കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുരേന്ദ്രന് വോട്ട് ചോദിച്ച പിസി ജോർജിന് തല്ല്'! വ്യാജ പ്രചാരണത്തിന് എതിരെ പിസി ജോർജ്

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് വിട്ട് വന്നതിന് ശേഷം ഒരു മുന്നണിയിലും ഇടം കിട്ടാതെ കയ്യാലപ്പുറത്തിരിക്കുകയാണ് പിസി ജോര്‍ജും അദ്ദേഹത്തിന്റെ ജനപക്ഷം പാര്‍ട്ടിയും. യുഡിഎഫിലേക്ക് തിരിച്ച് കയറാനുളള പിസി ജോര്‍ജിന്റെ ശ്രമങ്ങളെല്ലാം അപ്പാടെ പാളിപ്പോവുകയായിരുന്നു.

പിസി ജോര്‍ജും പാര്‍ട്ടിയും എന്‍ഡിഎയുടെ ഭാഗമാകാനുളള ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് പിസി ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. സുരേന്ദ്രന് വോട്ട് തേടിച്ചെന്ന പിസി ജോര്‍ജിനെ സ്ത്രീകളക്കമുളള നാട്ടുകാർ പൊതിരെ തല്ലിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെ പിസി ജോര്‍ജ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്..

ശബരിമല ബിജെപിക്കൊപ്പം

ശബരിമല ബിജെപിക്കൊപ്പം

ശബരിമല വിഷയത്തില്‍ തുടക്കം മുതല്‍ക്കേ തന്നെ ബിജെപി നിലപാടുകള്‍ക്കൊപ്പമാണ് പിസി ജോര്‍ജ് നിലയുറപ്പിച്ചിരുന്നത്. ശബരിമല പ്രക്ഷോഭത്തില്‍ ബിജെപിക്കൊപ്പം പിസി ജോര്‍ജ് പങ്കെടുക്കുകയുമുണ്ടായി. ഇതോടെ പിസി ജോര്‍ജും പാര്‍ട്ടിയും കേരളത്തില്‍ എന്‍ഡിഎയുട ഭാഗമായേക്കും എന്ന് അഭ്യൂഹം പരന്നു.

പാർട്ടിക്കുളളിൽ എതിർപ്പ്

പാർട്ടിക്കുളളിൽ എതിർപ്പ്

അണിയറയില്‍ പല ചര്‍ച്ചകളും നടന്നു. എന്നാല്‍ ഉത്തരേന്ത്യയില്‍ രാജസ്ഥാനും മധ്യപ്രദേശും അടക്കമുളള സംസ്ഥാനങ്ങളില്‍ ബിജെപി തോറ്റതോടെ പിസി ജോര്‍ജ് പിന്നോട്ട് പോയി. മാത്രമല്ല ബിജെപിക്കൊപ്പം ചേരുന്നതില്‍ ജനപക്ഷത്തിനകത്ത് തന്നെ വലിയ തോതില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

പ്രവർത്തകർ ചോരും

പ്രവർത്തകർ ചോരും

എന്‍ഡിഎയില്‍ ചേര്‍ന്നാല്‍ പ്രവര്‍ത്തകര്‍ വലിയ തോതില്‍ ചോരുമെന്ന തിരിച്ചറിവ് കൂടിയാണ് ബിജെപിക്ക് ഔദ്യോഗികമായി കൈ കൊടുക്കുന്നതില്‍ നിന്നും പിസി ജോര്‍ജിനെ പിന്നോട്ട് വലിക്കുന്നത്. എന്നാല്‍ പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് ഒപ്പമാണെന്ന് പിസി ജോര്‍ജ് പ്രഖ്യാപിച്ചതാണ്.

സുരേന്ദ്രന് പിന്തുണ

സുരേന്ദ്രന് പിന്തുണ

കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പിസി ജോര്‍ജിനെ വീട്ടിലെത്തി കണ്ടിരുന്നു. സുരേന്ദ്രന് വേണ്ടി വോട്ട് പിടിക്കാന്‍ പിസി ജോര്‍ജ് ഇറങ്ങിക്കഴിഞ്ഞു. അതിനിടെ പിസി ജോര്‍ജിനെതിരെ ഒരു വീഡിയോ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. പിസി ജോര്‍ജിനെതിരെ ഒരു കൂട്ടം ആളുകള്‍ പ്രതിഷേധിക്കുന്നതാണ് വീഡിയോ.

