Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം പാര്‍ട്ടിക്കാരേക്കാള്‍ നല്ലത് കോണ്‍ഗ്രസ്

PC George
തിരുവനന്തപുരം: കോണ്‍ഗ്രസുകാരെ ഇത്രനാളും ചീത്ത പറഞ്ഞ് നടന്നിരുന്ന പിസി ജോര്‍ജ്ജ് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കെതിരെയും തിരിയുന്നു. കേരള കോണ്‍ഗ്രസിലെ ചിലരേക്കാള്‍ നല്ലത് കോണ്‍ഗ്രസ്സുകാരാണ് എന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കണം എന്നാണ് തന്റെ ആഗ്രഹമെം. ഇപ്പോള്‍ കേരള കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്റ് സീറ്റുണ്ട്. തത്കാലം അത് മതിയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും പര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കേരള കോണ്‍ഗ്രസിന് ഇത്തവണ രണ്ട് പാര്‍ലമെന്‍റ് സീറ്റുകള്‍ വേണം എന്ന് ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ജോര്‍ജിന്‍റെ പ്രസ്താവന.

കോണ്‍ഗ്രിസിന് തന്നോട് എതിര്‍പ്പില്ല. ഫ്രാന്സിസ് ജോര്‍ജ്ജിന് വേണ്ടി താന്‍ ഇടുക്കി സീറ്റ് ആവശ്യപ്പെടുകയാണ് എന്ന തെറ്റിദ്ധാരണ മാത്രമായിരുന്നു. കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ആ തെറ്റിദ്ധാരണ മാറിയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. ഫ്രാന്‍സിസി ജോര്‍ജിന് സ്വന്തം ബൂത്തില്‍ പോലും ഭൂരിപക്ഷം നേടാന്‍ കഴിയില്ല. ഫ്രാന്‍സിസ് ജോര്‍ജ്ജ് വികാരം കൊള്ളേണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

തന്നെ ഇതുവരെ ആരും വിലക്കിയിട്ടില്ലെന്ന് പിസി ജോര്‍ജ്ജ് ആവര്‍ത്തിച്ചു. തന്നെ ഒരുത്തനും വിലക്കിയിട്ടില്ല, വിവരം കെട്ടവര്‍ക്ക് മറുപടിയില്ല- എന്നായിരുന്നു ജോര്‍ജിന്‍റെ പ്രതികരണം

എന്നാല്‍ പിസി ജോര്‍ജ്ജിന്റെ അഭിപ്രായ പ്രകടനങ്ങള്‍ എല്ലാം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായം കെഎം മാണി പറയുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോയ് എബ്രഹാം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+