മുഖ്യമന്ത്രിയുടെ ഓഫീസ് സെക്സ് റാക്കറ്റിന്റെ കേന്ദ്രം:പിസി ജോര്‍ജ്ജ്, സത്യം എന്തായിരിക്കും?
കോട്ടയം : മുഖ്യമന്ത്രിയുടെ ഓഫീസ് സെക്സ് റാക്കറ്റിന്റെ കേന്ദ്രമെന്ന് പിസി ജോര്‍ജ്ജ്. ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കേസ് ഡി ജി പി അന്വേഷണം നടത്തണം ബിജു രാധാകൃഷ്ണന് ജയില്പ്പുള്ളിയായതുകൊണ്ട് ആരോപണം സത്യമല്ലാതാകുന്നില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
ബിജു രാധാകൃഷ്ണന്റെ മൊഴി നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയമായി ഉന്നയിച്ചതോടെ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രിമാരും എംഎല്‍മാരും രംഗത്തെത്തിയിരുന്നു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പോയി.
ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുളള അവതരിപ്പിച്ച് വിഎസും എത്തിയിരുന്നു. അതേസമയം സോളാര്‍ കേസില്‍ തനിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാല്‍ അപമാനിച്ചു വിടാന്‍ നോക്കിയാല്‍ അതിജീവിക്കും. എല്ലാത്തിനെയും അതിജീവിച്ചിട്ടേ പുറത്തുപോകുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. എറണാകുളത്ത് ഗസ്റ്റഹൗസില്‍ ബിജുവായി സംസാരിച്ചത് രഹസ്യ സ്വഭാവമുളള കാര്യം മാന്യതയുളളതിനാല് പുറത്തു പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.