കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിർണായക നീക്കത്തിന് പിസി ജോർജ്, മാണിയെ ഞെട്ടിച്ച് നീക്കം, കേരള കോൺഗ്രസ് എമ്മിനെ പിളർത്തും

Google Oneindia Malayalam News

കോട്ടയം: ഇടത് വലത് മുന്നണികള്‍ അടുപ്പിക്കില്ലെന്ന് വന്നതോടെ നിര്‍ണായകമായ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുകയാണ് പിസി ജോര്‍ജ്. എല്‍ഡിഎഫില്‍ പിസി ജോര്‍ജിന് ഇടമില്ല എന്ന കാര്യത്തില്‍ സംശയമൊന്നും രാഷ്ട്രീയ നിരീക്ഷകര്‍ക്കില്ല. എന്നാല്‍ യുഡിഎഫില്‍ ഇനിയും അവസരം ഉണ്ട്.

മാണിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പിജെ ജോസഫിലാണ് പിസി ജോര്‍ജിന്റെ നോട്ടം. കേരള കോണ്‍ഗ്രസ് എമ്മിനെ പിളര്‍ത്തി പിജെ ജോസഫിനൊപ്പം യുഡിഎഫിലെത്താനാണ് പിസി ജോര്‍ജിന്റെ പുതിയ പദ്ധതി. വിശദാംശങ്ങളിങ്ങനെ..

പുതിയ തന്ത്രം പയറ്റി പിസി

പുതിയ തന്ത്രം പയറ്റി പിസി

യുഡിഎഫിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് കാട്ടി പിസി ജോര്‍ജ് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ആ കത്ത് യുഡിഎഫ് യോഗം പരിഗണിക്കുക പോലുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ഒരു കരയ്ക്ക് അടുപ്പിക്കാന്‍ പിസി ജോര്‍ജ് പുതിയ തന്ത്രങ്ങള്‍ പയറ്റുന്നത്.

മാണിയോട് ഉടക്കി പിജെ

മാണിയോട് ഉടക്കി പിജെ

കേരള കോണ്‍ഗ്രസ് എമ്മില്‍ മാണിയോട് അത്ര രസത്തില്‍ അല്ല പിജെ ജോസഫ്. മാണിയുടെ പിന്‍ഗാമിയായി പാര്‍ട്ടിയില്‍ മകന്‍ ജോസ് കെ മാണിയെ വളര്‍ത്തുന്നതില്‍ പിജെ ജോസഫ് വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഒരു സീറ്റ് വേണം എന്ന ആവശ്യം നടപ്പിലാകില്ലെന്നതും പിജെ ജോസഫ് വിഭാഗത്തെ അതൃപ്തരാക്കുന്നു.

സര്‍വ്വമത പ്രാര്‍ത്ഥനാ യജ്ഞം

സര്‍വ്വമത പ്രാര്‍ത്ഥനാ യജ്ഞം

ജോസ് കെ മാണിയുടെ നേതൃത്വത്തിലുളള കേരള യാത്രയോട് പിജെ ജോസഫ് വിഭാഗം മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. കേരള യാത്രയ്ക്കിടെയാണ് പിജെ ജോസഫ് തിരുവനന്തപുരത്ത് സര്‍വ്വമത പ്രാര്‍ത്ഥനാ യജ്ഞം സംഘടിപ്പിച്ചത്. പരിപാടിയില്‍ അപ്രതീക്ഷിതമായ ഒരാളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

പിജെയ്ക്ക് ഒപ്പം പിസി

പിജെയ്ക്ക് ഒപ്പം പിസി

കെഎം മാണിയുടെ ശത്രുവായ പിസി ജോര്‍ജ് ആയിരുന്നു ആ സാന്നിധ്യം. പിസി ജോര്‍ജ് പരിപാടിയില്‍ പങ്കെടുത്തത് പുതിയ രാഷ്ട്രീയ നീക്കമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. മകനെ വളര്‍ത്താന്‍ പാര്‍ട്ടിയെ ഉപയോഗിക്കുന്നതില്‍ കെഎം മാണിയോട് കടുത്ത എതിര്‍പ്പുളള പിജെ ജോസഫ് കേരള കോണ്‍ഗ്രസ് വിടുമെന്നത് ഏറെക്കുറെ ഉറപ്പായിരിക്കുന്നു.

