കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദികള്‍ക്ക് സംരക്ഷണം, പിസി ജോര്‍ജിന് കാരാഗൃഹം, ഇതെവിടുത്തെ നീതിയാണ്?

Google Oneindia Malayalam News

തിരുവനന്തപുരം: പിസി ജോര്‍ജിന് പിന്തുണയുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. ഇടത് സര്‍ക്കാരിന്റെ ക്രൈസ്തവ വേട്ടയ്‌ക്കെതിരെ പ്രതികരിക്കണമെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.

'തൃക്കാക്കരയിലെ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ വോട്ടിനു വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിയില്ലെന്ന് ഇടത് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ്. തീവ്രവാദികള്‍ക്ക് സംരക്ഷണം , പിസി ജോര്‍ജ്ജിന് കാരാഗൃഹം. ഇതെവിടുത്തെ നീതിയാണ് ? ഇടത് സര്‍ക്കാരിന്റെ ക്രൈസ്തവ വേട്ടക്കെതിരെ പ്രതികരിക്കുക,' സന്ദീപ് വാര്യര്‍ പറഞ്ഞു. വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം റദ്ദ് ചെയ്ത് പിസിക്കെതിരെ പൊലീസ് നടപടിയെടുത്തതിന് പിന്നാലെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

sandeepvarie

നേരത്തെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും പിസിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വെണ്ണല ക്ഷേത്ര പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ആണ് പിസി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളി. ശേഷം ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം നല്‍കിയത്. പിസി ജോര്‍ജ് ഹാജരായാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഇതുപ്രകാരം പോലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കി. ഉച്ചയ്ക്ക് രണ്ടു മണിക്ക് പോലീസിന് മുമ്പാകെ ഹാജരാകാന്‍ പിസി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനിലെത്തുകയായിരുന്നു.

'എന്നാല്‍ വെയിലുകൊള്ളണ്ട, കസേര ഇട്ടുതരാം' ശോഭ സുരേന്ദ്രന് കമ്മീഷണറുടെ തഗ് മറുപടി'എന്നാല്‍ വെയിലുകൊള്ളണ്ട, കസേര ഇട്ടുതരാം' ശോഭ സുരേന്ദ്രന് കമ്മീഷണറുടെ തഗ് മറുപടി

നേരത്തെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും പിസിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വെണ്ണല ക്ഷേത്ര പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പിസി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. പിന്നീട് ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം നല്‍കിയത്. പിസി ജോര്‍ജ് ഹാജരായാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കേസ് വ്യാഴാഴ്ച പരിഗണിക്കാനും കോടതി തീരുമാനിച്ചു. ഇതുപ്രകാരം പോലീസ് പിസി ജോര്‍ജിന് നോട്ടീസ് നല്‍കി. ഉച്ചയ്ക്ക് രണ്ടു മണിക്ക് പോലീസിന് മുമ്പാകെ ഹാജരാകാന്‍ പിസി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനിലെത്തുകയായിരുന്നു.

പിസി ജോര്‍ജിനെ പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് മാറ്റി; ഫോര്‍ട്ട് പോലീസിന് കൈമാറുംപിസി ജോര്‍ജിനെ പാലാരിവട്ടം സ്റ്റേഷനില്‍ നിന്ന് മാറ്റി; ഫോര്‍ട്ട് പോലീസിന് കൈമാറും

ഇതിന് പിന്നാലെ പിസിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിഡിപി പ്രവര്‍ത്തകരും അഭിവാദ്യമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകരും സ്റ്റേഷന് മുന്നിലെത്തി. പിഡിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെയാണ് തിരുവനന്തപുരം കോടതിയില്‍ നിന്നുള്ള ഉത്തരവ് വരുന്നത് ഇതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. തിരുവനന്തപുരത്തെ കേസില്‍ കോടതി പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. ഇതോടെയാണ് ബിജെപി പ്രതിഷേധം ശക്തമാക്കിയത്.

Recommended Video

cmsvideo
പിസിയുടെ അറസ്റ്റ് തടയാൻ BJP, കൊച്ചിയിൽ പ്രതിഷേധം | #Kerala | OneIndia Malayalam

English summary
PC george arrest: Sandeep varier asked Protection for terrorists, prison for PC George, is this justice?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X