കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിനെതിരെ നടക്കുന്നത് പിണറായിയുടെ കളി;നടിയെ ആക്രമിച്ച കേസിൽ അടിമുടി ദുരൂഹതയെന്നും പിസി ജോർജ്ജ്

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസ് അടിമുടി ദുരൂഹമാണെന്ന് ആരോപിച്ച് ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്ജ്.റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് പിസിയുടെ പ്രതികരണം.
ഗണേഷ് കുമാറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങളും നടി ആക്രമിക്കപ്പെട്ട കേസിൽ ഗണേഷ് കുമാറിന്റെ പിഎയെ അറസ്റ്റ് ചെയ്തതുൾപ്പെടെയുള്ള വിഷയങ്ങളിലാണ് പിസി പ്രതികരിച്ചത്.ഗണേഷ് കുമാർ എൽഡിഎഫ് വിടാനൊരുങ്ങിയതോടെയാണ് എംഎൽഎയ്ക്കും എംഎൽഎയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് നേരേയും പോലീസ് നടപടി ഉണ്ടാതെന്നും പിസി ജോർജ്ജ് ചർച്ചയിൽ ആരോപിച്ചു. പിസിയുടെ വാക്കുകളിലേക്ക്

പിണറായിയുടെ കളി

പിണറായിയുടെ കളി

നടി ആക്രമിക്കപ്പെട്ട കേസിൽ ഗണേഷ് കുമാറിന്റെ ഇടപെടലിനെതിരെ അന്വേഷണം നടന്നത് പിണറായിയുടെ കളിയാണെന്ന് പിസി ആരോപിക്കുന്നു. ഗണേഷ് യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയ രഹസ്യ വിവരം ലഭിച്ചതോടെയാണ് ഇതെന്നാണ് ജോർജ്ജ് പറയുന്നത്. ജോർജ്ജിന്റെ വാക്കുകളിലേക്ക്

എൽഡിഎഫുമായി അടുത്ത ബന്ധം

എൽഡിഎഫുമായി അടുത്ത ബന്ധം

ഗണേഷ് വർഷങ്ങളായി എൽഡിഎഫുമായി അടുത്ത ബന്ധമുള്ളയാളാണ്. എന്ന് മാത്രമല്ല നിയമസഭയിൽ പരസ്യമായി യുഡിഎഫിനെ കടന്നാക്രമിക്കുകയും ചെയ്യുന്ന ശൈലിയാണ് ഗണേഷിൻറേത്. എന്നാൽ ഈ അടുത്ത് ഗണേഷ് യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയെന്ന രഹസ്യ വിവരം പിണറായിക്ക് കിട്ടിയിട്ടുണ്ട്.

ശരിപ്പെടുത്താൻ തിരുമാനിച്ചു

ശരിപ്പെടുത്താൻ തിരുമാനിച്ചു

അന്ന് മുതൽ ഗണേഷിനെ ശരിപ്പെടുത്താൻ പിണറായി തിരുമാനിച്ചു. കുറ്റം പറയാൻ പറ്റില്ല, അത് പിണറായിയുടെ സ്വഭാവമാണ്. കാരണം ഇത്രയും കാലം കൂടെ നിന്നിട്ടും അച്ഛന് ക്യാബിനറ്റ് പദവി കൊടുത്തിട്ടും ഗണേഷ് എൽഡിഎഫ് വിടാനൊരുങ്ങി. ഈ ഒരു കാരണത്താലാണ് ഗണേഷിന്റെ പിഎയെ അറസ്റ്റ് ചെയ്യുന്നതും നടി ആക്രമിക്കപ്പെട്ട കേസിൽ കുടുക്കലുമെല്ലാമെന്നും ജോർജ്ജ് ആരോപിച്ചു.

വൈരാഗ്യം മാത്രം

വൈരാഗ്യം മാത്രം

ഈ കേസിൽ ഗണേഷിന്റെ പിഎയെ പ്രതിയാക്കുന്നത് ഗണേഷിനോടുള്ള വൈരാഗ്യം മാത്രമാണ്.അത് പിണറായിയുടെ കളിയുടെ ഭാഗമാണ്. അത് മനസിലാക്കാതെ നടിയുമായി ഇതിനെ കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല. ദീലീപിന്റെ അടുത്ത സുഹൃത്താണ് ഗണേഷ്. ഒരു കാരണവശാലും സാക്ഷിയെ സ്വാധീനിക്കേണ്ട ആവശ്യമില്ലായിരിക്കും.

കുഴപ്പമാകുമെന്ന് അറിയില്ലേ

കുഴപ്പമാകുമെന്ന് അറിയില്ലേ

സാക്ഷിയെ സ്വാധീനിച്ചാൽ കുഴപ്പമാകും എന്ന് അയാൾക്ക് അറിയില്ലേ. പിന്നെ എന്തിന് ആ വഴി തേടണം. ഈ കേസിൽ വനിതാ ജഡ്ജിയെ വേണമെന്ന് പറഞ്ഞത് ആരാണ്? ആ വനിത ജഡ്ജിയെ അപമാനിക്കുകയല്ലേ ചെയ്യുന്നത്.കേസിൽ ജഡ്ജി വാദങ്ങൾ മുഴുവൻ കേൾക്കുകയാണ്. മുഴുവൻ എഴുതുകയാണ്. അപ്പോൾ വാദി ഭാഗം ചിന്തിക്കുകയാണ് കേസിൽ തങ്ങൾക്ക് നീതികിട്ടില്ലെന്ന് , ഇത് ശരിയാണോ?