''പിസി ജോര്‍ജിനെ നാട്ടുകാര്‍ പഞ്ഞിക്കിടുന്നു''

''പിസി ജോര്‍ജിനെ നാട്ടുകാര്‍ പഞ്ഞിക്കിടുന്നു''

കെ സുരേന്ദ്രന് വേണ്ടി വോട്ട് ചോദിക്കാന്‍ ചെന്ന പിസി ജോര്‍ജിനെ സ്ത്രീകള്‍ അടക്കമുളളവര്‍ മര്‍ദ്ദിക്കുന്നു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ''എവിടെ ചെന്നാലും പിസി ജോര്‍ജിനെ നാട്ടുകാര്‍ തല്ലിയോടിക്കുകയാണല്ലോ ന്റെ ഡിങ്കാ.. സങ്കി പിസി ജോര്‍ജിനെ നാട്ടുകാര്‍ പഞ്ഞിക്കിടുന്നു'' എന്ന കുറിപ്പോട് കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്.

പരാതിയുമായി പിസി

പരാതിയുമായി പിസി

വ്യാജ പ്രചാരണത്തിന് എതിരെ പിസി ജോര്‍ജ് പരാതി നല്‍കിയിരിക്കുകയാണ്. കൊണ്ടൊട്ടി സഖാക്കള്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ പാനലിന് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. ഇപ്പോള്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്ന വീഡിയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ് എന്ന് പിസി ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.

വർഷങ്ങൾക്ക് മുൻപുളള വീഡിയോ

വർഷങ്ങൾക്ക് മുൻപുളള വീഡിയോ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെഎം മാണിയും പിജെ ജോസഫും താനും കേരള കോണ്‍ഗ്രസില്‍ ഒരുമിച്ചുണ്ടായിരിന്ന കാലത്ത് തിടനാട് പഞ്ചായത്തിലെ പാരിഷ് ഹാളില്‍ നടന്ന വനിതാ സമ്മേളനത്തില്‍ നടന്ന സംഘര്‍ഷത്തിന്റെതാണ് ഇപ്പോള്‍ വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്ന വീഡിയോ എന്നും പിസി ജോര്‍ജ് വ്യക്തമാക്കി. കൊണ്ടോട്ടി സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ ഈ വീഡിയോ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.

ജനപക്ഷത്തിൽ കൂട്ടരാജി

ജനപക്ഷത്തിൽ കൂട്ടരാജി

കെ സുരേന്ദ്രനെ പിന്തുണയ്ക്കാനുളള പിസി ജോര്‍ജിന്റെ തീരുമാനത്തിന് എതിരെ ജനപക്ഷത്തിനകത്ത് വലിയ അമര്‍ഷമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേന്ദ്രനെ പിന്തുണയ്ക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പാർട്ടിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൂട്ടമായി രാജി വെച്ചിരുന്നു.

60 പേർ സിപിഎമ്മിൽ

60 പേർ സിപിഎമ്മിൽ

അറുപത് പേരാണ് ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നത്. ജനപക്ഷം പൂഞ്ഞാര്‍ മണ്ഡലം പ്രസിഡണ്ട് പിഡി ജോണിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെജെ തോമസിന്റെ നേതൃത്വത്തില്‍ ജനപക്ഷം വിട്ട് വന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി.

ഇനിയും രാജിയുണ്ടായേക്കും

ഇനിയും രാജിയുണ്ടായേക്കും

സുരേന്ദ്രനെ പിന്തുണയ്ക്കാനുളള തീരുമാനത്തില്‍ പ്രതിഷേധിച്ച് പിസി ജോര്‍ജിന്റെ പാര്‍ട്ടിയില്‍ നിന്ന് ഇനിയും രാജിയുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡണ്ടായ ആന്റണി മാര്‍ട്ടിന്‍ അടക്കമുളളവര്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുളള നീക്കത്തിലാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സുരേന്ദ്രന് വേണ്ടി പിന്മാറ്റം

സുരേന്ദ്രന് വേണ്ടി പിന്മാറ്റം

പത്തനംതിട്ടയടക്കം സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലേക്കും ജനപക്ഷം മത്സരിക്കും എന്നാണ് പിസി ജോര്‍ജ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പിന്നീട് പിസി ജോര്‍ജും ജനപക്ഷവും മത്സരത്തില്‍ നിന്ന് പിന്മാറി. കെ സുരേന്ദ്രന് ഈ തിരഞ്ഞെടുപ്പില്‍ പിന്തുണ കൊടുക്കാനാണ് പിസി ജോര്‍ജിന്റെ തീരുമാനം. കെ സുരേന്ദ്രന് വേണ്ടിയാണ് താന്‍ പത്തനംതിട്ടയില്‍ നിന്നും പിന്മാറുന്നത് എന്ന് പിസി ജോര്‍ജ് തുറന്ന് പറയുകയുമുണ്ടായി.

കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം, ഇടതുമുന്നണിക്ക് 15 സീറ്റുകൾ വരെ! സിഎസ്ഡിഎസ്-ലോക്‌നീതി സർവ്വേഫലം!കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം, ഇടതുമുന്നണിക്ക് 15 സീറ്റുകൾ വരെ! സിഎസ്ഡിഎസ്-ലോക്‌നീതി സർവ്വേഫലം!

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Fake video spreads in social media claiming that PC George attacked by women for campaigning for K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X