കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലായില്‍ ബിജെപിക്ക് വിജയ സാധ്യത ഇല്ല, നിഷ മത്സരിച്ചാല്‍ എട്ട് നിലയില്‍ പൊട്ടുമെന്നും പിസി ജോര്‍ജ്ജ്

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ ഉഴലുകയാണ് യുഡിഎഫ് നേതൃത്വം. ജോസ് കെ മാണിയോ ഭാര്യ നിഷയോ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന രീതിയില്‍ ആയിരുന്നു തുടക്കത്തില്‍ ചര്‍ച്ചകള്‍. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി സ്റ്റിയറിങ്ങ് കമ്മിറ്റി തിരുമാനിക്കുമെന്നാണ് ഇപ്പോള്‍ പിജെ ജോസഫിന്‍റെ നിലപാട്.

മോദി സ്തുതിയില്‍ കോണ്‍ഗ്രസില്‍ 'കലാപം'.. തരൂരിനെതിരെ നടപടി വേണമെന്ന് ടിഎന്‍ പ്രതാപന്‍മോദി സ്തുതിയില്‍ കോണ്‍ഗ്രസില്‍ 'കലാപം'.. തരൂരിനെതിരെ നടപടി വേണമെന്ന് ടിഎന്‍ പ്രതാപന്‍

അതേസമയം കടുത്ത ആത്മവിശ്വാസത്തിലാണ് പാലായില്‍ എല്‍ഡിഎഫ്. സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയതോടെ എന്‍സിപി സ്ഥാനാര്‍ത്ഥിയായി മാണി സി കാപ്പന്‍ തന്നെ മത്സരിക്കുമെന്നാണ് സൂചന. എന്‍ഡിഎയേയും ശക്തമായ സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മണ്ഡലത്തില്‍ ബിജെപിക്ക് വിജയ സാധ്യത ഇല്ലെന്നും തന്‍റെ പാര്‍ട്ടിയായ ജനപക്ഷം സീറ്റ് ആവശ്യപെടില്ലെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.

 ഷോണ്‍ ജോര്‍ജ്ജിന് വേണ്ടി

ഷോണ്‍ ജോര്‍ജ്ജിന് വേണ്ടി

പാലായില്‍ ക്രൈസ്തവ വിശ്വാസിയായ പൊതു സ്വതന്ത്രനെ മത്സരിപ്പിച്ചാല്‍ എന്‍ഡിഎയ്ക്ക് പാലായില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. നേരത്തേ സീറ്റില്‍ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ മത്സരിപ്പിക്കാനുള്ള സാധ്യതകള്‍ പിസി ജോര്‍ജ്ജ് തേടിയിരുന്നു. എന്‍ഡിഎയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് നാളുകള്‍ കഴിയുന്നതിന് മുമ്പ് തന്നെ പാലാ സീറ്റിനായി പിസി ജോര്‍ജ്ജ് നീക്കങ്ങള്‍ സജീവമാക്കിയിരുന്നു.

 ബിജെപിയെ ചൊടിപ്പിച്ചു

ബിജെപിയെ ചൊടിപ്പിച്ചു

ബിജെപിയില്‍ നിന്ന് സീറ്റ് ചോദിച്ച് വാങ്ങി മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ മത്സരിപ്പിക്കാനായിരുന്നു പിസി ജോര്‍ജ്ജിന്‍റെ നീക്കം.എന്നാല്‍ നിലവില്‍ ബിജെപി മത്സരിക്കുന്ന സീറ്റിന് വേണ്ടി മുന്നണിയില്‍ യാതൊരു കൂടിയാലോചനയും നടത്താത്തെ പിസി ജോര്‍ജ്ജ് നീക്കം നടത്തിയത് കോട്ടയത്തെ ബിജെപി നേതാക്കളെ ചൊടിപ്പിച്ചു.

 സാധ്യത അടഞ്ഞു

സാധ്യത അടഞ്ഞു

മക്കള്‍ രാഷ്ട്രീയത്തെ തള്ളപ്പറയുന്ന ബിജെപിയുടെ നിലപാടിന് വിരുദ്ധമായാണ് പിസി ജോര്‍ജ്ജ് പാലായില്‍ ഷോണ്‍ ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും ബിജെപി നേതാക്കള്‍ ആഞ്ഞടിച്ചു. ഇതോടെ പാലാ സീറ്റെന്ന സാധ്യത പിസി ജോര്‍ജ്ജിന് മുന്നില്‍ അടയുകയായിരുന്നു.

