കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോര്‍ജ്ജും ബാലകൃഷ്ണപ്പിള്ളയും യുഡിഎഫില്‍ വേണ്ട;എതിര്‍പ്പ് ശക്തം യുഡിഎഫ് പ്രവേശനം ഉണ്ടായേക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് എത്തുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞ് വരുന്നത്. ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നുണ്ടെങ്കിലും മറ്റ് ഘടകകക്ഷികള്‍ എല്ലാം പച്ചക്കൊടി വീശിയതിനാല്‍ സിപിഐയെയും അനുനയിപ്പിക്കാന്‍ കഴിയുമെന്നാണ് സിപിഎം പ്രതീക്ഷ. ജോസ് പോവുന്നതോടെ ഇടതുമുന്നണിയില്‍ നിന്ന് ചില കക്ഷികളെ യുഡിഎഫ് അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

ലയനം

ലയനം

ജോസ് കെ മാണിയെ എല്‍ഡിഎഫിലെത്താന്‍ കേരള കോണ്‍ഗ്രസുകളുടെ ലയനം എന്ന ഉപാധിയാണ് സിപിഎം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇടതുമുന്നണിക്ക് അകത്തുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ്, സ്കറിയാ തോമസ് വിഭാഗം എന്നിവരുമായി ലയിച്ച് എല്‍ഡിഎഫില്‍ എത്തുകയെന്നതാണ് സിപിഎം നിര്‍ദ്ദേശം.

സിപിഎം നിര്‍ദ്ദേശം

സിപിഎം നിര്‍ദ്ദേശം

ലയനം സബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കക്ഷി നേതാക്കള്‍ക്ക് സിപിഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്നണിയിലെ കക്ഷികളുടെ ബാഹുല്യം കുറയ്ക്കുക, സീറ്റ് വിതരണം ഒറ്റകക്ഷിയില്‍ ഒതുക്കുക എന്നീ ലക്ഷ്യങ്ങളാണ് ലയനത്തിലൂടെ സിപിഎം മുന്നില്‍ കാണുന്നത്. ലയനം കേരള കോണ്‍ഗ്രസുകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും.

തഴയുമോ

തഴയുമോ

മൂന്ന് കേരള കോണ്‍ഗ്രസുകള്‍ ലയിച്ചാല്‍ ആർ ബാലകൃഷ്മപിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ബിയെ എൽഡിഎഫ് തഴഞ്ഞേക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിലേക്ക് മടങ്ങാന്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

സാധ്യതകള്‍ അടഞ്ഞിട്ടില്ല

സാധ്യതകള്‍ അടഞ്ഞിട്ടില്ല

എന്നാല്‍ ഈ വാര്‍ത്തകള്‍ ഗണേഷ് കുമാര്‍ നിഷേധിച്ചെങ്കില്‍ ചര്‍ച്ചകളുടെ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്നാണ് സൂചന. കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് കേരള കോൺഗ്രസ് (ബി)യെ യുഡിഎഫിൽ എത്തിക്കാൻ താത്പര്യം ഉണ്ട്. എൻഎസ്എസിനും കേരള കോൺഗ്രസ് (ബി) യുഡിഎഫിൽ എത്തുന്നതാണ് താത്പര്യം.

താല്‍പര്യമില്ല

താല്‍പര്യമില്ല

എന്നാല്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്ക് ഗണേഷ് കുമാറിനോട് വലിയ താല്‍പര്യമില്ല. പത്തനാപുരത്ത് അടക്കമുള്ള പ്രദേശങ്ങളിലെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കും ഗണേഷ് കുമാറിനോടുള്ള എതിര്‍പ്പ് ശക്തമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിനെ കൂടുതല്‍ വിവാദങ്ങളിലേക്ക് തള്ളിവിട്ടത് ഗണേഷാണെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

എതിര്‍പ്പ്

എതിര്‍പ്പ്


ഗണേഷ് കുമാര്‍ യുഡിഎഫിലേക്ക് മടങ്ങാന്‍ ആലോചന നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ സാമുഹിക മാധ്യമങ്ങളിലും ഗണേഷ് കുമാറിനോടും ബാലകൃഷ്ണപിള്ളയോടുമുള്ള എതിര്‍പ്പ് പ്രകടമാക്കി സംസ്ഥാനത്തുടനീളമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ അച്ഛന്‍റെയും മകന്‍റേയും യുഡിഎഫ് പ്രവേശനം അടഞ്ഞ മട്ടാണ്.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam
പിസി ജോര്‍ജ്ജന്‍റെ കാര്യത്തിലും

