കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍..!

Google Oneindia Malayalam News

കോഴിക്കോട് : വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ പി സി ജോര്‍ജിന് ജാമ്യം ലഭിച്ച വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി ബെംഗളൂരു സ്ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി. 'പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍' എന്നാണ് മഅ്ദനി പ്രതികരിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിലവില്‍ 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തിലാണ് മഅ്ദനി ബംഗളൂരുവിലാണ് മഅ്ദനി. വിദ്വേഷ പ്രസംഗ കേസില്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പിസി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസില്‍ തനിക്ക് ജാമ്യം നല്‍കണമെന്നും കസ്റ്റഡി ഇനി ആവശ്യമില്ലെന്നുമായിരുന്നു ഹര്‍ജിയിലൂടെ പിസി ജോര്‍ജ് കോടതിയില്‍ വാദിച്ചത്. കോടതി നിശ്ചിയിക്കുന്ന ഏത് ഉപാധിയും അംഗീകരിക്കാന്‍ തയ്യാറാണെന്നും അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

MADANI

1


ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തുന്നത് സമൂഹത്തിന് മോശം സന്ദേശം നല്‍കുമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ജാമ്യം അനുവദിച്ചാല്‍ പ്രതി കുറ്റം വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

2


ഏതെങ്കിലും സാഹചര്യത്തില്‍ അദ്ദേഹത്തിന് ജാമ്യം നല്‍കുകയാണെങ്കില്‍ കനത്ത ഉപാധി വെക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചി പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി സി ജോര്‍ജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.

3


തിരുവനന്തപുരം ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കോടതി നല്‍കിയ ജാമ്യ ഉപാധികള്‍ പിസി ജോര്‍ജ് ലംഘിച്ചിരുന്നു. ഇതോടെയാണ് പിസി ജോര്‍ജിന് നല്‍കിയ ജാമ്യം കോടതി റദ്ദാക്കിയത്. ഇതിന് പിന്നാലെ കൊച്ചിയില്‍ നിന്ന് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും തിരുവനന്തപുരത്ത് എത്തിക്കുകയും ചെയ്തിരുന്നു. 14 ദിവസത്തേക്കായിരുന്നു റിമാന്‍ഡ് ചെയ്തത്.

തിരിവനന്തപുരത്തെ ഹിന്ദുവ മഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു എറണാകുളം വെണ്ണലയിലും പിസി ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയത്. വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്.

4

അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പിസി ജോര്‍ജിനെ വിമര്‍ശിച്ചിരുന്നു. വര്‍ഗീയതയ്ക്ക് വളം വെച്ചുകൊടുക്കുന്ന നിലപാടാണ് പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അറസ്റ്റ് ഫസ്റ്റ് ഡോസാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആട്ടിന്‍ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്. ആട്ടിന്‍കൂട്ടത്തിന് അത് നന്നായി അറിയാം. വര്‍ഗീയ വിഷം ചീറ്റിയ ആള്‍ക്കെതിരെ നടപടി സ്വീകരിച്ചപ്പോള്‍ അതില്‍ വര്‍ഗീയത കലര്‍ത്താനാണ് ബിജെപി ശ്രമിച്ചത്.

5


അറസ്റ്റിലായ ആളിന്റെ മതം പറഞ്ഞ് വളരാന്‍ നോക്കുകയാണ് ബിജെപി. ക്രിസ്ത്യാനികളെ സംരക്ഷിക്കാനാണ് പിന്തുണക്കുന്നതെന്നാണ് അവരുടെ അവകാശവാദമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിനെതിരെ നടന്ന സംഘപരിവാര്‍ ആക്രമണങ്ങള്‍ ജനങ്ങള്‍ മറക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം മതനിരപേക്ഷത ഏറ്റവും ശക്തമായി പുലരുന്ന ഒരു നാടാണ്. അത് തകര്‍ക്കാന്‍ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

English summary
PC George Case: Abdul Naser Madani's reacted on his social media page after PC get bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X