Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ്ജ് ബിജു രമേശിനെ തെറി വിളിച്ചു... വീഡിയോ കാണാം

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ് പിസി ജോര്‍ജ്ജിന്റെ നാക്കിന്റെ മൂര്‍ച്ച പലരും പലപ്പോഴായി അറിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അതിന് ഇരയായത് ബാര്‍ കോഴ വിവാദം സൃഷ്ടിച്ച ബിജു രമേശ് ആണ്.

Biju Ramesh

പിസി ജോര്‍ജ്ജും ബിജു രമേശും തമ്മിലുള്ള ഫോണ്‍ സന്ദേശം പുറത്ത് വന്നത് സംബന്ധിച്ച് മാതൃഭൂമി ന്യൂസില്‍ നടന്ന ചര്‍ച്ചക്കിടെ ആയിരുന്നു തെറിവിളി. ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലകൃഷണന്‍ ശരിക്കും വെള്ളം കുടിച്ചു.

PC George

തന്തക്ക് വിളിയുടെ ബഹളമായിരുന്നു ചര്‍ച്ചയില്‍. പതിവ് പോലെ പിസി ജോര്‍ജ്ജ് തന്നെ ഇക്കാര്യത്തില്‍ മുന്നിട്ട് നിന്നു. തെരുവില്‍ പരസ്പരം പോരടിക്കുന്നവരെ പോലെ ആയി പിസി ജോര്‍ജ്ജും ബിജു രമേശും. എന്നാലും സര്‍ക്കാര്‍ ചീഫ് വിപ്പിനെ തോല്‍പിക്കാന്‍ ബാര്‍ ഉടമക്ക് കഴിഞ്ഞില്ല.

തെണ്ടി, തെണ്ടിത്തരം, തന്തക്ക് പിറക്കായ്ക... പിന്നെ നിരവധി നിരവധി തെറികളായിരുന്നു പിസി ജോര്‍ജ്ജിന്റെ വായില്‍ നിന്ന് പുറത്ത് വന്നത്. വെല്ലുവിളികളും ഭീഷണിയും ഉണ്ടായിരുന്നു. പിസി ജോര്‍ജ്ജിനെ പോലുള്ളവരുണ്ടെങ്കില്‍ താന്‍ പൊതുവേ ചാനല്‍ ചര്‍ച്ചകള്‍ക്ക് വരാറില്ലെന്ന് പോലും ബിജു രമേശ് ഒടുവില്‍ പറഞ്ഞു.

ബാര്‍ കോഴ വിവാദത്തില്‍ 'നമുക്കൊന്ന് കാണണം' എന്ന് പിസി ജോര്‍ജ്ജ് ബിജു രമേശിനോട് പറഞ്ഞതിന്റെ ഫോണ്‍ ശബ്ദ രേഖയാണ് പുറത്ത് വന്നത്. പ്രത്യക്ഷത്തില്‍ കെഎം മാണിയെ സംരക്ഷിക്കുന്ന നിലപാടാണ് താന്‍ എടുക്കുകയെന്നും പിസി ജോര്‍ജ്ജ് ഫോണില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+