കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കിടക വാവിന് ബലിതര്‍പ്പണത്തിനായി ലോക്ക്ഡൗണ്‍ ഒഴിവാക്കണം, സർക്കാരിനോട് പിസി ജോർജ്

Google Oneindia Malayalam News

കോട്ടയം: കര്‍ക്കിടക വാവിന് ബലിതര്‍പ്പണത്തിനായി ലോക്ക്ഡൗണ്‍ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ്. ഓഗസ്റ്റ് 8ന് ആണ് കര്‍ക്കിടക വാവ് ദിവസം. കര്‍ക്കിടക വാവ് എന്നത് ഹൈന്ദവ സമൂഹത്തിന് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. അന്നത്തെ ദിവസം തിരക്കില്ലാതെ ബലിതര്‍പ്പണം നടത്തുന്നതിന് വേണ്ട സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

നേരത്തെ ഉണ്ടായിരുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. ശനിയും ഞായറും ഉണ്ടായിരുന്ന ലോക്ക്ഡൗണ്‍ ഞായറാഴ്ചത്തേക്ക് മാത്രമായി ചുരുക്കി. അതേസമയം സ്വാതന്ത്ര്യ ദിനത്തിലും ഓണത്തിനും ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. നേരത്തെ പെരുന്നാളിനും ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു.

മണിക്കുട്ടന്റെ വിവാഹം തീരുമാനിച്ചോ? 75 ലക്ഷത്തിന്റെ ഫ്ളാറ്റ് എവിടെ വാങ്ങും? മറുപടിയുമായി മണിക്കുട്ടൻമണിക്കുട്ടന്റെ വിവാഹം തീരുമാനിച്ചോ? 75 ലക്ഷത്തിന്റെ ഫ്ളാറ്റ് എവിടെ വാങ്ങും? മറുപടിയുമായി മണിക്കുട്ടൻ

pc

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍

കർക്കിടക വാവ് ദിവസം കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണം എന്ന് ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്. കർക്കിടക വാവ് ബലിതർപ്പണം നടത്താൻ വിശ്വാസികൾക്ക് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെ എല്ലാ നിയന്ത്രണങ്ങളും സർക്കാർ നീക്കുമ്പോൾ ബലിതർപ്പണത്തിനും നിയന്ത്രണങ്ങളോടെ അവസരമുണ്ടാകണം.

Recommended Video

cmsvideo
പി സി ജോർജിന്റെ പേജിൽ നഗ്നചിത്രങ്ങൾ. ഹാക്കർമാരുടെ വേലയെന്ന് പി സി | Oneindia Malayalam

നാട്ടുകൂട്ടം ടാസ്കിൽ റംസാൻ ചെരുപ്പെറിഞ്ഞതിന്റെ കാരണം ഇതാണ്; പ്രേക്ഷകരെ കേൾപ്പിച്ചില്ല...നടന്നത് പറഞ്ഞ് ഫിറോസ്നാട്ടുകൂട്ടം ടാസ്കിൽ റംസാൻ ചെരുപ്പെറിഞ്ഞതിന്റെ കാരണം ഇതാണ്; പ്രേക്ഷകരെ കേൾപ്പിച്ചില്ല...നടന്നത് പറഞ്ഞ് ഫിറോസ്

ഒരു ക്ഷേത്രത്തിലും ബലിതർപ്പണത്തിന് അനുമതി നൽകാത്ത സർക്കാർ നടപടി ശരിയല്ല. വീടുകളിൽ ബലിതർപ്പണം നടത്താൻ സാധിക്കാത്തവർക്ക് ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും അതിനുള്ള സംവിധാനമൊരുക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണം. വാവ് ബലിക്ക് സൗകര്യങ്ങളൊരുക്കാൻ ഹൈന്ദവ സംഘടനകൾക്ക് സർക്കാർ അനുവാദം നൽകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

English summary
PC George asks Government to give Covid restrictions relaxation for Karkkidaka Vavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X