Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റുകളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങില്ല; കൊലപാതകം ഭരണകൂട ഭീകരതയെന്ന് പിസി ജോര്‍ജ്ജും

കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ബന്ധുക്കള്‍ പറഞ്ഞു

കോഴിക്കോട്: നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുെട മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍. കൊലപാതകത്തില്‍ ദുരൂഹതയുണ്ടെന്നും ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ബന്ധുക്കള്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം മജിസ്‌ട്രേറ്റിന്റെ അസാനിധ്യത്തില്‍ നടത്തിയതും ദുരൂഹതകള്‍ ഏറുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും പറഞ്ഞു.

മൃതദേഹം കോഴികോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നിലമ്പൂരില്‍ നടന്ന മാവോയിസ്റ്റ് കൊലപാതകത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ പറഞ്ഞു.

Maoist

അതേസമയം മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവം ഭരണകൂട ഭീകരതയെന്ന് പി സി ജോര്‍ജ്ജ് എംഎല്‍എ. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ ഇത് സംഭവിച്ചത് ദുഃഖകരമാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+