന്

    എട്ടുകൊല്ലം മുന്‍പ് നടന്ന സംഭവത്തെ കുറിച്ച് ഇപ്പോള്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്താന്‍ ഒരു എംപിയുടെ ഭാര്യയായ നിഷ ജോസിന് നാണമില്ലേയെന്നായിരുന്നു പിസി ജോര്‍ജ്ജിന്‍റെ പ്രതികരണം. തന്നെ പീഡിപ്പിച്ചത് ആരാണെന്ന് അറിയാമെന്നും എന്നാല്‍ പേര് വ്യക്തമാക്കുന്നില്ലെന്നുമാണ് നിഷ പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സ്വന്തം ഭാര്യയെ പീഡിപ്പിച്ചയാള്‍ക്ക് നേരെ ഒരു കൈവിരല്‍ പോലും ജോസ് കെ മാണി അനക്കാതിരുന്നതെന്ന് ജോര്‍ജ്ജ് ചോദിച്ചു. ഭാര്യയെ പീഡിപ്പിച്ചയാളെ ഒന്നും പറയാതെ ഇപ്പോഴും വായടക്കി നില്‍ക്കുന്ന ജോസ് കെ മാണിക്ക് നാണമില്ലേയെന്നും ജോര്‍ജ്ജ് ചോദിച്ചു. അടുത്ത തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കാനിരിക്കുന്ന തന്‍റെ മകന്‍ ഷോണിനെ വെട്ടാന്‍ തന്തയും മക്കളും തയ്യാറാക്കിയ തിരക്കഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

    താനും മാണിയും ഒന്നിച്ച്

    താനും മാണിയും ഒന്നിച്ച്

    എട്ട് വര്‍ഷം മുന്‍പാണ് സംഭവം എന്നാണ് നിഷ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ ആ സമയത്ത് ഞാനും കെഎം മാണിയും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ ജോസ് കെ മാണി യൂത്ത് ഫ്രണ്ടിന്‍റെ പ്രസിഡന്‍റും ഷോണ്‍ ജോര്‍ജ്ജ് ജനറല്‍ സെക്രട്ടറിയുമാണ്. ഷോണ്‍ ആണ് നിഷയെ പീഡിപ്പിച്ചതെങ്കില്‍ സ്വന്തം ഭാര്യയെ പീഡിപ്പിച്ച ഒരുത്തനെ എന്ത് അടിസ്ഥാനത്തിലാണ് ജോസ് കെ മാണി പാര്‍ട്ടിയുടെ അമരത്തെ ഒരു പദവിയില്‍ തുടരാന്‍ അനുവദിച്ചത്. മാണിയേയും ജോര്‍ജ്ജ് വിമര്‍ശിച്ചു. അടിസ്ഥാനമില്ലാത്ത ഒരു കാര്യം മരുമകള്‍ ഉയര്‍ത്തുമ്പോള്‍ അത് കൈയ്യും കെട്ടി നോക്കി നിന്ന് മരുമകളെ പ്രോത്സാഹിപ്പിക്കുന്ന മാണി എന്ത് അമ്മായി അച്ഛന്‍ ആണെന്നും ജോര്‍ജ്ജ് ചോദിച്ചു.

    വിവാദങ്ങളില്‍ താത്പര്യമില്ല

    വിവാദങ്ങളില്‍ താത്പര്യമില്ല

    അതേസമയം തന്നെ ആക്രമിച്ചയാളുടെ പേര് അറിയാമെന്നും എന്നാല്‍ അത് ആരാണെന്ന് പറയുകയില്ലെന്നും വിവാദത്തിന് താത്പര്യമില്ലെന്നും നിഷ വ്യക്തമാക്കി. തന്നെ ആക്രമിച്ച ആ യുവനേതാവിന്‍റെ അച്ഛന്‍ പണ്ട് കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. അന്ന് കേരള കോണ്‍ഗ്രസ് യുഡിഎഫിന്‍റെ ഭാഗമായിരുന്നു. പക്ഷെ മറ്റൊന്നും ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. തനിക്കുണ്ടായ അനുഭവം വായനക്കാരില്‍ എത്തിക്കുക മാത്രമാണ് ലക്ഷ്യം. ഒരു സ്ത്രീ എന്ന നിലയില്‍ താനും ഇത്തരം മോളം അനുഭവത്തിലൂടെ കടന്ന് പോയിട്ടുണ്ടെന്ന് മറ്റുള്ളവരെ അറിയിക്കുക മാത്രമാണ് തന്‍റെ ലക്ഷ്യം. മാധ്യമങ്ങള്‍ പല കഥകളും മെനഞ്ഞ് കൂട്ടുകയാണ്. എന്നാല്‍ ആരേയും വ്യക്തിഹത്യ ചെയ്യാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും നിഷ പറഞ്ഞു.

    കയറിപിടിച്ചു

    കയറിപിടിച്ചു

    ഒരു ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകന്‍ തന്നെ കയറിപ്പിടിച്ചെന്നാണ്''ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്'' എന്ന തന്‍റെ വരാനിരിക്കുന്ന പുസ്തകത്തില്‍ നിഷ പരാമര്‍ശിച്ചത്. വളരെ ക്ഷീണതയായി ഇരിക്കുന്ന തന്നെ അയാള്‍ കാലിന് കയറി പിടിച്ചു. ടിടിആറിനോട് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം പ്രശ്നത്തില്‍ ഇടപെട്ടില്ല. പിന്നീടും അക്രമം തുടര്‍ന്നപ്പോള്‍ ശക്തമായ ഭാഷയിൽ അവിടെ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും നിഷ ജോസ് പറയുന്നു. എന്നാൽ തന്നെ അപമാനിക്കാൻ ശ്രമിച്ചയാൾ ആരാണെന്നോ, ഏത് രാഷ്ട്രീയ നേതാവിന്റെ മകനാണെന്നോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും നിഷ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ടായിരുന്നില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+