പിണറായിക്കെതിരെ മിണ്ടാന്‍ ആളില്ല, കോടിയേരി ജീവിച്ചിരിപ്പുണ്ടോ...!!! പിസി ജോര്‍ജ്ജ് ഇവിടെയുണ്ട്
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിസി ജോര്‍ജ്ജ് ആയിരുന്നു താരം. സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോഴും അതിന് ശേഷവും എല്ലാം പിസിയുടെ വാക്കുകള്‍ക്കായി ചാനല്‍ മൈക്കുകള്‍ കാത്തിരുന്നു.
എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശഷേം പിസി ജോര്‍ജ്ജിനെ കുറിച്ച് അധികമങ്ങനെ കേള്‍ക്കാറില്ല. ആ കുറവ് ഇപ്പോള്‍ പിസി ജോര്‍ജ്ജ് തീര്‍ത്തു. ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ 'എന്തുകൊണ്ട് നോട്ടയില്ല' എന്ന ചോദ്യം ആണ് ജോര്‍ജ്ജ് ബാലറ്റ് പേപ്പറില്‍ എഴുതിയത്.

ഇടതുമന്ത്രിസഭയേയും പിണറായി വിജയനേയും വിമര്‍ശിയ്ക്കാന്‍ കിട്ടിയ അവസരവും പിസി ജോര്‍ജ്ജ് പാഴാക്കിയില്ല. സംസ്ഥാന മന്ത്രിസഭയില്‍ പിണറായി വിജയനോട് നേരിട്ട് നിന്ന് സംസാരിയ്ക്കാന്‍ ഒരാള്‍ പോലും ഇല്ലെന്നാണ് ജോര്‍ജ്ജിന്റെ ആക്ഷേപം. ഭരണം മുഴുവന്‍ പിണറായി വിജയന്‍ കൈയ്യടക്കി വച്ചിരിയ്ക്കുകയാണെന്നും ജോര്‍ജ്ജ് ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജീവിച്ചിരുപ്പുണ്ടോ എന്ന് പരിഹാസവും! കോടിയേരി ജീവിച്ചിരിപ്പുണ്ടോ എന്നതിന് പോലും തെളിവില്ലെന്നാണ് ജോര്‍ജ്ജിന്റെ പരിഹാസം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാണ് ജോര്‍ജ്ജ് നിയമസഭയില്‍ എത്തിയത്. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും എന്‍ഡിഎയുടേയും സ്ഥാനാര്‍ത്ഥികളെ തോല്‍പിച്ചായിരുന്നു ജോര്‍ജ്ജിന്റെ വിജയം.












Click it and Unblock the Notifications