കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസ് ടോം നിഷയുടെ വേലക്കാരന്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരിഹസിച്ച് പിസി ജോര്‍ജ്ജ്

Google Oneindia Malayalam News

കോട്ടയം: പാലായിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോം പുളിക്കുന്നേലിനെതിരെ വിമര്‍ശനവുമായി കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. ജോസ് ടോം കെഎം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണെന്ന് പിസി ജോര്‍ജ്ജ് ആക്ഷേപിച്ചു. മറ്റുള്ളവരെ പേടിയുള്ളത് കൊണ്ടാണ് നിഷയുടെ വേലക്കാരനെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

മാണി ഗ്രൂപ്പ് പുതിയ ചിഹ്നം കണ്ടെത്തും; അത് മിക്കവാറും നോട്ടെണ്ണുന്ന യന്ത്രം ആയിരിക്കുമെന്ന് ജയശങ്കര്മാണി ഗ്രൂപ്പ് പുതിയ ചിഹ്നം കണ്ടെത്തും; അത് മിക്കവാറും നോട്ടെണ്ണുന്ന യന്ത്രം ആയിരിക്കുമെന്ന് ജയശങ്കര്

അതേസമയം, കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ തനിക്കെതിരെ വന്ന ലേഖനത്തെ പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ രൂക്ഷമായി വിമര്‍ശിച്ചു. ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമായ പെരുമാറ്റത്തില്‍ താന്‍ പ്രകോപിതനാകില്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കി. തനിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ നേരത്തേയും ഇത്തരത്തില്‍ ലേഖനങ്ങള്‍ വന്നിട്ടുണ്ട്. ഇത്തരം നീക്കങ്ങളില്‍ പാലായിലെ വിജയത്തിന് സഹായകരമാണോയെന്ന് അവര്‍ ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ni

എന്നാല്‍, പാര്‍ട്ടി മുഖപത്രത്തില്‍ ലേഖനം വന്നത് തന്‍റെ അറിവോടെയല്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പ്രതിച്ഛായയിലെ ലേഖനം പാര്‍ട്ടി നിലപാടല്ലെന്നും ലേഖനമെഴുതിയ ആളോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ വിവാദമാക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ചില നേതാക്കള്‍ ശകുനം മുടക്കാന്‍ നോക്കുകുത്തിയെപോലെ വഴി വിലങ്ങി നില്‍ക്കുകയാണെന്നായിരുന്നു പിജെ ജോസഫിന്‍റെ പേരെടുത്ത് പറയാതെ മുഖപത്രത്തില്‍ പറഞ്ഞത്.

അരുണാചല്‍ അതിര്‍ത്തിയില്‍ പിടിമുറുക്കി ചൈന; ഇന്ത്യ അറിയാതെ(?) 1 കിമി ദൂരത്തില്‍ റോഡ്അരുണാചല്‍ അതിര്‍ത്തിയില്‍ പിടിമുറുക്കി ചൈന; ഇന്ത്യ അറിയാതെ(?) 1 കിമി ദൂരത്തില്‍ റോഡ്

 അല്‍ക്ക ലാംബ എംഎല്‍എ ആംആദ്മിയില്‍ നിന്ന് രാജിവെച്ചു; ഉടന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും അല്‍ക്ക ലാംബ എംഎല്‍എ ആംആദ്മിയില്‍ നിന്ന് രാജിവെച്ചു; ഉടന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും

English summary
pc george agianst jose tom pulikkunnel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X