കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവത്തിന് നന്ദി പറഞ്ഞ് പിസി; 'കേസിന് പിന്നില്‍ പിണറായിയും ഫാരിസ് അബൂബക്കറും'; ആദ്യ പ്രതികരണം

Google Oneindia Malayalam News

തിരുവനന്തപുരം: പീഡനക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി പി സി ജോര്‍ജ്. ദൈവത്തിന് നന്ദി പറഞ്ഞ പി സി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനം ഉന്നിയിച്ചു. തനിക്കെതിരെയുള്ള കേസിന് പിന്നില്‍ പിണറായി വിജയനും ഹാരിസ് അബൂബക്കറുമാണെന്ന് പി സി ജോര്‍ജ് ആരോപിച്ചു. ഹാരിസിന്റെ നിക്ഷേപങ്ങളില്‍ പിണറായി വിജയന് പങ്കുണ്ടെന്നും പി സി ജോര്‍ജ് ആരോപിച്ചു.

സാനിയ...ഈ ക്യൂട്ട്‌നെസാണ് ഞങ്ങളെ മയക്കുന്നത്; അടിപൊളി ലുക്കാണ് കേട്ടോ, വൈറല്‍ ചിത്രങ്ങള്‍

മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധം വിശദമായി അന്വേഷിക്കണമെന്നും പി സി ജോര്‍ജ് ആവശ്യപ്പെട്ടു. പിണറായി വിജയനെതിരെ അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി നല്‍കും. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്‌സാലോജിക്കിന്റെ ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആദ്ദേഹം പറഞ്ഞു.

kerala

അതേസമയം, മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തില്‍ പി സി ജോര്‍ജ് മാപ്പ് പറഞ്ഞു. മാധ്യമങ്ങളെ കാണുമ്പോള്‍ പി സി ജോര്‍ജ് പരാതിക്കാരിയുടെ പേര് പരസ്യമായി പറഞ്ഞിരുന്നു. ഇത് നിയമവിരുദ്ധമല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനെതിരെയാണ് പി സി ജോര്‍ജ് പൊട്ടിത്തെറിച്ചത്. മാധ്യമപ്രവര്‍ത്തകയോട് തന്റെ പേരാണോ പറയേണ്ടത് എന്ന് പറഞ്ഞാണ് പി സി ജോര്‍ജ് അപമാനിച്ചത്. ഇതോടെ വിരല്‍ ചൂണ്ടി മര്യാദയ്ക്ക് സംസാരിക്കണമെന്ന് ഷീജ മറുപടി നല്‍കി. ഞാന്‍ ചോദിച്ചതിനുള്ള മറുപടി അതല്ലെന്നും റിപ്പോര്‍ട്ടര്‍ പറഞ്ഞു. ഷീജയുടെ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുന്നതിനിടെയാണ് പി സി ജോര്‍ജിന്റെ പ്രതികരണം.

പുത്രി വാല്‍സല്യത്താല്‍ പിണറായിക്ക് ഭ്രാന്തായി; പശു തൊഴുത്ത് പണിതു... ഷോണ്‍ ജോര്‍ജ് പറയുന്നുപുത്രി വാല്‍സല്യത്താല്‍ പിണറായിക്ക് ഭ്രാന്തായി; പശു തൊഴുത്ത് പണിതു... ഷോണ്‍ ജോര്‍ജ് പറയുന്നു

അതേസമയം, പി സി ജോര്‍ജിന്റെ ജാമ്യ ഉത്തരവ് പുറത്തിറങ്ങിയത് വാദം കേട്ട് രണ്ട് മണിക്കൂറിന് ശേഷമാണ്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. മുന്‍ മുഖ്യമന്ത്രിക്കെതിരെ വരെ അവര്‍ പീഡന പരാതി നല്‍കിയിട്ടുണ്ട്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിതെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.

മ്യൂസിയം പൊലീസാണ് ഇന്ന് ഉച്ചയോടെ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണം. മൂന്ന് മാസത്തേക്ക് ഈ നടപടി തുടരണം. 25,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം. ഏതെങ്കിലും തരത്തില്‍ ജാമ്യ ഉപാധി ലംഘിച്ചാല്‍ റിമാന്‍ഡിലേക്ക് പോകേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പിസി ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രാഥമിക അന്വേഷണം പോലും നടത്താത്ത പൊലീസ് പിസി ജോര്‍ജിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി നല്‍കിയ മറ്റു പരാതികളില്‍ ആരെയും അറസ്റ്റ് ചെയ്യാത്ത പൊലീസ് പിണറായി വിജയനെ എതിര്‍ക്കുന്നതിന്റെ പേരില്‍ മാത്രമാണ് പിസിക്കെതിരെ കേസെടുക്കുന്നതെന്ന് ഏത് കൊച്ചുകുട്ടികള്‍ക്കും മനസിലാകും. പിണറായി വിജയന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണിത്. പ്രസംഗങ്ങളുടെ പേരില്‍ പിസിയെ ജയിലിലടയ്ക്കാന്‍ കഴിയാത്തതിന്റെ പക വീട്ടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

എകെജി സെന്ററിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ പ്രതിയുടെ തുമ്പ് പോലും ഇതുവരെ കിട്ടാതിരുന്ന പൊലീസ് നാണക്കേട് മറയ്ക്കാനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ നിന്നും വിഷയം മാറ്റാന്‍ രാഷ്ട്രീയ എതിരാളികളെ മുഴുവന്‍ വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ഇന്ത്യയാണെന്നും ഇവിടെ ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥയുമൊക്കെ ഉണ്ടെന്ന് പിണറായി വിജയന്‍ മനസിലാക്കണം. ഇത്തരം പകവീട്ടല്‍ രാഷ്ട്രീയത്തിന് കോടതിയില്‍ കനത്ത പ്രഹരം ലഭിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

English summary
PC George alleged that Pinarayi Vijayan and Farris Abubakar were behind the case against him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X