 ഹൈന്ദവ ഭൂരിപക്ഷം

ഹൈന്ദവ ഭൂരിപക്ഷം

തുടര്‍ന്നാണ് ഇപ്പോള്‍ ബിജെപിയെ പുറത്ത് നിന്ന് പിന്തുണയ്ക്കാമെന്ന നിലപാട് ജോര്‍ജ്ജ് സ്വീകരിച്ചത്. നിലവില്‍ രണ്ട് അംഗങ്ങളാണ് നിയമസഭയില്‍ എന്‍ഡിഎയ്ക്ക് ഉള്ളത്. അടുത്ത സമ്മേളനത്തില്‍ ഇത് മൂന്നാകുമെന്നും പിസി പറഞ്ഞു.
പിസി തോമസിനെ മത്സരിപ്പിച്ചാല്‍ നേട്ടമാകും.യുഡിഎഫ് വിട്ടുവന്നാല്‍ പിജെ ജോസഫിനെ എന്‍ഡിഎ മുന്നണി സ്വീകരിക്കുമെന്നും പിസി പറഞ്ഞു.

 നാണംകെട്ട തോല്‍വി

നാണംകെട്ട തോല്‍വി

പാലായില്‍ ജോസ് കെ മാണിയുടെ ഭാര്യയുടെ നിഷ ജോസ് മത്സരിച്ചാല്‍ നാണം കെട്ട തോല്‍വി നേരിടേണ്ടി വരുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. നിഷയെ സ്ഥാനാര്‍ത്ഥിയാക്കുകയെന്ന മണ്ടത്തരം ജോസ് കെ മാണി കാണിക്കില്ല. വിളിക്കാത്ത കല്യാണത്തിന് പോകുന്ന നാണം കെട്ട പരിപാടിയാണ് നിഷ ജോസ് കെ മാണി കാണിക്കുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

 രാജ്യസഭാംഗത്വം

രാജ്യസഭാംഗത്വം

അതേസമയം ജോസ് കെ മാണി തന്നെ മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ രംഗത്തെത്തി.
ഇതോടെ ജോസ് കെ മാണി തന്‍റെ രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 മണ്ഡലം കമ്മിറ്റികള്‍

മണ്ഡലം കമ്മിറ്റികള്‍

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സിറ്റിങ്ങ് എംഎല്‍എമാരെയാണ് മത്സരിപ്പിച്ചത്. ഈ മാതൃക പിന്തുടര്‍ന്ന് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കണെന്നതാണ് മണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെടുന്നത്.

 പ്രതീക്ഷയോടെ യുഡിഎഫ്

പ്രതീക്ഷയോടെ യുഡിഎഫ്

55 വർഷം തുടർച്ചയായി പാലായെ പ്രതിനിധീകരിച്ച കെഎം മാണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമായിരുന്നു പാലായില്‍ വിജയിച്ചത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

 പാലാ പിടിക്കാം

പാലാ പിടിക്കാം

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച യുഡിഎഫിന് 33472 വോട്ടുകളുടെ മേല്‍ക്കൈ ആയിരുന്നു പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രം ലഭിച്ചത് അതുകൊണ്ട് തന്നെ ജോസ് കെ മാണി പാലായില്‍ മത്സരിച്ചാല്‍ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.

<strong>'ബിജെപിക്കാര്‍ പള്ളിയില്‍ കയറുമോ? തന്‍റെ കൈ പിടിച്ച് ഇത് മോദിയെ പിടിച്ച കൈകളല്ലേയെന്ന് </strong>ചോദിച്ചു''ബിജെപിക്കാര്‍ പള്ളിയില്‍ കയറുമോ? തന്‍റെ കൈ പിടിച്ച് ഇത് മോദിയെ പിടിച്ച കൈകളല്ലേയെന്ന് ചോദിച്ചു'

English summary
PC George against Nisha Jose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X