• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല! കട്ടക്കലിപ്പിൽ പിസി ജോർജ്

cmsvideo
  കട്ടക്കലിപ്പിൽ പിസി ജോർജ് | Oneindia Malayalam

  പന്തളം: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണ് ഉരുത്തിരിഞ്ഞ് വരുന്നത്. വിധിക്കെതിരെ ഹിന്ദു സംഘടനകള്‍ വിശ്വാസികളെ തെരുവില്‍ ഇറക്കിക്കഴിഞ്ഞു.

  ഹിന്ദുക്കള്‍ മാത്രമല്ല, ക്രിസ്തുമത വിശ്വാസികളും ഇസ്ലാം മതവിശ്വാസികളുമടക്കം ഈ സമരത്തിനൊപ്പമുണ്ട്. വിശ്വാസത്തെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്ന പൊതുന്യായമാണ് ഇവരെല്ലാം ഉന്നയിക്കുന്നത്. അതിനിടെ ശബരിമലയ്ക്ക് വേണ്ടി പിസി ജോര്‍ജും രംഗത്ത് ഇറങ്ങിയിരിക്കുന്നു. കടുത്ത വെല്ലുവിളിയാണ് പിസി ജോര്‍ജിന്റെത്.

  പിസി ജോർജ് കലിപ്പിൽ

  പിസി ജോർജ് കലിപ്പിൽ

  പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ഉള്‍പ്പെടുന്നതാണ് എരുമേലി. ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ പോകുന്ന വഴിയാണിത്. എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല എന്നാണ് പിസി ജോര്‍ജ് ഭീഷണി മുഴക്കിയിരിക്കുന്നത്. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്.

  എരുമേലിയില്‍ ഉപവാസം

  എരുമേലിയില്‍ ഉപവാസം

  എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ച വിധിക്കെതിരെ പ്രതിഷേധിച്ച് എരുമേലിയില്‍ ഉപവസിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. നേരത്തെയും പിസി ജോര്‍ജ് ശബരിമലയ്ക്ക് വേണ്ടി സംസാരിച്ചിരുന്നു.

  കോടതിയല്ല തീരുമാനിക്കേണ്ടത്

  കോടതിയല്ല തീരുമാനിക്കേണ്ടത്

  വിശ്വാസികളുടെ കാര്യം കോടതി തീരുമാനിക്കേണ്ടതല്ല എന്നാണ് പിസി ജോര്‍ജ് നേരത്തെ പ്രതികരിച്ചത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച കോടതി വിധിയെ ആദരവോട് തന്നെ കാണുന്നു. എന്നാല്‍ സുപ്രീം കോടതി വിധി ഒരു ദുര്‍വിധിയായി മാറാതിരിക്കട്ടെയെന്നും പിസി കൂട്ടിച്ചേര്‍ത്തു. ജെല്ലിക്കെട്ട് നടത്തണമെന്ന വിധി ഒടുവില്‍ സുപ്രീം കോടതിക്ക് തന്നെ തിരുത്തേണ്ടതായി വന്നു.

  വിശ്വാസികൾക്ക് വിട്ടുകൊടുക്കുക

  വിശ്വാസികൾക്ക് വിട്ടുകൊടുക്കുക

  അതുപോലെ ഗതികെട്ട ഒരു സാഹചര്യം സുപ്രീം കോടതിക്ക് ഉണ്ടാവാതിരിക്കട്ടെ. സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജി ഇതൊരു ദുര്‍വിധിയായി കാണുന്നു. ആ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. വിശ്വാസികളുടെ കാര്യത്തില്‍ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലത്. അത് വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കുക. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകള്‍ പാമ്പ് കടിച്ചും ആന കുത്തിയും ചാകരുതെന്നും പിസി പറഞ്ഞിരുന്നു.

  വ്യാപക പ്രതിഷേധം

  വ്യാപക പ്രതിഷേധം

  ശബരിമല വിധിയില്‍ ഹൈന്ദവ സംഘടനകള്‍ സംസ്ഥാനത്ത് പ്രതിഷേധം വ്യാപിപ്പിച്ച് കൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ സംസ്ഥാന സര്‍ക്കാരിനെ ഇത് പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതിയുടേയും പന്തളം കൊട്ടരത്തിന്റെ നേതൃത്വത്തില്‍ പന്തളത്ത് കഴിഞ്ഞ ദിവസം വന്‍ നാമജന ഘോഷയാത്രയാണ് സംഘടിപ്പിച്ചത്.

  പങ്കെടുത്തത് ആയിരങ്ങൾ

  പങ്കെടുത്തത് ആയിരങ്ങൾ

  സ്ത്രീകള്‍ അടക്കം ആയിരങ്ങളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളില്‍ പ്രതിഷേധം നടന്നു. പലയിടത്തും റോഡ് ഉപരോധിച്ചു. പമ്പയില്‍ നാമജപ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. പന്തളത്തെ പ്രതിഷേധയാത്രയ്ക്കിടെ ആകാശത്ത് കൃഷ്ണപ്പരുന്ത് പറന്നത് പ്രതിഷേധക്കാര്‍ക്ക് ആവേശമായി.

  ബിജെപിയും ആർഎസ്എസുമില്ല

  ബിജെപിയും ആർഎസ്എസുമില്ല

  അരലക്ഷത്തോളം പേര്‍ പന്തളത്ത് പ്രതിഷേധിക്കാന്‍ തെരുവില്‍ ഇറങ്ങിയെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ വിധി നടപ്പിലാക്കാന്‍ തിരക്ക് കാണിക്കുന്നു എന്ന വിമര്‍ശനവും പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നു. ദില്ലിയിലെ ജന്തര്‍ മന്ദറിലും പ്രതിഷേധം നടന്നു. ബിജെപിയോ ആര്‍എസ്എസോ സമരത്തിന്റെ ഭാഗമായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

  കണ്ണ് തുറക്കുമ്പോൾ അവൻ ജാനിയെ ചോദിക്കും.. അപ്പോൾ എന്ത് പറയും! മകളുടെ വേർപാടറിയാതെ ബാലഭാസ്കർ

  ''ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം''.. കണ്ണീരോടെയല്ലാതെ വായിക്കാനാവില്ല

  English summary
  PC George against Supreme Court Verdict of Sabarimala Women entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more