പിണറായിക്കെതിരെ വിമര്‍ശനവുമായി പിസി ജോര്‍ജ്
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്ത്. ആതിരപ്പള്ളി, മുല്ലപ്പെരിയാര്‍ പദ്ധതികളെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ മാറ്റമുണ്ടായത് ഇടനിലക്കാരുമായുള്ള കൂട്ടു കച്ചവടത്തിന്റെ ഫലമാണെന്ന് പിസി ജോര്‍ജ്.
പിണറായി വിജയന്റെ മനം മാറ്റം തെറ്റാണ്. തിരുവനന്തപുരത്തെ ഇടനിലക്കാരന്റെ ഉടപെടല്‍ മൂലമാണ് ഈ മാറ്റമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും പിസി ജോര്‍ജ് പറഞ്ഞു.

അതേസമയം ജനങ്ങളുടെ അഭിപ്രായം പരിഗണിച്ച് മാത്രമേ ആതിപ്പള്ളി പദ്ധതിയില്‍ സര്‍ക്കാര്‍ മുന്നോട്ട് പോകൂ എന്ന് വിഎസ് പറഞ്ഞിരുന്നു. ജനവിരുദ്ധ നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകില്ലെന്നും ആശങ്ക പെടേണ്ടതില്ലെന്നും വിഎസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications