• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിജെ ജോസഫിന്‍റെ പരിപാടിയില്‍ പിസി ജോര്‍ജ്ജ്; കേരളാ കോണ്‍ഗ്ര് പിളര്‍പ്പിലേക്കെന്ന സൂചന ശക്തമാകുന്നു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാക്കിയിരിക്കുയാണ്. ഒരു സീറ്റ് കൂടി വേമെന്ന ആവശ്യം ഉന്നയിച്ച പിജെ ജോസഫ് നടത്തുന്ന പ്രാര്‍ത്ഥനായജ്ഞ യോഗത്തില്‍ പിസി ജോര്‍ജ്ജ് പങ്കെടുത്തതോടെ കേരളാ കോണ്‍ഗ്രസ് പിളപ്പിലേക്കെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നു.

പിജെ ജോസഫ് തിരുവനന്തപുരത്ത് നടത്തുന്ന പ്രാര്‍ത്ഥനായജ്ഞ യോഗത്തിലാണ് കെ എം മാണിക്കെതിരെ രൂക്ഷപരാമര്‍ശങ്ങള്‍ നടത്തി പുറത്തുപോയ പിസി ജോര്‍ജ്ജ് പങ്കെടുത്തത്. മാണി ഗ്രൂപ്പില്‍പ്പെട്ട തോമസ് ഉണ്ണിയാടന്‍, എന്‍ ജയരാജ് എന്നിവരും വേദിയിലുണ്ടെങ്കിലും പിസി ജോര്‍ജ്ജിന്‍റെ കടന്നു വരവ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാണ്.

ജോസ് കെ മാണി കേരളയാത്ര നടത്തുന്നതിനിടെയാണ് ഇന്ന് ഗാന്ധി സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ ജോസഫ് പ്രാർഥനായജ്ഞം നടത്തുന്നത്. കേരളാ കോൺഗ്രസിന് രണ്ട് സീറ്റിന് അർഹതയുണ്ടെന്നും, ലയനം കൊണ്ട് വലിയ ഗുണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ലയനം കൊണ്ട് തനിക്കും വലിയ ഗുണമെന്ന് കെഎം മാണിയും തുറന്നടിച്ചതോടെ തര്‍ക്കം മറ്റൊരു പിളര്‍പ്പില്‍ കലാശിക്കുമോയെന്ന ചര്‍ച്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്.

English summary
pc george attends‌ the prayer meet of pj joseph will kerala congress mani split again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X