മോദിക്ക് പിന്തുണയുമായി പിസി ജോര്‍ജ്ജും
തിരുവനന്തപുരം: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പും ആയ പിസി ജോര്‍ജ്ജും രംഗത്തെത്തി. കേരളത്തിലെ ബിജെപി ഇതര പാര്‍ട്ടികളില്‍ മോദിക്ക് സ്വീകാര്യത കൂടുന്നുണ്ടോ എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.
നരേന്ദ്ര മോദി ശക്തനായ പ്രധാനമന്ത്രിയാകും എന്നാണ് പിസി ജോര്‍ജ്ജിന്റെ അഭിപ്രായം. ജോര്‍ജ്ജ് ഇക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തു.

നേരത്തെ ബിജെപി പരിപാടിയില്‍ പങ്കെടുത്തതിന് ഏറെ പഴികേട്ട ആളായിരുന്നു പിസി ജോര്‍ജ്ജ്. സര്‍ദാര്‍ പട്ടേലിന്റെ പ്രതിമാനിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം പിസി ജോര്‍ജ്ജ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്.
കേരളത്തില്‍ നിന്നുള്ള പ്രമുഖരില്‍ മോദിയെ പിന്തുണക്കുന്ന മൂന്നാമത്തെ ആളാണ് ഇപ്പോള്‍ പിസി ജോര്‍ജ്ജ്. നേരത്തെ ഇടത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഇന്നസെന്റും കോണ്‍ഗ്രസ് വക്താവും എംപിയുമായ ശശി തരൂരും മോദിയെ പിന്തുണച്ച് സംസാരിച്ചിരുന്നു.
മോദി നല്ല കാര്യങ്ങള്‍ ചെയ്താല്‍ അതിനെ അംഗീകരിക്കുും എന്നാണ് ഇന്നസെന്റിന്റെ പ്രതികരണം. പാര്‍ട്ടി അത് മനസ്സിലാക്കുന്നില്ലെങ്കില്‍ പാര്‍ട്ടിയെ തിരുത്താന്‍ ശ്രമിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. മോദിയുടെ പ്രസ്താവന പ്രചോദനകരമാണെന്നാണ് കോണ്‍ഗ്രസിന്റെ ദേശീയ വക്താക്കളില്‍ ഒരാളായ ശശി തരൂര്‍ പറയുന്നത്.












Click it and Unblock the Notifications