വാദങ്ങൾ ശരിയാണെന്ന് തെളിയും

വാദങ്ങൾ ശരിയാണെന്ന് തെളിയും

ഇവർ പ്രതീക്ഷിക്കുന്ന വിധി പറയുന്ന ഒരു ജഡ്ജി വേണമെന്നാണോ? ഗണേഷ് കുമാറിനെതിരെ പോലീസ് നീക്കം ഉൾപ്പെടെ ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്. തൻറെ വാദങ്ങളൊന്നും ഒരിക്കൽ പോലും തെറ്റായിട്ടില്ല. തന്റെ വാദങ്ങളെല്ലാം ശരിയാണെന്ന് തെളിയുമെന്നും പിസി ജോർജ്ജ് പറഞ്ഞു.

'30ഓളം പേര്‍ ചുറ്റുംകൂടി,ബഹളം വെച്ചു, ഭീഷണിപ്പെടുത്തി;സിപിഎം കയ്യേറ്റം ചെയ്തെന്ന് ജ്യോതി വിജയകുമാർ'30ഓളം പേര്‍ ചുറ്റുംകൂടി,ബഹളം വെച്ചു, ഭീഷണിപ്പെടുത്തി;സിപിഎം കയ്യേറ്റം ചെയ്തെന്ന് ജ്യോതി വിജയകുമാർ

അതൃപ്തി അറിയിച്ചു

അതൃപ്തി അറിയിച്ചു

നടി ആക്രമിക്കപ്പെട്ട കേസിൽ ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരായ നടപടി കേരള കോൺഗ്രസ് ബിയിൽ കടുത്ത അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ടെന്ന്റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സംഭവത്തിൽ ഗണേഷ് കുമാർ എൽഡിഎഫ് നേതൃത്വത്തോട് അതൃപ്തി അറിയിച്ചിരുന്നുവെന്നായിരുന്നു വാർത്തകൾ.

അവസാനിപ്പിക്കുമെന്ന്

അവസാനിപ്പിക്കുമെന്ന്

മുന്നണിയിലെ അവഗണനയിൽ പ്രതിഷേധിച്ച് യുഡിഎഫിലേക്ക് ചേക്കേറാനൊരുങ്ങുന്നതിനിടെയാണ് പോലീസ് നടപടികളെന്നും അതുകൊണ്ട് തന്നെ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കേരള കോൺഗ്രസും ഗണേഷും പാർട്ടി മുന്നണി ബന്ധം അവസാനിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

പാർട്ടിയെ തകർക്കാൻ

പാർട്ടിയെ തകർക്കാൻ

എന്നാൽ ഇത്തരം വാദങ്ങളെയെല്ലാം തള്ളി കഴിഞ്ഞ ദിവസം ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു.മുന്നണിയിൽ യാതൊരു തരത്തിലുള്ള അതൃപ്തിയും ഇല്ലെന്നും മുന്നണി വിടുമെന്ന തരത്തിലുള്ള പ്രചരണങ്ങൾ പാർട്ടിയെ തകർക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു.

ദൈവവും കോടതിയും തീരുമാനിക്കട്ടെ

ദൈവവും കോടതിയും തീരുമാനിക്കട്ടെ

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച വിജയം നേടാൻ സാധിക്കുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യമുന്നണി നല്‍കിയിട്ടുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും വികസനങ്ങളും ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.അതേസമയം നടി ആക്രമിക്കപ്പെട്ടകേസിൽ നിയമവ്യവസ്ഥയെ താൻ മാനിക്കുമെന്നും ശരിയും തെറ്റും ദൈവവും കോടതിയും തീരുമാനിക്കട്ടെയെന്നും ഗണേഷ് കുമാർ വ്യക്തമാക്കി

ഞാന്‍ മുഖ്യമന്ത്രിയായി തുടരണോ? നിങ്ങള്‍ പറയൂ, ത്രിപുരയില്‍ ജനവിധി തേടി ബിപ്ലവ് കുമാര്‍!!ഞാന്‍ മുഖ്യമന്ത്രിയായി തുടരണോ? നിങ്ങള്‍ പറയൂ, ത്രിപുരയില്‍ ജനവിധി തേടി ബിപ്ലവ് കുമാര്‍!!

ബെഹ്‌റയെ മാറ്റും, പുതിയ ഡിജിപി വരും? നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സാധ്യതയെന്ന്; കാരണം...ബെഹ്‌റയെ മാറ്റും, പുതിയ ഡിജിപി വരും? നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സാധ്യതയെന്ന്; കാരണം...

Recommended Video

cmsvideo
'Seven district collectors in Kerala are from Muslim community': PC George

English summary
PC george alleges Pinarayi vijayan is behind police action against MLA ganesh kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X