ട്രെയിന്‍ തടയാന്‍ ബിരിയാണി ഊര്‍ജം; പിസിയുടെ ജനപക്ഷം തുരന്തോ തടഞ്ഞു; മോദി അറിയിന്നുണ്ടല്ലോ... അല്ലേ?
കേരളം ഇന്ത്യയിലാണെന്നറിയിക്കാന്‍ ട്രെയിന്‍ തടഞ്ഞ് പിസി ജോര്‍ജും ജനപക്ഷ പാര്‍ട്ടിയും. ദില്ലിയിലേക്കുള്ള നിസാമുദീന്‍ തുരന്തോ എക്‌സ്പ്രസാണ് തടഞ്ഞത്.
കൊച്ചി: നരേന്ദ്ര മോദിയെ കേരളം എന്നൊരു സംസ്ഥാനം ഇന്ത്യയിലുണ്ടെന്നറിയിക്കാന്‍ രണ്ടും കല്പിച്ചിറങ്ങിയിരിക്കുകയാണ് പിസി ജോര്‍ജ്. ഒറ്റയ്ക്കല്ല തന്റെ പുതിയ പാര്‍ട്ടിയായ ജനപക്ഷവും ഒപ്പമുണ്ട്. മോദിക്കെതിരെ കേരളത്തില്‍ നടക്കുന്ന സമരങ്ങളൊന്നും മോദി അറിയുന്നില്ല എന്ന് പിസി ജോര്‍ജിനറിയാം. കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയിട്ടോ, പൊതുമുതല്‍ തല്ലിത്തകര്‍ത്തിട്ടോ കാര്യമില്ല. കാര്യമായിട്ടു തന്നെ എന്തെങ്കിലും ചെയ്യണമെന്നാണ് പിസി ജോര്‍ജിന്റെ നിലപാട്. അതിനായി കേരളത്തില്‍ നിന്നും ദില്ലിയിലേക്ക് പോകുന്ന ട്രെയിനാണ് പിസിയും അണികളും ചേര്‍ന്ന് തടഞ്ഞത്.
എറണാകുളം നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനിലായിരുന്നു പിസി ജോര്‍ജിന്റെ ട്രെയിന്‍ തടയല്‍ സമരം. കറന്‍സി ആന്ദോളന്‍ എന്ന് മുദ്രാവാക്യമുയര്‍ത്തി ജോര്‍ജും അണികളും ചേര്‍ന്ന് ദില്ലിയിലേക്കുള്ള നിസാമുദിന്‍ തുരന്തോ ട്രെയിനാണ് തടഞ്ഞത്. കേരളത്തില്‍ എന്ത് നടന്നാലും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്നില്ല. കേരളം എന്നൊരു സംസ്ഥാനമുണ്ടെന്ന് അദ്ദേഹത്തെ അറിയിക്കുകയാണ് തന്റെ സമരത്തിന്റെ ലക്ഷ്യമെന്ന് പിസി ജോര്‍ജ് പറഞ്ഞു.

സമരത്തില്‍ 5000ത്തിലധികം ആളുകള്‍ പങ്കെടുത്തെന്ന് പിസി ജോര്‍ജ് പറഞ്ഞു. പിസി ജോര്‍ജിന്റെ ചിത്രവും ജനപക്ഷം എന്ന് എഴുത്തുമുള്ള ചിത്രവും ധരിച്ചാണ് അണികളെത്തിയത്. സമരത്തില്‍ പങ്കെടുത്ത അണികള്‍ക്കെല്ലാവര്‍ക്കും ബിരിയാണിയും വിതരണം ചെയ്തു. പൂഞ്ഞാര്‍, മുണ്ടക്കയം, കോട്ടയം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് സമരത്തിനെത്തിയത്. ജനുവരി 23ന് തിരുവനന്തപുരത്ത് റിസര്‍വ് ബാങ്ക് ഓഫീസിനുമുന്നില്‍ പാര്‍ട്ടിയുടെ ധര്‍ണയുണ്ടെന്നും ജനപക്ഷം പാര്‍ട്ടി നേതാവ് പ്രതികരിച്ചു.
ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30നാണ് ജനപക്ഷം പാര്‍ട്ടി ഔദ്യോഗികമായി നിലവില്‍ വരിക. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ യുദ്ധം ചെയ്യുകയാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications