കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ വേണ്ടെന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്... പിസിയുടെ പുതിയ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

Recommended Video

cmsvideo
പിസിയുടെ പുതിയ വെളിപ്പെടുത്തല്‍ | Oneindia Malayalam

പമ്പ: സുപ്രീം കോടതി വിധിയെ പരസ്യമായി തള്ളി പിസി ജോര്‍ജ് എംഎല്‍എ. സുപ്രീം കോടതിക്ക് വിശ്വാസത്തിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരവകാശവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് വിശ്വാസങ്ങള്‍ക്ക് എതിരാണ്. അയ്യപ്പന്‍ ഒരു നൈഷ്ഠിക പ്രഹ്മചാരിയാണെന്നും സ്ത്രീകള്‍ സന്ദര്‍ശനം നടത്തുന്നത് ബ്രഹ്മചര്യത്തെ ബാധിക്കുമെന്നും പിസി പറയുന്നു. പമ്പയില്‍ വെച്ച് റിപബ്ലിക്ക് ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം ഇംഗ്ലീഷില്‍ സംസാരിക്കാമെന്ന് പറഞ്ഞെങ്കില്‍ മുമ്പ് റിപബ്ലിക് ടിവിയുടെ ചര്‍ച്ചയില്‍ പോയി നാണം കെട്ടതിനാല്‍ മലയാളത്തില്‍ തന്നെ പറയുകയായിരുന്നു എംഎല്‍എ.

1

അയ്യപ്പനും സ്ത്രീകളും തമ്മില്‍ മാതൃപുത്രി ബന്ധമാണുള്ളത്. പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയിലുള്ളവരെ തനിക്ക് വേണ്ട എന്ന് അയ്യപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെന്തിനാണ് ഇവര്‍ ശബിരമലയില്‍ പോകുന്നത്. സുപ്രീം കോടതിക്ക് വിശ്വാസത്തിന് മേല്‍ അധികാരമില്ലെന്നും പിസി ജോര്‍ജ് പറയുന്നു. ഭരണഘടനയനുസരിച്ച് ഇഷ്ടദൈവത്തില്‍ വിശ്വസിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. അതില്‍ ഇടപെടാല്‍ സുപ്രീം കോടതിക്ക് അധികാരമില്ല. വിശ്വാസമാണ് പരമപ്രധാനമെന്നും അതില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും പിസി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ നാസ്തികനാണ്. അയാള്‍ക്ക് വിശ്വാസപരമായ കാര്യങ്ങളില്‍ താല്‍പര്യമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

സുപ്രീം കോടതി വിധി ആചാരങ്ങള്‍ പരിഗണിച്ചില്ല.... ശബരിമലയില്‍ നിലപാട് മാറ്റി ആര്‍എസ്എസ്സുപ്രീം കോടതി വിധി ആചാരങ്ങള്‍ പരിഗണിച്ചില്ല.... ശബരിമലയില്‍ നിലപാട് മാറ്റി ആര്‍എസ്എസ്

സന്നിധാനത്ത് ആളുകളുണ്ട്.. ചത്താലും ഒരു പെണ്ണും കയറില്ല, നിരോധനാജ്ഞ ലംഘിച്ച യുവമോർച്ചക്കാർ അറസ്റ്റിൽസന്നിധാനത്ത് ആളുകളുണ്ട്.. ചത്താലും ഒരു പെണ്ണും കയറില്ല, നിരോധനാജ്ഞ ലംഘിച്ച യുവമോർച്ചക്കാർ അറസ്റ്റിൽ

English summary
pc george against sabarimala women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X