Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ ഗൂഡാലോചന...കളിച്ചത് മൂന്നു പേര്‍!! കേരളം നടുങ്ങും!!

പിസി ജോര്‍ജ് എംഎല്‍എയാണ് ഗുരുതര ആരോപണമുന്നയിച്ചത്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടാന്‍ കാരണം മൂന്നു പേരുടെ ഗൂഡാലോചനയെന്ന് എംഎല്‍എ പിസി ജോര്‍ജ്. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചത്. അതിനിടെ കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും. ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിച്ചിരുന്നെങ്കിലും വിധി പറയാന്‍ മാറ്റുകയായിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

ജോര്‍ജിന്റെ ആരോപണം

ജോര്‍ജിന്റെ ആരോപണം

കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാരണം മൂന്നു പേരുടെ ഗൂഡാലോചനയാണെന്ന് ജോര്‍ജ് ആരോപിച്ചു. സിപിഎമ്മിലെ പുറത്തുവരാത്ത ഗ്രൂപ്പിസത്തിന്റെ ഭാഗമായി പിണറായിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കളിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം

പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ തകര്‍ക്കുകയായിരുന്നു കോടിയേരിയുടെ ലക്ഷ്യം. അതിനാണ് ദിലീപിനെ അറസ്റ്റ് ചെയ്യിച്ചതെന്നും ജോര്‍ജ് ആരോപിച്ചു.

മൂന്നു പേര്‍

മൂന്നു പേര്‍

ദിലീപിന്റെ അറസ്റ്റിനു പിന്നില്‍ മൂന്നു പേരുടെ ഗൂഡാലോചനയാണ് നടന്നിട്ടുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എഡിജിപി ബി സന്ധ്യ എന്നിവരെക്കൂടാതെ ഒരു തീയേറ്റര്‍ ഉടമയും ചേര്‍ന്നാണ് ഗൂഡാലോചന നടത്തിയതെന്നും ജോര്‍ജ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം പരീക്ഷിച്ചു

ഉമ്മന്‍ ചാണ്ടിയുടെ തന്ത്രം പരീക്ഷിച്ചു

ചാരക്കേസില്‍ നമ്പി നാരായണനെ ഉപയോഗിച്ച് കെ കരുണാകരനെ ഉമ്മന്‍ ചാണ്ടി ഒതുക്കിയ അതേ തന്ത്രം തന്നെയാണ് പിണറായിക്കെതിരേ കോടിയേരി പരീക്ഷിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ദിലീപ് ജയിലില്‍ തന്നെ

ദിലീപ് ജയിലില്‍ തന്നെ

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇപ്പോഴും ജയിലില്‍ തന്നെയാണുള്ളത്. ആലുവ സബ് ജയിലിലെ 523ാം നമ്പര്‍ തടവുകാരനാണ് അദ്ദേഹം. ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധിയുണ്ടാവും.

രാവിലെ വിധി പറയും

രാവിലെ വിധി പറയും

തിങ്കളാഴ്ച രാവിലെ 10.30ാണ് ദിലീപിന്റെ കേസ് കോടതി പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ ഉച്ചയ്ക്ക് മുമ്പ് കോടതി വിധി പറയുമെന്നാണ് സൂചന.

വാദം കേട്ടിരുന്നു

വാദം കേട്ടിരുന്നു

ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച ഹൈക്കോടതിയില്‍ വാദം കേട്ടിരുന്നു. ദിലീപിനു വേണ്ടി അഡ്വ രാംകുമാറും പ്രോസിക്യൂഷനു വേണ്ടി മഞ്ചേരി ശ്രീധരന്‍ നായരുമാണ് ഹാജരായത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ശനിയാഴ്ച ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+