മാണിക്കെതിരെ പ്രസംഗവും

മാണിക്കെതിരെ പ്രസംഗവും

പിജെ ജോസഫിന്റെ സാന്നിധ്യത്തില്‍ കെഎം മാണിക്കെതിരെ പ്രസംഗിക്കുക കൂടി ചെയ്തു പിസി ജോര്‍ജ്. കോഴക്കെതിരെ പിജെ ജോസഫ് സമരം നടത്തുമ്പോള്‍ കെഎം മാണി എങ്ങനെ പരിപാടിയില്‍ പങ്കെടുക്കും എന്നാണ് പിസി ജോര്‍ജ് ചോദിച്ചത്. കോഴക്കെതിരെ പിജെ ജോസഫ് നടത്തുന്ന പ്രാര്‍ത്ഥന സഫലമാകട്ടെ എന്നും പിസി ജോര്‍ജ് ആശംസിച്ചു.

യുഡിഎഫിലേക്ക് ചേക്കേറാൻ

യുഡിഎഫിലേക്ക് ചേക്കേറാൻ

തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും പിജെ ജോസഫിന്റെ പരിപാടിയിലേക്ക് മാണി എത്തിയിരുന്നില്ല. കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ് എന്നതിന് ഈ സംഭവങ്ങളെല്ലാം തെളിവാണ്. നേരത്തെ കേരള കോണ്‍ഗ്രസിലായിരുന്നപ്പോള്‍ പിജെ ജോസഫിന് ഒപ്പമായിരുന്നു പിസി ജോര്‍ജ്. പിജെ ജോസഫിനെ പുറത്ത് എത്തിച്ചാല്‍ ഒരുമിച്ച് നിന്ന് യുഡിഎഫില്‍ ചേക്കേറാമെന്ന് പിസി കണക്ക് കൂട്ടുന്നു.

തള്ളിപ്പറയാനാവില്ല

തള്ളിപ്പറയാനാവില്ല

പിജെ ജോസഫിനെ യുഡിഎഫിന് തള്ളിപ്പറയാന്‍ സാധിക്കില്ല. കാരണം കെഎം മാണിയെ ഇടത് പക്ഷത്തേക്ക് പോകുന്നതില്‍ നിന്നും തടുത്തത് പിജെ ആണ്. അതുകൊണ്ട് തന്നെ മാണിയെ വിട്ട് പുറത്ത് വന്ന് പിസിക്കൊപ്പം പുതിയ പാര്‍ട്ടിയായി യുഡിഎഫിലേക്ക് കടക്കല്‍ പിജെ ജോസഫിന് ബുദ്ധിമുട്ടുണ്ടാകില്ല.

മൂന്ന് എംഎൽഎ വാഗ്ദാനം

മൂന്ന് എംഎൽഎ വാഗ്ദാനം

നിലവില്‍ പിജെ ജോസഫ് വിഭാഗത്തിന് രണ്ട് എംഎല്‍എമാരുണ്ട്. തന്നെ ഒപ്പം നിര്‍ത്തിയാല്‍ എംഎല്‍എമാരുടെ എണ്ണം മൂന്ന് ആകും എന്ന വാഗ്ദാനമാണ് പിസി ജോര്‍ജ് മുന്നോട്ട് വെയ്ക്കുന്നത്. ഇത് പിജെ ജോസഫ് പരിഗണിക്കുമോ എന്നാണ് അറിയേണ്ടത്. പിസി ജോര്‍ജിനെ ഒപ്പം നിര്‍ത്തിയാല്‍ ഉണ്ടാകാന്‍ പോകുന്ന ഭവിഷ്യത്തുകളെ കുറിച്ച് കൂടി പിജെയ്ക്ക് ആലോചിക്കേണ്ടതുണ്ട്.

English summary
PC George aims at splitting Kerala Congress M and dreams of entering UDF with Pj Joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X