Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്റെ പരസ്ത്രീ ബന്ധങ്ങള്‍..!! ഞെട്ടിക്കുന്ന അനുഭവം പുറത്ത്...!! വീഡിയോ

കൊച്ചി: കണ്ണൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച വൈദികനെതിരെ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ് എംഎല്‍എ. റോബിന്‍ വടക്കുംഞ്ചേരി എന്ന വൈദികനുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് തുറന്നു പറഞ്ഞു.

Read Alos: സുനി പകര്‍ത്തിയത് നടിയുടെ ഈ ദൃശ്യങ്ങള്‍..!! ശാസ്ത്രീയ തെളിവുകളുമായി പോലീസ്..!!

ഞെട്ടിക്കുന്ന അനുഭവം

റോബിന്‍ എന്ന വൈദികന്‍ വൃത്തികെട്ടയാളാണ് എന്ന് നേരത്തെ അറിയാമായിരുന്നുവെന്നും പല സന്ദര്‍ഭങ്ങളിലായി താനിക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു. പത്ത് വര്‍ഷം മുന്‍പ് വൈദികനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഞെട്ടിക്കുന്ന അനുഭവം പിസിക്ക് ഉണ്ടായത്.

സ്ഥാനം കച്ചവടം ചെയ്തു

റോബിന്‍ വടക്കുംഞ്ചേരി ദീപികയുടെ എംഡി ആയിരിക്കുമ്പോള്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന ഒരു നിയമനവുമായി ബന്ധപ്പെട്ട വിവരം അന്വേഷിക്കാനായിരുന്നു പിസി ഫോണ്‍ ചെയ്തത്. വൈസ് ചെയര്‍മാനായി നിയമിച്ചത് ഫാരിസ് അബൂബക്കറിനെയായിരുന്നു.

ഫോണെടുത്തത് പെണ്ണ്

അതിരാവിലെയായിരുന്നു പിസിയുടെ ഫോണ്‍കോള്‍. എന്നാല്‍ തന്നെ ഞെട്ടിച്ചു കൊണ്ട് ഫോണ്‍ എടുത്തത് ഒരു പെണ്ണായിരുന്നുവെന്ന് പിസി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തി.

അച്ഛന്റെ സെക്രട്ടറി

ഫോണെടുത്ത സ്ത്രീയോട് ആരാണ് എന്നും അച്ഛന്റെ മുറിയില്‍ എന്താണ് കാര്യമെന്നും പിസി ജോര്‍ജ് ചോദിച്ചു. അച്ഛന്റെ സെക്രട്ടറി ആണെന്നായിരുന്നുവത്രേ പെണ്‍കുട്ടി നല്‍കിയ മറുപടി.

മറുപടി പരസ്യമാക്കാനാവില്ല

അച്ഛന്റെ സെക്രട്ടറി രാത്രി അച്ഛന്റെ കൂടെയാണോ കിടക്കുന്നത് എന്ന് ചോദിച്ച് താന്‍ അവരോട് ദേഷ്യപ്പെട്ടുവെന്നും പിസി പറഞ്ഞു. അതിന് തനിക്ക് അപ്പോള്‍ ലഭിച്ച മറുപടി ഇപ്പോള്‍ പരസ്യമാക്കാന്‍ സാധിക്കില്ലെന്നും പിസി വ്യക്തമാക്കി.

ബന്ധം വൃത്തികെട്ടത്

പക്ഷേ അതോടെ അത്രയ്ക്കും വൃത്തികെട്ട ഒരു ബന്ധമാണ് അവര്‍ തമ്മിലുള്ളതെന്ന് തനിക്ക് മനസ്സിലായെന്നും പിസി ജോര്‍ജ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പിന്നീട് താന്‍ അന്വേഷിച്ചിരുന്നു.

വൈദികന് പലരുമായും ബന്ധം

ഒരാളുമായി മാത്രമല്ല നിരവധി സ്ത്രീകളുമായി ഈ വൈദികന് ഇത്തരത്തിലുള്ള ബന്ധമുണ്ടെന്നും പലരേയും ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയതായുമാണ് അറിയാന്‍ സാധിച്ചത്.നിരവധി പെണ്‍കുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് ഈ വൈദികന്‍ കൂട്ടിക്കൊണ്ടുപോയതായും അറിയാന്‍ സാധിച്ചെന്ന് പിസി ജോര്‍ജ് വെളിപ്പെടുത്തി.

ചർച്ചയിൽ തൊലിയുരിച്ചു

പിന്നീടൊരു ചാനല്‍ തന്നോടൊപ്പം ഈ വൈദികനും ഉണ്ടായിരുന്നു. ദീപികയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം കച്ചവടം ചെയ്ത കാര്യവും അയാളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്ത്രീ ഫോണ്‍ എടുത്ത കാര്യവും താന്‍ ആ ചര്‍ച്ചയില്‍ പറഞ്ഞു. പിന്നെ അയാളെ ചര്‍ച്ചയില്‍ കണ്ടില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

വൈദികരുടെ ശത്രുവായി

കാര്യങ്ങള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ താന്‍ ചില വൈദികരുടെ ശത്രുവായി മാറി. അതല്ലാതെ തനിക്ക് മറ്റൊരു കാര്യവും ഉണ്ടായില്ല. അന്ന് തന്നെ അയാളെ സഭയില്‍ നിന്നും പുറത്താക്കേണ്ടിയിരുന്നുവെന്നും പിസി പറഞ്ഞു.

സഭയിലെ റാസ്കൽ

ഇയാള്‍ക്കെതിരെയുള്ള കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത്തരമൊരു റാസ്‌കല്‍ കത്തോലിക്കാ സഭയില്‍ തുടരുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത്തരമൊരു വൈദികനെ അഴിച്ചുവിട്ടത് ആരെന്ന് പരിശോധിക്കണമെന്നും പിസി ജോര്‍ജ് എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ പ്രസക്തഭാഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+