ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ശരിയെങ്കില്‍ വനത്തില്‍ ഉരുള്‍പ്പൊട്ടിയത് എങ്ങനെയെന്ന് പിസി ജോര്‍ജ്ജ്
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരിഹസിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എ. കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം ആശാസ്ത്രീയ വികസനമാണെന്ന് കഴിഞ്ഞ ദിവസം തന്‍റെ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി മാധവ് ഗാഡ്ഗില്‍ പറഞ്ഞിരുന്നു. ഇതിനെയാണ് പിസി പരിഹസിച്ചത്.

അശാസ്ത്രീയ വികസനമാണ് ദുരന്തത്തിന് കാരണമെങ്കില്‍ വനത്തില്‍ എങ്ങനെയാണ് ഉരുള്‍പ്പൊട്ടുകയെന്നാണ് പിസി ജോര്‍ജ്ജ് ചോദിച്ചത്.പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ കൂടിയ നിയമസഭാ സമ്മേളനത്തിലാണ് പിസി ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്.
പ്രളയത്തെ തുടര്‍ന്ന് തന്‍റെ മണ്ഡലത്തില്‍ മാത്രം ഏഴ് പേരാണ് മരിച്ചത്. ഈരാറ്റുപേട്ട - വാഗമണ്‍ റോഡില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. തൊട്ടരുകില്‍ അശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന പാറമട ഒരുപക്ഷേ ഉരുള്‍പൊട്ടലിന് കാരണമായതാവാം പിസി ജോര്‍ജ്ജ് പറഞ്ഞു.
ശാസ്ത്രീയ വശങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം തന്നെ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്നും പുനരധിവാസ പദ്ധതിനടത്തിപ്പുകളില്‍ കൂടുതല്‍ സുതാര്യത വേണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications