കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പരിശുദ്ധ റമദാൻ മാസത്തിൽ ഖുറാനെ തൊട്ട് ആണയിട്ടവരാണ് തനിക്കെതിരെ കള്ളം പറയുന്നത്"

  • By
Google Oneindia Malayalam News

പൂഞ്ഞാര്‍: മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന ശബ്ദ രേഖയില്‍ വിശദീകരണവുമായി പിസി ജോര്‍ജ്ജ് എംഎല്‍എ, ശബ്ദരേഖയെ സംബന്ധിച്ച് താന്‍ കൊടുത്ത അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ അതിന്‍റെ സത്യാവസ്ഥ എല്ലാവര്‍ക്കും ബോധ്യമാവുമെന്ന് പിസി ജോര്‍ജ്ജ് ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വിദ്വേഷം കലര്‍ത്തയുള്ള ഒരു ശബ്ദരേഖ പിസി ജോര്‍ജ്ജിന്‍റേതെന്ന പേരില്‍ പ്രചരിച്ചിരുന്നു. ഏഴ് മിനിറ്റോളം നീളുന്ന ശബ്ദ രേഖയില്‍ മൂന്ന് മിനിറ്റ് താന്‍ പറഞ്ഞ കാര്യങ്ങളാണെന്നും എന്നാല്‍ ബാക്കി കൂട്ടിച്ചര്‍ത്തതുമാണെന്നുമാണ് പിസി ജോര്‍ജ്ജ് പറയുന്നത്. പിസിയുടെ കുറിപ്പ് ഇങ്ങനെ

pc3

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഈരാറ്റുപേട്ടയിൽ ഉണ്ടായ സംഭവങ്ങൾ ദുഃഖകരവും ദൗർഭാഗ്യകരവുമാണ്. അതിന് അടിസ്ഥാനമായി പറയപ്പെടുന്ന ശബ്ദരേഖയെ സംബന്ധിച്ച് ഞാൻ കൊടുത്ത പരാതിയിൽ നടക്കുന്ന അന്വേഷണം പൂർത്തിയാവുമ്പോൾ അതിന്റെ സത്യാവസ്ഥ എവർക്കും ബോധ്യപ്പെടും.

<strong>അറ്റകൈക്കൊരുങ്ങി കോണ്‍ഗ്രസ്!! ഭരണമാറ്റം,കസേര തെറിക്കും!! സച്ചിനും സിന്ധ്യയും മുഖ്യമന്ത്രിയാകും?</strong>അറ്റകൈക്കൊരുങ്ങി കോണ്‍ഗ്രസ്!! ഭരണമാറ്റം,കസേര തെറിക്കും!! സച്ചിനും സിന്ധ്യയും മുഖ്യമന്ത്രിയാകും?

എന്നാൽ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാനും , സമൂഹത്തിൽ വർഗ്ഗീയചേരിതിരിവ് സൃഷ്ടിക്കുവാനും നേതൃത്വം കൊടുക്കുന്നവർ ആരാണെന്ന് ഇതിനോടകം നിങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു . പരിശുദ്ധ റമദാൻ മാസത്തിൽ ഖുറാനെ തൊട്ട് ആണയിട്ട് കള്ളം പറയുന്ന വ്യക്തികൾ ഇതിന് നേതൃത്വം കൊടുക്കുന്നു എന്ന് പറയുമ്പോൾ അവരുടെ ദുഷ്ടലാക്ക് എന്ത് എന്ന് ബോധ്യപ്പെടും.

<strong>കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍</strong>കേരളത്തിനുള്ള ഷായുടെ 'ഗിഫ്റ്റ്' എത്തി!കുമ്മനവും മുരളിയുമല്ല കേന്ദ്രമന്ത്രിയായി മുന്‍ ഐഎഎസുകാരന്‍

റമസാൻ മാസം ഈരാറ്റുപേട്ടയിൽ പൊതുയോഗം വച്ച് മനുഷ്യ മനസ്സുകളെ തമ്മിലകറ്റുന്നതും പരസ്പരം സ്പർദ്ധയുണ്ടാക്കുന്നതും ശരിയല്ലാത്തത് കൊണ്ട് ചെറിയ പെരുന്നാളിന് ശേഷം വിശദമായി കാര്യങ്ങൾ ഞാൻ ഈരാറ്റുപേട്ടയിൽ പറയും.

English summary
pc george against the audio clip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X