പിസി ജോര്‍ജ്ജന്‍റെ കാര്യത്തിലും

പിസി ജോര്‍ജ്ജന്‍റെ കാര്യത്തിലും ഇതേ സാഹചര്യമാണ് നിലനില്‍ക്കുന്നത്. പി സി ജോർജിന്റെ യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ കോട്ടയം ഈരാട്ടുപേട്ടയില്‍ ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ് ഉൾപ്പെടെയുള്ളവർ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ്

ജനപക്ഷം പാർട്ടിയെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പി സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയിൽ കടക്കുമെന്ന് പിസി ജോർജ് പറഞ്ഞത് ഇതിന്‍റെ അടിസ്ഥാനത്തിലാണെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

കണക്കു കൂട്ടുന്നത്

കണക്കു കൂട്ടുന്നത്

മൂന്ന് മുന്നണികളോടും മത്സരിച്ച് സ്വതന്ത്രനായാണ് കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജ്ജ് പൂഞ്ഞാറില്‍ വിജയിച്ചത്. തനിച്ച് വന്നില്ലെങ്കില്‍ പിജെ ജോസഫിന്‍റെ കേരള കോൺഗ്രസുമായി ലയിച്ചു പിസി ജോർജിന് യുഡിഎഫിലേക്കു കൊണ്ടുവരാനായിരുന്നു ശ്രമം. പിസി യുടെ സാന്നിധ്യം പൂഞ്ഞാറും, പാലായിലും യുഡിഎഫിന് കാര്യമായ കോട്ടമയുണ്ടാകില്ലെന്നും കോൺഗ്രസ് കണക്കു കൂട്ടുന്നത്.

വഴങ്ങരുത്

വഴങ്ങരുത്

എന്നാല്‍ പിസി ജോര്‍ജ്ജിന്‍റെ മുന്നണി പ്രവേശനത്തില്‍ വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് ശക്തമായ എതിര്‍പ്പാണ് ഉള്ളത്. ബിജെപിയോടടക്കം കൂട്ട് കൂടി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തിയ വ്യക്തിയാണ് പിസി ജോര്‍ജ്ജ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് പിസി യുഡിഎഫിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് നേതൃത്വം വഴങ്ങരുതെന്നും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.

മുസ്ലിം വിഭാഗം

മുസ്ലിം വിഭാഗം

കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലി വിഭാഗത്തിന്‍റെ കൂടി പിന്തുണയോടെയാണ് പൂഞ്ഞാറില്‍ പിസി ജയിച്ചത്. എന്നാല്‍ വിവാദമായ "ഫോണ്‍ സംഭഷണത്തെ'' തുടര്‍ന്ന് പിസിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് മുസ്ലിം വിഭാഗം. ഈ സാഹചര്യത്തില്‍ പിസിയെ മുന്നണിയുമായി സഹകരിപ്പിക്കുന്നതില്‍ മുസ്ലിം ലീഗിനു താല്‍പര്യമില്ല.

ജോസഫ് വിഭാഗത്തിലും

ജോസഫ് വിഭാഗത്തിലും

ജോര്‍ജ്ജിനെ കേരള കോണ്‍ഗ്രസിലേക്ക് ലയിപ്പിക്കുന്നതില്‍ ജോസഫ് വിഭാഗത്തിലും ശക്തമായ എതിര്‍പ്പും നിലനില്‍ക്കുന്നുണ്ട്. ജോണി നെല്ലൂരും, ഫ്രാൻസിസ് ജോർജും ശക്തമായ വിയോജിപ്പ് രേഖപെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ഘടകങ്ങള്‍ എല്ലാം പരിശോധിക്കുമ്പോള്‍ ജോര്‍ജ്ജിന്‍റെയും യുഡിഎഫ് പ്രവേശനം സാധ്യമാകുമോ എന്ന കാര്യം സംശയമാണ്

 രാഹുൽ ഗാന്ധിക്ക് ഈ ചാനല്‍ പ്രവചിച്ച വോട്ട് ശതമാനം ഓര്‍ക്കണം; ഏഷ്യാനെറ്റ് സര്‍വേ തള്ളി യൂത്ത് ലീഗ് രാഹുൽ ഗാന്ധിക്ക് ഈ ചാനല്‍ പ്രവചിച്ച വോട്ട് ശതമാനം ഓര്‍ക്കണം; ഏഷ്യാനെറ്റ് സര്‍വേ തള്ളി യൂത്ത് ലീഗ്

English summary
Workers oppose PC George and Balakrishna Pillai' s entry into udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X