Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴുന്നെന്ന്‌ പിസി ജോര്‍ജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പലപ്പോഴും സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് തരംതാഴുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ. വാദിക്കും പ്രതിക്കും വേണ്ടി ഒരുപോലെ ഹാജരാകുന്ന ദമോദരന് സര്‍ക്കാര്‍ പ്രത്യേക കോടതി ഉണ്ടാക്കണമെന്നും ജോര്‍ജ് പറഞ്ഞു.

കള്ളന്‍മാര്‍ക്കും കൊള്ളക്കാര്‍ക്കും വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരാകുന്നത് സംസ്ഥാനത്തിന് അപമാനകരമാണ്. ഇത് കേരളത്തില്‍ ഇപ്പോള്‍ മാത്രം നടക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാന ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിനായും കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിയിലെ ഒന്നാം പ്രതിക്കായും ഹൈക്കോടതില്‍ എംകെ ദാമോദരന്‍ ഹാജരായിരുന്നു.

PC George

എന്നാല്‍ എംകെ ദാമോദരനെ അനുകൂലിക്കുന്ന നിലപാടുമായാണ് മുഖ്യമന്ത്രി നിയമസഭയില്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനയുമായി പിസി ജോര്‍ജ് രംഗത്തെത്തിയത്. മാര്‍ട്ടിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ദാമോദരന്‍ ആദ്യം ഹാജരായത്.

ഇതര സംസ്ഥാന ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് മാര്‍ട്ടിനെതിരെ 23 കേസുകള്‍ സിബിഐ എഴുതിതള്ളിയതിനെതിരെ ഇടതു സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ മാര്‍ട്ടിനുവേണ്ടി ദാമോദരന്‍ തുടര്‍ച്ചയായി ഹാജരായത് എല്‍ഡിഎഫ് സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+