Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ അപ്പനാണ് അകത്തുള്ളത് അത് കൊണ്ടാണ് പോയി കണ്ടത്' മാധ്യമങ്ങളോട് തുള്ളി പിസി ജോര്‍ജ്ജ്.. വീഡിയോ

ഫ്രങ്കോ മുളയ്ക്കലിന് എതിരായ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ തുടക്കം മുതലേ കന്യാസ്ത്രീയെ വിമര്‍ശിച്ചും ഫ്രാങ്കോയെ പിന്തുണച്ചും രംഗത്തെത്തിയ വ്യക്തിയായിരുന്നു പിസി ജോര്‍ജ്ജ് എംഎല്‍എ. കന്യാസ്ത്രീയെ അധിക്ഷേപിച്ചും ഫ്രാങ്കായോ മഹത്വ വത്കരിച്ചും പിസി ജോര്‍ജ്ജ് നടത്തിയ പരാമര്‍ശങ്ങള്‍ പലതും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. ഒടുവില്‍ ജോര്‍ജ്ജിന്‍റെ വിടുവായത്തം സഹിക്കവയ്യാതെ വായ് മൂടെടാ പിസി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ കാമ്പെയ്ന്‍ വരെ നടന്നിരുന്നു.

എന്നാല്‍ ഇത്രയൊക്കെ ഉണ്ടായിട്ടും ഫ്രാങ്കോയെ പിന്തുണച്ച് വീണ്ടും മാധ്യമങ്ങളോട് തുള്ളിക്കയറുകയാണ് പിസി. ഫ്രാങ്കോയെ ജയിലില്‍ അടപ്പിച്ചതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് മാധ്യമങ്ങള്‍ ആണെന്നാണ് പിസി ജോര്‍ജ്ജിന്‍റെ ആരോപണം. മാധ്യമങ്ങളെ പിസി തെറിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

 കന്യകാത്വ പരിശോധന

കന്യകാത്വ പരിശോധന

ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീകള്‍ സമരം ചെയ്തപ്പോഴാണ് ആദ്യം കന്യാസ്ത്രീക്കെതിരെ പിസി ജോര്‍ജ്ജ് രംഗത്തെത്തിയത്. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഖവും ഇല്ല. പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നായിരുന്നു പിസിയുടെ ചോദ്യം.

 പരിശുദ്ധകള്‍

പരിശുദ്ധകള്‍

മറ്റ് കന്യാസ്ത്രീകളേയും പിസി ജോര്‍ജ് വെറുതേ വിട്ടില്ല. ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അപ്പോള്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാം എന്നുമായിരുന്നു ജോര്‍ജ്ജ് പറഞ്ഞത്.

 മൂക്ക് ചെത്തുമോ

മൂക്ക് ചെത്തുമോ

ജോര്‍ജ്ജിന്‍റെ ഇത്തരം പരാമര്‍ശങ്ങള്‍ വന്‍ വിമര്‍ശനത്തിന് വഴിവെച്ചു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ പിസിക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ കേസെടുത്ത വനിതാ കമ്മീഷന്‍റെ നേര്‍ക്കായി പിന്നീട് ജോര്‍ജ്ജിന്‍റെ വിളയാട്ടം. കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്നായിരുന്നു ജോര്‍ജ്ജിന്‍റെ മറുചോദ്യം.

സിഡി കാണിച്ചു

സിഡി കാണിച്ചു

ഇതിനിടെ ഫ്രാങ്കോയെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അതിന് തൊട്ടുപിന്നാലെ കന്യാസ്ത്രീയെ വീണ്ടും ക്രൂശിച്ചും ഫ്രാങ്കോയെ മഹത്വവത്കരിച്ചും ഒരു സിഡി പൊക്കി പിടിച്ചായിരുന്നു ജോര്‍ജ്ജിന്‍റെ എന്‍ട്രി.

കന്യാസ്ത്രീക്കെതിരെ

കന്യാസ്ത്രീക്കെതിരെ

പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും വിഡിയോയും തന്റെ പക്കലുണ്ടെന്നായിരുന്നു പിസിയുടെ വാദം.

 വിമര്‍ശനം

വിമര്‍ശനം

ബിഷപ്പുമായി കന്യാസ്ത്രീ സ്വന്തം ഇഷ്ടപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ജോര്‍ജ്ജ് വാദിച്ചു. ഇതുകൊണ്ടൊന്നും തീരാതെ ഫ്രാങ്കോയെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ മാധ്യമങ്ങളാണെന്ന വിമര്‍ശനമാണ് വീണ്ടും പിസി ഉയര്‍ത്തിയത്.

 കാരണക്കാര്‍

കാരണക്കാര്‍

അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ പോയി കണ്ട് മടങ്ങവേയാണ് പിസി ജോര്‍ജ്ജ് മാധ്യമങ്ങളോട് തട്ടികയറിയത്. എല്ലാത്തിനും കാരണം മാധ്യമങ്ങളാണ് പത്രക്കാര്‍ക്ക് സ്ഥിരതയില്ലെന്നും പിസി പറഞ്ഞു.

 എന്‍റെ അപ്പന്‍

എന്‍റെ അപ്പന്‍

ബിഷപ്പിനെ പിന്തുണയ്ക്കുന്ന നിലപാടാണല്ലോ തുടക്കത്തിലേ സ്വീകരിച്ചത് പിന്നിലെന്താണെന്ന് ചോദിച്ചപ്പോള്‍ ബിഷപ്പ് തന്‍റെ അപ്പനായത് കൊണ്ടാണ് എന്നായിരുന്നു പിസിയുടെ മറുപടി.ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പത്രക്കാര്‍ക്ക് ആയിരുന്നല്ലോ താത്പര്യം.

 സ്ഥിരത ഇല്ല

സ്ഥിരത ഇല്ല

പത്രക്കാര്‍ക്ക് തലയ്ക്ക് സ്ഥിരത ഇല്ല. ആദ്യം മുതല്‍ ശരിയോടൊപ്പം നില്‍ക്കാന്‍ താത്പര്യപ്പെട്ടയാണ് താന്‍ . ഒരു പാവപ്പെട്ട വൈദികനെ ജയിലില്‍ അടച്ചിട്ട് നിങ്ങള്‍ സന്തോഷിക്ക്. നിങ്ങള്‍ ചിരിക്ക്.

 കൈമുത്തി

കൈമുത്തി

നിങ്ങള്‍ക്ക് സമാധാനമായല്ലോ, നിങ്ങള് ചിരിച്ച് നടന്നാലും നിങ്ങളുടെ ദേഹത്ത് ഇടിത്തീയ് വീഴും - പിസി ജോര്‍ജ്ജ് പറഞ്ഞു. ഇന്നും ബിഷപ്പിന്‍റെ കൈമുത്തിയാണ് താന്‍ വന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+