Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും കമ്മിറ്റികള്‍!പിസി ജോര്‍ജിന്റെ പുതിയ പാര്‍ട്ടി 'കേരള ജനപക്ഷം'

കേരള ജനപക്ഷത്തിന് ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടണിലും കമ്മിറ്റികളുണ്ടാകുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് തന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. കേരള ജനപക്ഷം എന്നാണ് പിസി ജോര്‍ജിന്റെ പാര്‍ട്ടിയുടെ പേര്. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിന് മുന്നിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം നടന്നത്. പാര്‍ട്ടിയുടെ 78 അംഗ പ്രാഥമിക കമ്മിറ്റിയെയും പ്രഖ്യാപിച്ചിട്ടുണ്ട്.

അഴിമതിക്കെതിരായ പോരാട്ടമാണ് തന്റെ പുതിയ പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പിസി ജോര്‍ജ് പറഞ്ഞു. കേരള ജനപക്ഷത്തിന് ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടണിലും കമ്മിറ്റികളുണ്ടാകുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയായിരുന്നെങ്കിലും ഇതിന് മുന്‍പ് തന്നെ പാര്‍ട്ടി നേതൃത്വത്തില്‍ വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നോട്ട് നിരോധനത്തിനെതിരെ എറണാകുളത്ത് നടത്തിയ ട്രെയിന്‍ ഉപരോധമായിരുന്നു പ്രധാന സമരപരിപാടി.

pcgeorge

അഴിമതിക്കെതിരെ സന്ധിയില്ലാതെ പോരാടുന്ന രാഷ്ട്രീയ പാര്‍ട്ടിയാകും ജനപക്ഷമെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ 14 ജില്ലാ കമ്മിറ്റികള്‍ക്കും ഭാരവാഹികളെ നിശ്ചയിച്ചിട്ടുണ്ട്. ചുവപ്പും മഞ്ഞയും നിറത്തിലുള്ളതാണ് കേരള ജനപക്ഷത്തിന്റെ പതാക. ഇടത് വലത് മുന്നണികളെയും മാണി കോണ്‍ഗ്രസിനെയും വെല്ലുവിളിച്ചാണ് പിസി ജോര്‍ജ് പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+