കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ജ്ജിന്റെ വികൃതികള്‍... പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ സമ്മതിക്കണം!

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ തുടരാന്‍ താത്പര്യമില്ലെന്ന് പിസി ജോര്‍ജ്ജ് ആവര്‍ത്തിച്ച് വ്യക്തമാക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇപ്പോഴിതാ ജോര്‍ജ്ജ് പുതിയൊരു ആവശ്യം ഉന്നയിക്കുന്നു.

പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ തന്നെ നില്‍ക്കാന്‍ അനുവദിക്കണം എന്നാണ് ജോര്‍ജ്ജിന്റെ ആവശ്യം. അല്ലാത്ത പക്ഷം ചീഫ് വിപ്പ് സ്ഥാനം രാജിവക്കില്ലെന്നും ജോര്‍ജ്ജ് വ്യക്തമാക്കുന്നു.

PC George

കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് തന്നേയും തനിക്കൊപ്പം പോരുന്ന ജനപ്രതിനിധികളേയും സംരക്ഷിക്കണം എന്നാണ് ആവശ്യം. ഇതിന് തയ്യാറല്ലെങ്കില്‍ ചീഫ് വിപ്പ് സ്ഥാനം രാജിവക്കുന്ന പ്രശ്‌നമില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ജോര്‍ജ്ജ് പറഞ്ഞു.

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുമെന്ന് ഭീഷണിയൊന്നും തന്റെ മുന്നില്‍ വിലപ്പോവില്ല. കേരള കോണ്‍ഗ്രസ് എം എന്നത് മൂന്ന് പാര്‍ട്ടികളുടെ ഒരു കോണ്‍ഫെഡറേഷന്‍ മാത്രമാണ്. തന്നെ പുറത്താക്കാന്‍ കെഎം മാണിക്ക് അവകാശമില്ല. ഈ സര്‍ക്കാരിന്റെ കാലം മുഴുവനും താന്‍ യുഡിഎഫിന്റെ ഭാഗമായിരിക്കും എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

പിസി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് കെഎം മാണി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 6 തിങ്കളാഴ്ച ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്.

English summary
PC George asks permission to form new party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X